വെള്ളമൊഴിച്ച് ഒറ്റ വലി വലിച്ചിട്ട് അവൻ ശ്വാസം മൂന്നു നാലു തവണ ഊതി വിട്ടു…
ഒന്നാമത് വേദന…
രണ്ടാമത് ഉറക്കമില്ല…
ഇപ്പോൾ ദു:സ്വപ്നവും… ….
ഒന്നു കൂടി ഒഴിച്ചു കഴിച്ച ശേഷം അവൻ മദ്യം തിരികെ ബാഗിലേക്ക് വെച്ചു…
ഗിരി കിടക്കയിലേക്ക് ആലോചനയോടെ ഇരുന്നു…
സ്വപ്നത്തിൽ സുധാകരേട്ടനായിരുന്നു…
പകൽ അയാളുടെ ഫോട്ടോ കണ്ടതുമാണ്…
എന്നും പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയേ , അയാളിന്നും പറഞ്ഞിട്ടുള്ളൂ…
അല്ലെങ്കിലും സുധാകരേട്ടനെ സ്വപ്നം കണ്ട് ഇതുവരെ ഞെട്ടിയിട്ടില്ല……
പക്ഷേ…………?
താൻ കണ്ണു തുറന്നപ്പോൾ ഈ മുറിക്കുള്ളിൽ ആരോ ഉള്ളതു പോലെ തോന്നിയിരുന്നു…
ഇനി സുധാകരേട്ടന്റെ ആത്മാവെങ്ങാനും… ….?
ഏയ്……….!
ഗിരി, ചിരിയോടെ തല കുടഞ്ഞു…
മദ്യം അകത്തു പ്രവർത്തിച്ചു തുടങ്ങിയതും ഗിരി, പഴയ മാനസികാവസ്ഥയിലേക്ക് എത്തിച്ചേർന്നു…
എല്ലാം തോന്നലാണ്……….!
തോന്നൽ മാത്രം… !
അയാളെ ആദ്യമായിട്ടല്ല സ്വപ്നം കാണുന്നത്…
മനസ്സിന്റെ ആഗ്രഹങ്ങളും വ്യാകുലതകളാണ് ഏറിയ പങ്കും സ്വപ്നമായിത്തീരുക……
ഗിരി വൈകിയാണ് ഉണർന്നത്…
ഉമ പോയിരുന്നു..,
അമ്പൂട്ടൻ സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലും…
പല്ലു തേച്ചു വന്നപ്പോഴേക്കും മല്ലിക ചായ എടുത്തു വെച്ചിരുന്നു…
അമ്പൂട്ടൻ യൂണിഫോം ധരിക്കുകയായിരുന്നു…
“” ഉറങ്ങാനുള്ള മരുന്നൊക്കെ കയ്യിൽ സ്റ്റോക്കാണോ..?””
മല്ലിക ചിരിയോടെ ഗിരിയെ നോക്കി……
ഗിരി, വിളറിയ ചിരി ചിരിച്ചു…
“” ഗ്ലാസ്സിനു നല്ല മണമുണ്ടായിരുന്നു… “
മല്ലിക കൂട്ടിച്ചേർത്തു..
“” എനിക്കൊന്ന് പുറത്തു പോകണം ചേച്ചീ… “
ചായ കുടി കഴിഞ്ഞതും ഗിരി പറഞ്ഞു……
“” ഗിരി ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല……””
മല്ലിക ഉറച്ച സ്വരത്തിൽ പറഞ്ഞു ….
അവനെ നിയന്ത്രിക്കാനുള്ള അവകാശം തനിക്കുണ്ട് എന്നവർ വിളിച്ചോതിയതാണോ എന്ന് ഗിരിക്ക് തോന്നി……
“ എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി, ഉമ കൊണ്ടു വന്നോളും…… “
മല്ലിക പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി…
ബാഗുമായി അമ്പൂട്ടൻ തിണ്ണയിലേക്ക് വന്നു…
കസേരയിലിരുന്ന ഗിരിയുടെ അടുത്തേക്ക് , അവൻ വന്ന് കുനിഞ്ഞു സൂക്ഷിച്ചു നോക്കി..
“” എന്താടാ…?””
ഗിരി, അല്പം പരുക്കനായി…
“ ഉണ്ണി മുകുന്ദന്റെ ഷേപ്പാണോന്ന് നോക്കിയതാ… “
അമ്പൂട്ടൻ നിവർന്നു…