ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate] 919

“” ആരായിരുന്നു വിളിച്ചത്…….?””

മല്ലികയുടെ ചോദ്യം ഗിരി പ്രതീക്ഷിച്ചിരുന്നു…

“” കൂട്ടുകാരനാ… “

“” എന്തേ വിശേഷിച്ച്…….?””

“” അനിയത്തി, അവന്റെയടുക്കൽ എന്നെ അന്വേഷിച്ചു ചെന്നിരുന്നു……””

ഗിരി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്…

“” പറയാതെയാണോ പോന്നത്… ….?””

“” പറഞ്ഞിട്ടു പോരാൻ പറ്റിയ കാര്യമല്ലല്ലോ ചെയ്തത്…””

ഗിരി ചിരിച്ചെന്ന് വരുത്തി……

ഓയിൻമെന്റ് തേച്ചു കഴിഞ്ഞിട്ടും മല്ലിക അവന്റെ പുറത്ത് മൃദുവായി തടവിക്കൊണ്ടിരുന്നു…

അത് ഗിരി ശ്രദ്ധിച്ചു……

ഗിരി, തിരിയാൻ ശ്രമിച്ചതും മല്ലിക കൈ പിൻവലിച്ചു……

അവൾ ട്യൂബ് തുറന്ന്, മരുന്നെടുത്ത ശേഷം ഇടത്തേ കൈ പിടിച്ചെടുത്തു…

മടിയിൽ വെച്ച കൈയ്യിലെ മുറിപ്പാടിൽ മരുന്നു പുരട്ടവേ, മല്ലിക ഗിരിയുടെ മിഴികളിലേക്ക് ഉറ്റു നോക്കി……

“” ഗിരി എന്നോട് സത്യമേ പറയാവൂ……….””

ഗിരിയും അവളെ നോക്കി…

“” ചേച്ചി ചോദിക്ക്…………”

അവൻ പെട്ടെന്ന് ചിരിയോടെ, അന്തരീക്ഷം മയപ്പെടുത്താൻ പറഞ്ഞു……

“” ഗിരി എന്തിനാ ഇവിടേക്ക് വന്നത്…… ?””

അവൾ അവന്റെ കൈത്തണ്ടയിൽ തഴുകിക്കൊണ്ടിരുന്നു…

“” ഞാൻ പറഞ്ഞതാണല്ലോ……………’

“” എന്നാലും… ഗിരി എന്റെ മുഖത്തു നോക്കി പറഞ്ഞാൽ എനിക്ക് വിശ്വാസമാ………. “

മല്ലികയുടെ മിഴികളിൽ ഇതുവരെ കാണാത്ത ഒരു തിളക്കം ഗിരി കണ്ടു…

അവനു നേരിയ പരവേശം തോന്നി…

“” ഗിരി പേടിക്കണ്ട… …. “

അതറിഞ്ഞതു പോലെ മല്ലിക തുടർന്നു…

“” ഞാൻ എന്താണെന്ന് എനിക്കു തന്നെ അറിയാം … ആരുമില്ലാത്തവരുടെ അടുത്തേക്ക് , ആരു വന്നാലും ഒരു സന്തോഷമുണ്ടാകുമല്ലോ……. നമ്മളെ തിരഞ്ഞു വരാൻ ഒരാളുണ്ടായല്ലോ എന്നൊരു സന്തോഷം… …. “”

അവന്റെ കൈ വിട്ട് അവൾ എഴുന്നേറ്റു…

അവളുടെ സ്വരത്തിന് നേരിയ ഇടർച്ചയുണ്ടായിരുന്നു……

“” അതല്ലേ ഇനി പ്രതീക്ഷിക്കാനുള്ളൂ… …. “

അവൾ മരുന്നുകളടങ്ങിയ കവറെടുത്ത് സ്റ്റാൻഡിൽ വെച്ചു… .

“” ഞാൻ പറഞ്ഞത് സത്യം തന്നെയാണ് ചേച്ചീ………. ഞാനൊരിക്കലും നിങ്ങളോട് നുണ പറയില്ല……. “

ഗിരി, അവളുടെ വലതു കൈ നീട്ടിപ്പിടിച്ചു…

“”സത്യം……..””

അവളുടെ കൈയ്യിൽ തന്റെ വലം കൈ ചേർത്ത് ഗിരി പറഞ്ഞു……

The Author