ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate] 919

അബി, പെട്ടെന്ന് തിരിഞ്ഞു , ചാമ്പ മരത്തിൽ ഒരു കൈ കോർത്ത് , ഒന്നു കറങ്ങി , താഴെ വഴിയിലേക്ക് നോക്കി…

“ ഇവൻ സമ്മതിക്കുന്നില്ല..ഞാൻ പറഞ്ഞു ചേട്ടായി കരാട്ടെ ആണെന്ന്…”

അമ്പൂട്ടൻ അബിയെ പിടിച്ച്, ഗിരിയുടെ മുന്നിലേക്കാക്കി പറഞ്ഞു…

“” അതാണോ കാര്യം…… ?”

ഗിരി ചിരിച്ചു കൊണ്ട് ചോദിച്ചു…

തിണ്ണയിൽ നിന്ന് മല്ലിക ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി..

“” ഞാൻ കരാട്ടെയും കളരിയൊന്നുമല്ലടാ അബിക്കുട്ടാ… “

ഗിരി, കയ്യെടുത്ത് അബിയുടെ നെറുകയിൽ തലോടി……

ഇപ്പോഴെങ്ങനെയിരിക്കുന്നു , എന്ന ഭാവത്തിൽ അബി അമ്പൂട്ടനെ നോക്കി…

“” അല്ലേ… ….?””

അമ്പൂട്ടന്റെ മുഖം ഒറ്റയടിക്ക് മാറിപ്പോയി…

ദീനമായി അവൻ ഗിരിയെ നോക്കി……

“” അങ്ങനെ ചോദിച്ചാൽ, രണ്ടും ഞാൻ പഠിച്ചിട്ടുണ്ട്… “

ഗിരി ഒരു കണ്ണടച്ച് അമ്പൂട്ടനോടായി പറഞ്ഞു…

“” കേട്ടോടാ … കേട്ടോ…….”

അമ്പൂട്ടൻ അബിയെ പിടിച്ചു വലിച്ചു…

“” നാളെ ഡാർക്ക് ഫാന്റസി വാങ്ങിക്കൊണ്ട് നീ വന്നാൽ മതി…… “”

അമ്പൂട്ടൻ ബെറ്റ് ജയിച്ചിരിക്കുന്നു…

ഗിരിക്ക്കാര്യം മനസ്സിലായി…

സ്കൂളിൽ വരെ സംഭവം അറിഞ്ഞെന്ന് അതിൽ നിന്ന് ഗിരിക്ക് മനസ്സിലായി…

“ അബിക്കുട്ടാ… കേറി വാടാ… “

മല്ലിക ചായയുമായി തിണ്ണയിൽ വന്നു…

ചായ കുടിക്കു ശേഷം അമ്പൂട്ടൻ, അബിയെ കൊണ്ടു വിടാൻ റോഡിലേക്ക് പോയി..

കൂടെ ജാക്കിയും …….

“ പിള്ളേരുടെ ഓരോ കാര്യം… “

മല്ലിക ചിരിച്ചു കൊണ്ട് പറഞ്ഞു…

അമ്പൂട്ടനും ഉമയും ജാക്കിയും കൂടിയാണ് തിരിച്ചെത്തിയത്……

തിണ്ണയിലിരുന്ന ഗിരിയെ ഉമ ഒന്ന് നോക്കി…

ദേഷ്യമൊന്നും അവളുടെ മുഖത്തു ഗിരി കണ്ടില്ല…

അവളൊന്നു മന്ദഹസിച്ചോ എന്ന് നേരിയ സംശയം ഗിരിക്കു തോന്നി……

അടുക്കളയിൽ നിന്ന് വീണ്ടും കലപില തുടങ്ങിയിരുന്നു……

“”ടാ….. നിനക്കു കുളിക്കണ്ടേടാ… …. “

മല്ലികയുടെ ശബ്ദം കേട്ടു…

മല്ലികയും അമ്പൂട്ടനും തുണികളും ബക്കറ്റുമായി ഇറങ്ങിയതും ചണച്ചാക്കിൽ കിടന്ന ജാക്കി എഴുന്നേറ്റു..

പുഴയിലേക്കായിരിക്കും…….

ഇപ്പോൾ സോമനെ പേടിക്കണ്ടല്ലോ…

ഗിരി മനസ്സിലോർത്തു…

കുറച്ചു കഴിഞ്ഞതും പാലൊഴിച്ച ചായയും പഴം പൊരിയും വന്നതു കണ്ട് ഗിരി മുഖമുയർത്തി…

The Author