ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate] 919

ഇത് ഗിരിപർവ്വം 5

Ethu Giriparvvam Part 5 | Author : Kabaninath

[ Previous Part ] [ www.kkstories.com ]


ഉച്ചയൂണു കഴിഞ്ഞ്, മരുന്നു കഴിച്ച ക്ഷീണത്തിൽ ഗിരി ഒന്നു മയങ്ങി…

തലേ രാത്രി വേദന  കാരണം ശരിക്കുറങ്ങിയിരുന്നില്ല… ….

അമ്പൂട്ടൻ വന്നു. അവനെ വിളിച്ചുണർത്തുകയായിരുന്നു…

ഗിരി, കണ്ണു തുറന്നപ്പോൾ അമ്പൂട്ടൻ സ്കൂൾ യൂണിഫോമിൽ തന്നെ നിൽക്കുന്നു…

“” ചേട്ടായി ഒന്നെഴുന്നേറ്റേ……..””

അമ്പൂട്ടൻ അവന്റ  വലത്തേക്കയ്യിൽ ചെറുതായി പിടിച്ചു വലിച്ചു….

ഗിരി പരിഭ്രമത്തോടെ എഴുന്നേൽക്കാനാഞ്ഞു…

“” ഗിരി തിരക്കൊന്നും കൂട്ടണ്ട… അവനൊന്തോ ചോദിക്കാനാ… “

മല്ലിക വാതിൽക്കലേക്ക് വന്നു…

“” നീ ചോദിക്കെടാ… …. “

ഗിരി കട്ടിലിൽ എഴുന്നേറ്റിരുന്നു… ….

“” പൊറത്തേക്ക് വാന്ന്……..””

അമ്പൂട്ടൻ അവനെ പിടിച്ചുയർത്താൻ ശ്രമിച്ചു…

ഉടുത്തിരുന്ന മുണ്ട് , ഇരുന്നുകൊണ്ടു തന്നെ മുറുക്കിയ ശേഷം, ഗിരി എഴുന്നേറ്റു…

വാതിൽ കടന്ന് തിണ്ണയിലേക്കിറങ്ങിയതും മുറ്റത്തെ ചാമ്പമരച്ചുവട്ടിൽ സ്കൂൾ യൂണിഫോമിൽ തന്നെ ഒരു കുട്ടി നിൽക്കുന്നതു കണ്ടു…

“ അബിയേ… …. ചോദിച്ചു നോക്കടാ…””

അമ്പൂട്ടൻ മുറ്റത്തേക്ക് ഓടിയിറങ്ങി , കൂട്ടുകാരനെ തോണ്ടി വിളിച്ചു…

ഗിരിയെ കണ്ടതും ചെക്കൻ ഒന്നു പരുങ്ങി…

“” എന്തോന്നാടാ ഇത്ര ചോദിക്കാൻ……… ?””

മല്ലികയും തിണ്ണയിലേക്ക് വന്നു……

“” നീ ചോയീര്… …. “

അമ്പൂട്ടൻ തിടുക്കം കൂട്ടി…

അബി മുഖം കുനിച്ചു നിന്നു…

“” ഞാൻ പറയട്ടെ…….?”

അമ്പൂട്ടൻ അബിയോട് ചോദിച്ചു……

വേണ്ട, എന്ന അർത്ഥത്തിൽ അബി, അമ്പൂട്ടന്റെ കൈയ്യിൽ പിടിച്ചു വലിച്ചു…

“” എന്നാ നീ ചോയ്ക്ക്… …. “

അബി എന്നിട്ടും അനങ്ങിയില്ല….

“” ചോയ്ക്കെടാ… ഞാൻ പറഞ്ഞത് സത്യമാ……. “

അമ്പൂട്ടൻ വീണ്ടും നിർബന്ധിച്ചു…

“” എന്നതാ കാര്യം:…?””

ഗിരി മുറ്റത്തേക്കിറങ്ങി…

ചണച്ചാക്കിൽ കിടന്ന ജാക്കി , ഒന്ന് തലയുയർത്തിയ ശേഷം, തന്നെ ബാധിക്കുന്ന പ്രശ്‌നമല്ല, എന്നു കണ്ട് വീണ്ടും കിടന്നു…

The Author