ഉമ……….!
വസ്ത്രം മാറിയിട്ടില്ല…
അവൾ ചായ അരഭിത്തിയിൽ വെച്ചിട്ട് വാതിൽക്കലേക്ക് ഒതുങ്ങി നിന്നു…
“ ഇയാളെന്താ ഗുണ്ടയാ……….?””
പതിഞ്ഞതെങ്കിലും അവളുടെ സ്വരത്തിന് മൂർച്ചയുണ്ടായിരുന്നു…
ഗിരി, ചായക്കപ്പ് കയ്യിലെടുത്ത് അവളെ നോക്കി…
“ ചായക്കടയിലും അങ്ങാടിയിലുമൊക്കെ സംസാരം ഇയാളാണല്ലോ… ….””
പഴം പൊരിയുടെ ഗുട്ടൻസ് ഗിരിക്ക് പിടി കിട്ടി…
“” നാട്ടിലൊരു സംഭവം നടന്നാൽ കുറച്ചു ദിവസം ഇങ്ങനൊക്കെ തന്നെയല്ലേ… ?””
ഗിരി മറു ചോദ്യമെറിഞ്ഞു…..
“”എന്താ ഇയാളുടെ മനസ്സിലിരുപ്പ്……?””
ചോദ്യത്തിന് പഴയ മൂർച്ച ഇല്ലായിരുന്നു……
“”എന്നോടൊരു കാര്യം അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു…… അത് നടന്നാൽ നമ്മളിവിടെ നിന്ന് പോകും……….””
ഗിരി ചായ ഒരിറക്ക് കുടിച്ചു……
പാലും പഞ്ചസാരയും ആവശ്യത്തിലധികം ചായയിൽ ഉണ്ടായിരുന്നു……
“”നമ്മളോ……….?””
ഉമ അമ്പരപ്പിൽ
ചോദിച്ചത് കുറച്ചുറക്കെയായിരുന്നു……
“”ആ…… എല്ലാവരും ……….””
ഗിരി കസേരയിൽ ഒന്ന് ഇളകിയിരുന്നു..
“”ഇയാളു പറയുന്നതൊന്നും ഇവിടാരും വിശ്വസിച്ചിട്ടില്ല…… മുറിവുണങ്ങിയാൽ സ്ഥലം വിട്ടോണം……….””
അവൾ പറഞ്ഞതിന് അത്ര ബലമില്ലായിരുന്നു……
ഗിരി അവളെ ഒന്നു നോക്കി..
“”വയ്യാത്ത ഒരാളെ ഇറക്കിവിടണ്ടാന്ന് കരുതീട്ടാ…… നാട്ടുകാരു പറയുമല്ലോ……….””
ആ വാചകത്തോടെ അവൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഗിരിക്ക് മനസ്സിലായി……
ഉമ ഉമ തന്നെയാണ്…….
സഹതാപം കൊണ്ട് , പാലും പഞ്ചസാരയും കൂടുതലിട്ടു ഒരു ചായ തന്ന്, പതിയെ സംസാരിച്ചുവെന്നാൽ ഉമ മാറി എന്ന് കരുതരുത് എന്നൊരു ധ്വനി……….
നാട്ടുകാരെ പേടിച്ചിട്ടാണ്……….
അല്ലാതെ തനിക്കൊന്നുമില്ല…..
അല്ലെങ്കിലും അതൊന്നും തന്റെ ലക്ഷ്യമല്ലല്ലോ……….
“” മുറിവുണങ്ങിയാൽ ഒരാഴ്ച കൂടി ഞാനിവിടെ നിൽക്കും……””
ഗിരി പറഞ്ഞത് ഘനത്തിലായിരുന്നു……
ഉമ, അവനെ തുറിച്ചു നോക്കി..
നിശബ്ദമായ നിമിഷങ്ങൾ……….!
“” കഴിക്കുന്നില്ലേ………..?””
ഉമ പതിയെ ചോദിച്ചു..
“ ഞാൻ നേരത്തെ ചായ കുടിച്ചിരുന്നു……””
ഗിരിയും പതിയെ പറഞ്ഞു……
“” ഞാൻ മേടിച്ചതാന്ന് കരുതി , അത് തിന്നാതിരിക്കുകയൊന്നും വേണ്ട…… “
ഉമ, ഒരു നനുത്ത പുഞ്ചിരി ചേർത്ത് പറഞ്ഞു…
“” ചിലർക്ക് ശീലങ്ങളുണ്ടാകുമല്ലോ…… വൈകുന്നേരം ചായക്കടയിൽ പോക്കൊക്കെ…… അതിനു മുടക്കം വരണ്ടാന്ന് കരുതി വാങ്ങിയതാ……….””
ഉമ ചിരിച്ചു……
ഗിരി, പഴം പൊരി കയ്യിലെടുത്തു……
“”നാലഞ്ചു തവണ അച്ഛനെ കാണാൻ ഞാൻ പോയിട്ടുണ്ട്…… അപ്പോഴൊന്നും അച്ഛൻ ഇങ്ങനെ ഒരാളെക്കുറിച്ച് പറഞ്ഞിട്ടില്ല……””