ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate] 910

അണഞ്ഞു പോയ പ്രകാശം മല്ലികയുടെ മിഴികളിൽ തിരികെയെത്തി…

“” സുധാകരേട്ടൻ പറഞ്ഞേല്പിച്ച ഒരു കാര്യമുണ്ട്… “”

“” അതെന്താണെന്ന് പറഞ്ഞു കൂടെ…….?””

മല്ലിക പുഞ്ചിരിച്ചു……

“” പെണ്ണുങ്ങളുടെ മനസ്സിൽ രഹസ്യമങ്ങനെ ഇരിക്കില്ല… അതാ പറയാത്തത്… “

ഗിരി ചിരിച്ചു… ….

“” എന്നാലുമൊന്ന് പറയെടോ…””

മല്ലിക അവന്റെ ചുമലിൽ മൃദുവായി തട്ടി..

“” സമയമാകട്ടെ…….”

ഗിരി പറഞ്ഞൊഴിഞ്ഞു..

“” ഗിരി, നമ്മളിവിടെ നിന്ന് പോകും എന്ന് ഉമയോട് പറഞ്ഞു,അല്ലേ… ….?””

“” ഇതു തന്നെയാ ഞാൻ ഒന്നും പറയാത്തത്… രഹസ്യം പരസ്യമാകും… “

ഗിരി ചിരിയോടെ എഴുന്നേറ്റു..

അവൻ തിണ്ണയിലെ കസേരയിൽ വന്നിരുന്നതും ഒരു കസേരയുമായി , മല്ലികയും വന്നിരുന്നു……

“” അനിയത്തി എന്ത് പറഞ്ഞു… ?””

താടിയ്ക്ക് കൈ കൊടുത്ത് മല്ലിക ചോദിച്ചു……

“” അവളുടെ കല്യാണമാണ്……..””

ഗിരി പതിയെ പറഞ്ഞു…

“” കല്യാണമോ………? എന്ന്… ?””

മല്ലിക ഒന്നമ്പരന്നു..

“ എന്നാണെന്നാണ് അറിയില്ലാത്തത്… …. “

ഗിരി ശൂന്യതയിലേക്ക് മിഴികളെയ്തു…

“അറിയില്ലെന്നോ……..?””

“” അതേ ചേച്ചീ………. അവൾക്ക് ഒരാളെ ഇഷ്ടമാണ്, കല്യാണം പറഞ്ഞുറപ്പിച്ചതുമാണ്…”

ഗിരി ഒന്നു നിർത്തി മല്ലികയെ നോക്കി…

“” അവളെന്റെ മാത്രം അനിയത്തിയല്ലേ… അതുകൊണ്ട് ഞാൻ നടത്തണം ,,…””

മല്ലികയ്ക്ക് ഒന്നും മനസ്സിലായില്ല…

“” ചേട്ടൻമാരുടെയും എന്റെയും അനിയത്തിയുടെയും അമ്മ രണ്ടു പേരാ…””

ഗിരി വിളറിയ ചിരി ചിരിച്ചു….

“” അമ്മയുടെ വിഹിതം വിറ്റ കാശ് ബാങ്കിലുണ്ട്…… അതുകൊണ്ടൊന്നും തികയില്ല…… ആകെ വിൽക്കാനുണ്ടായിരുന്നത് വണ്ടി ആയിരുന്നു , അതു പോയി… …. “

അവന്റെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു…

“”ശ്രദ്ധിക്കണ്ടായിരുന്നോ… ?””

മല്ലിക ചോദിച്ചു……

“” ശ്രദ്ധ ഉണ്ടായിരുന്നു… എന്തോ കുറച്ചു കാലമായി, എന്നെ ഞാനല്ല നിയന്ത്രിക്കുന്നത് എന്നൊരു തോന്നൽ………. “

“” കൂട്ടുകാരൊക്കെ……..?””

“ അവരൊക്കെ എന്നേക്കാളും കഷ്ടത്തിലാ ചേച്ചീ… പിന്നെ, ജീവൻ കളഞ്ഞും കൂടെ നിന്നോളും… “

ഗിരി അഭിമാനത്തോടെ പറഞ്ഞു…

“” എത്ര വേണം ഇനി……….?””

തന്റെ കഴുത്തിലെ നൂലുപോലുള്ള മാലയിൽ തെരുപ്പിടിച്ചാണ് മല്ലിക ചോദിച്ചത്……

The Author