ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate] 919

ഗിരി അതു കണ്ടു…

“” നൂറ്റൊന്നു പവൻ… …. “

ഗിരി പറഞ്ഞതും മല്ലിക വായ പൊളിച്ച് കസേരയിലേക്ക് ചാരി….

“” തറവാട്ടു പേരിന് ദോഷം വരരുതല്ലോ… മാത്രമല്ല അവളുടെ സന്തോഷമല്ലേ വലുത് ….?””

ഗിരി എഴുന്നേറ്റു..,

അവൻ മുറ്റത്തേക്കിറങ്ങിയതും ചിന്താഭാരത്തോടെ മല്ലിക അനുഗമിച്ചു…

ജാക്കി ചണച്ചാക്കിൽ നിന്ന് ഇളകി…

എന്താണിവന്റെ മനസ്സിലിരുപ്പ് ….?

മല്ലികയിലും സംശയത്തിന്റെ മുള പൊട്ടിത്തുടങ്ങി..

സഹോദരിയുടെ വിവാഹം നടത്തേണ്ടവൻ ഈ മലഞ്ചെരിവിൽ വന്നു കിടക്കേണ്ട കാര്യം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല… ….

ഗിരി വീടിനു പിന്നിലുള്ള പറമ്പിലേക്ക് നോക്കി…

കാടു കയറിക്കിടക്കുന്നു……

“” ഇതൊന്നു വെട്ടണം……..”

ആരോടെന്നില്ലാതെ ഗിരി പറഞ്ഞു…

ജാക്കി , അവനെ ചുറ്റിപ്പറ്റി നിന്ന ശേഷം, യാത്രയ്ക്കുള്ള സ്കോപ്പില്ല എന്ന് കണ്ട്, തിരികെ ചണച്ചാക്കിൽ തന്നെ അഭയം പ്രാപിച്ചു…

മല്ലിക അത് ശ്രദ്ധിച്ചില്ല…

“” കല്യാണത്തിന് ഞങ്ങളെ വിളിക്കുമോ… ….?””

മല്ലിക ചിന്തയിൽ നിന്നുണർന്നു…

“” നിങ്ങളൊക്കെയില്ലാതെ എന്ത് കല്യാണം… ?””

ഗിരി ചിരിച്ചു…

താഴെ പറമ്പിനതിരിൽ രണ്ടു പേർ ജോലി ചെയ്യുന്നത് ഗിരി കണ്ടു…

“” പുതിയ പണിക്കാർ എത്തിയെന്ന് തോന്നുന്നല്ലോ… …. ?”

“” എന്താ അവരുടെയും കൈ തല്ലിയൊടിക്കാൻ പ്ലാനുണ്ടോ………..?””

മല്ലികയും ചിരിയോടെ അവരെ നോക്കി…

“” നോക്കാം………. “

ഗിരി മുറ്റത്തിനു നേർക്ക് നടന്നു……

അമ്പൂട്ടൻ അന്ന് നേരത്തെ വന്നു..

ഗിരി, അവനെയും കൂട്ടി വെറുതെ പുഴക്കരയിൽ പോയി തിരികെ വന്നപ്പോഴേക്കും ഉമ എത്തിയിരുന്നു… ….

അന്നും പഴം പൊരിയും പാൽ ചായയുമായിരുന്നു…

അകത്ത് ഉമയുടെയും മല്ലികയുടെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു…

“” പുറത്തിറങ്ങണ്ടാന്ന് കുഞ്ഞമ്മ പറഞ്ഞില്ലേ…….?””

“” ഞാൻ പറഞ്ഞെടീ………. “

“” മുറിവോ… ….?””

“” വാട്ടമുണ്ട്……. “

“” പഴുപ്പോ………..?””

“” നീ ചെന്ന് നോക്ക്…………….”

മല്ലിക ദേഷ്യപ്പെട്ടതും ഉമ നിശബ്ദയായി…

കുറച്ചു കഴിഞ്ഞതും ഡെറ്റോളും ലോഷനും കോട്ടണുമായി “” കമ്പോണ്ടർ അമ്പൂട്ടൻ “ ഹാജരായി.

പിന്നാലെ ഹെഡ് നഴ്സ് ഉമയും….

ഉമ, അതിന്ന് വാങ്ങിക്കൊണ്ടു വന്നതാണെന്ന് ഗിരിക്ക് മനസ്സിലായി…

The Author