ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate] 919

“” ഉണ്ണി മുകുന്ദനോ……….?””

ഗിരി ആശ്ചര്യപ്പെട്ടു …

“” ആ….. ഉണ്ണി മുകുന്ദൻ എഴുന്നേറ്റില്ലേന്ന് രാവിലെ ഉമേച്ചി ചോയ്ക്കണ കേട്ടു…””

അമ്പൂട്ടൻ അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…

അവൻ മുറ്റത്തേക്കിറങ്ങി കെട്ടു ചെരിപ്പ് കാലിലിട്ടു…

“” നീ പോകല്ലേ…””

ഗിരി എഴുന്നേറ്റു…

അമ്പൂട്ടൻ മുറ്റത്തു നിന്നതും ഗിരി അകത്തു കയറി പേഴ്സുമായി വന്നു…

“” അബിയുടെ അച്ഛനെന്നാ പണി………?””

അമ്പൂട്ടൻ മനസ്സിലാകാതെ ഗിരിയെ നോക്കി…

“” നീ അവനെക്കൊണ്ട് ബിസ്ക്കറ്റൊന്നും വാങ്ങിക്കണ്ട… എനിക്കു കരാട്ടെയൊന്നും അറിയില്ല… ….””

അമ്പൂട്ടൻ ചിരിച്ചു..

‘“ നീ വാങ്ങി, അവനും കൂടെ കൊടുത്തേക്ക്… “

ഗിരി നൂറു രൂപ അവനു നേരെ നീട്ടി……

അമ്പൂട്ടൻ ഒന്നു മടിച്ചു…

“” വാങ്ങടാ… ….”

മടിയോടെ തന്നെ അമ്പൂട്ടൻ പണം വാങ്ങി…

“” ചേട്ടായിക്ക് വല്ലതും വാങ്ങണോ………?””

ഒതുക്കു കല്ലിന് അടുത്തേക്ക് ചെന്ന അമ്പൂട്ടൻ തിരിഞ്ഞു ചോദിച്ചു……

“ ബാക്കി നീ സൂക്ഷിച്ചു വെച്ചാൽ മതി… “

ഗിരി പറഞ്ഞിട്ട് കസേരയിലേക്കിരുന്നു…

“” വെള്ളം ചൂടാക്കിയിട്ടുണ്ട്……””

മല്ലിക വാതിൽക്കലേക്ക് വന്നു……

“” വേദന മാറാൻ കരളു കളയണ്ട… “

അവൾ ചിരിച്ചു……

“” ഞാൻ ബാത്റൂമിലേക്ക് എടുത്തു വെച്ചേക്കാം…””

പറഞ്ഞിട്ട് മല്ലിക അടുക്കളയിലേക്ക് തിരികെ പോയി…

ഗിരി, ശരീരം സ്വയം ഒന്നു മണത്തു നോക്കി…

ശരിയാണ്…… !

വിയർപ്പു മണമുണ്ട്……

ശരീരത്തിന്റെ ദുർഗന്ധം മറ്റുള്ളവർക്കാണല്ലോ പെട്ടെന്ന് അനുഭവേദ്യമാവുക……

ഗിരി, തോർത്തുമായി പുറത്തിറങ്ങി , ബാത്‌റൂമിനടുത്തേക്ക് ചെന്നു…

“” എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിച്ചാൽ മതി…””

മല്ലിക പുറത്തു നിൽപ്പുണ്ടായിരുന്നു…

കുളിക്കാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഗിരി മല്ലികയെ സഹായത്തിനൊന്നും വിളിച്ചില്ല…

ഗിരിയ്ക്ക് മാറി ധരിക്കുവാനുള്ളതും മല്ലിക ബാത്റൂമിൽ എടുത്തിട്ടിരുന്നു…

അവൻ കുളി കഴിഞ്ഞു വന്നതും, അവന്റെ ഫോണുമായി മല്ലിക തിണ്ണയിൽ നിൽപ്പുണ്ടായിരുന്നു……

“” ആരോ രണ്ടു പ്രാവശ്യം വിളിച്ചിരുന്നു… നമ്പറാ… “

ഗിരി പെട്ടന്ന് ഫോൺ വാങ്ങി……

സുകേഷിന്റെ നമ്പർ……

നമ്പർ കണ്ടതും ഗിരിയ്ക്ക് മനസ്സിലായി.

തിരികെ കോൾ ചെയ്തിട്ട് , ഗിരി മുറ്റത്തിന്റെ വശത്തേക്ക് മാറി..

The Author