ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate] 919

സത്യപാലൻ സീറ്റിലേക്ക് ചാരി……

“” നമ്മളന്വേഷിക്കുന്ന കസ്റ്റഡി മർഡർ കേസിലൊന്ന്, അതായത് സുധാകരനും ഈ ഗിരിയും ഒരുമിച്ച് ജയിലിൽ കിടന്നു എന്ന് പറഞ്ഞാണ് അവനവിടെ വന്നു കയറിയിട്ടുള്ളത്… “

സത്യപാലൻ സശ്രദ്ധം കേട്ടിരുന്നു……

“” ഈ മോഷണക്കേസിൽ ആദ്യം പിടിക്കപ്പെട്ടത് ഗിരിയെ ആണ്.. തളിപ്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ ജയിലിലാണ് കൂട്ടുപ്രതികളെ കിട്ടുന്നവരെ ഗിരിയെ തടവിലിട്ടത് …പക്ഷേ അത് സുധാകരൻ മരിച്ച , സോറി കൊല്ലപ്പെട്ടു കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ്………. “

“” സംതിംഗ് ഫിഷി………..?””

സത്യപാലൻ പുരികമുയർത്തി …

“”യെസ് സർ…, നമ്മൾ വെരിഫൈ ചെയ്യുന്ന സോമനുമായിട്ടാണ് കഴിഞ്ഞ ദിവസം ഗിരി ക്ലാഷ് ആയത്…… ആൾക്ക് കുറച്ചു കുത്തിക്കെട്ടൊക്കെയുണ്ട്… നമ്മുടെ കേസിനെ ബാധിക്കാതിരിക്കാനാ ഞാൻ അത് , സാറിനോട് പറഞ്ഞു തീർപ്പാക്കിയത്………. “

“” ഹർഷൻ നല്ലൊരു ഓഫീസറാണ്… നിങ്ങളിതു വരെയും ഒരു കേസും തോറ്റിട്ടില്ലല്ലോ… …. “

സത്യപാലൻ പുഞ്ചിരിച്ചു…

“” സൊ, ഈ കേസ് നിങ്ങളുടെ റിസ്ക്കാണ്…… ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്കു തന്നെയാണ്… “

“” ബട്ട് സർ………., സുധാകരൻ കേസിൽ ഫൂട്ടേജിൽ ആകെ പെട്ടത് , കഴിഞ്ഞ ദിവസം ഞാൻ സാറിനു വിട്ടു തന്ന ഫോട്ടോയിലൊരാൾ… ഗിരിയെ തല്ലാൻ വന്നവരിൽ ഒരുവൻ… ഒരു അമീറലി… “

ഹർഷൻ ഒന്നു നിർത്തി സത്യപാലനെ നോക്കി… ….

“ സുധാകരൻ ഹബീബ് റാവുത്തരുടെ ഡ്രൈവറായിരുന്നു.. അതേ റാവുത്തരുടെ ആളാണ് ഈ അമീറലിയും… “

സത്യപാലൻ സംശയത്തോടെ ഹർഷനെ നോക്കി…….

“”കളി റാവുത്തർക്കെതിരെയാണെങ്കിൽ നമ്മളുടെ തെളിവുകളും വിലങ്ങുകളും മതിയാകുമോ സർ…….?”

ഹർഷൻ കസേരയിൽ നിന്ന് എഴുന്നേറ്റു……….

“” ഹീയീസ് ഡോൺ…… കുഴലും സ്വർണ്ണവും  മണ്ണും പെണ്ണും പിടിപാടും പിന്നാമ്പുറത്ത് എന്തിനും പോന്ന പിള്ളേരുമുണ്ടയാൾക്ക്… “

“” അത് എനിക്കു വിട്ടേക്ക് ഹർഷൻ…””

സത്യപാലൻ ചെയറിൽ നിന്ന് എഴുന്നേറ്റു , ടേബിൾ വലം വെച്ച് മുന്നിലേക്ക് വന്നു……

“” കസ്റ്റഡി മർഡർ കേസ് കോർട്ട് ഓർഡറാ… അതിനു സമാധാനം പറയേണ്ടത് ഞാനും താനും നമ്മൾക്കു മുകളിൽ ഇരിക്കുന്നവരുമാ… “

The Author