ഏട്ടന്‍റെ ഭാര്യ [KARNAN] 319

ചെറുപ്പം തൊട്ടേ ഉണ്ണിയേട്ടനാണ് എന്‍റെ റോള്‍-മോഡല്‍. എപ്പോഴും ഞാന്‍ ഉണ്ണിയേട്ടന്‍റെ പുറകെ ഒരു വാല് പോലെ ഉണ്ടാകുമായിരുന്നു.

ഉണ്ണിയേട്ടന്‍ എന്ത് ചെയ്താലും ഒരു സ്റ്റൈല്‍ ഉണ്ടാകും അതെല്ലാം എനിക്ക് ഇഷ്ട്ടമാണ്. ഉണ്ണിയേട്ടനെ അനുകരിച്ചാണ് ഞാന്‍ ജീവിച്ചത്. ഒരു തര്‍ക്കം ഉണ്ടായാല്‍ പോലും ഞാന്‍ ഉണ്ണിയേട്ടനെ സപ്പോര്‍ട്ട് ചെയ്തു മാത്രമേ സംസാരിക്കു. അതുകാരണം ചേച്ചിമാര്‍ എന്നെ ഇപ്പോഴും കളിയാക്കും.

കുഞ്ഞിലെ കുളിപ്പിക്കാന്‍, ഉറക്കാന്‍, സ്കുളില്‍ പോകാന്‍ എല്ലാത്തിനും എനിക്ക് ഉണ്ണിയേട്ടന്‍ വേണമായിരുന്നു. വേറെ ആരെങ്കിലും വന്നാല്‍ വാശി പിടിച്ച് കരഞ്ഞ് ഞാന്‍ അലബാക്കും. പ്രത്യേകിച്ച് ചേച്ചിമാര്‍ വന്നാല്‍ അവരെ പിച്ചും, മന്തും ഇതെല്ലം അമ്മ പറഞ്ഞുള്ള അറിവാണ്.

എന്തോ അസ്ഥിക്ക് പിടിച്ച പ്രണയം പോലെ ഒരു ഇഷ്ട്ടം, ആരാധന അങ്ങനെയൊക്കെ വിളിക്കാം.

 

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ എന്തോ കാര്യത്തിന് തര്‍ക്കിക്കുകയായിരുന്നു.. എന്നത്തെയും പോലെ ഞാന്‍ ഉണ്ണിയേട്ടനെ സപ്പോര്‍ട്ട് ചെയ്താണ് സംസാരിക്കുന്നത്. തര്‍ക്കം മൂത്ത്  കയ്യാങ്കളി ആയപ്പോള്‍ വീട്ടുകാര്‍ വന്ന് ചേച്ചിമാര്‍ക്ക്‌ ഓരോ തല്ല് കൊടുത്താണ് പ്രശ്നം സോള്‍വാക്കിയത്.

പക്ഷെ അതിന് ശേഷം അമ്മയും അമ്മായിയും കൂടെ എന്നെ കളിയാക്കാന്‍ തുടങ്ങി.

അമ്മായി : അച്ചു ഒരു പെണ്ണായിരുന്നെങ്കില്‍ ഉണ്ണിയെകൊണ്ട് കെട്ടിക്കായിരുന്നു

അമ്മ : അല്ലെങ്കിലേ ഇവന്‍റെ കളി കണ്ടാല്‍ ഇവനാണ് ഉണ്ണിടെ ഭാര്യ എന്ന് തോന്നും

അത് പറഞ്ഞ് എല്ലാരും ചിരിച്ചു, ഞാന്‍ ആണേല്‍ ആകെ ചമ്മി നിക്കുകയായിരുന്നു. ചേച്ചിമാര്‍ക്ക് എന്നെ കളിയാക്കാന്‍ ഒരു കാരണവും കൂടെ കിട്ടി.

ആതിര  : ദേ…ടി മിസ്സിസ് ഉണ്ണിക്ക് നാണം വന്നു

ആരതി  : നാത്തൂനെ…എന്ത് പറ്റി നാത്തൂനേ ?

നാണിച്ച് എന്‍റെ തല താഴ്ന്ന് പൊയി, അദ്യമായണ് ഇങ്ങനെ ചമ്മുന്നത്. തല ചെരിച്ച് ഉണ്ണിയേട്ടനെ നോക്കിയപ്പോള്‍ ആള്‍ വെറുതെ ഇതെല്ലം കണ്ടു ചിരിച്ച് ഇരിക്കുകയാണ്. വീണ്ടും കൂട്ടച്ചിരികള്‍ ഉയര്‍ന്നു.

നാണിച്ചു ഞാന്‍ എന്‍റെ റൂമിലേക്ക്‌ ഓടി പൊയി, ഹാളില്‍ നിന്നും അവരുടെ ചിരി കേള്‍ക്കാം.

 

പിന്നെ എപ്പോ ഉണ്ണിയേട്ടനെ സപ്പോര്‍ട്ട് ചെയ്താലും ചേച്ചിമാര്‍ ‘ മിസ്സിസ് ഉണ്ണി ’ എന്ന് പറഞ്ഞു കളിയാക്കും.

കപട ദേഷ്യം കാണിച്ച് അവരോട് തര്‍ക്കിക്കുമ്പോഴും ഇടങ്കണ്ണിട്ട് ഉണ്ണിയേട്ടനെ നോക്കും, ആള്‍   ഇതെല്ലം കണ്ട് വെറുതെ ചിരിക്കുകയെ ഉള്ളു.

ഉണ്ണിയേട്ടന്‍ എഞ്ചിനീയറിഗിന് പോയപ്പോഴാണ് ഞാന്‍ ഒറ്റക്കാവുന്നത്. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ ചെറുതായി അകല്‍ച്ച വന്നു.

തിരുവനന്തപുരം സി.ഇ.ടി യില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ആണ് ഉണ്ണിയേട്ടന്‍ പഠിച്ചത്. അവിടെ തന്നെ കോളേജ് ഹോസ്റ്റലില്‍ ആയിരുന്നു.

പിന്നെ അച്ഛന്‍റെ ഫ്രണ്ടിന്‍റെ ഒരു 3BHK ഫ്ലാറ്റ് കുറെ നാളായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് പറഞ്ഞു, പിന്നെ അങ്ങോട്ട്‌ മാറി. വേലി ചാടും എന്ന് ഉറപ്പുള്ളത് കൊണ്ടും പിന്നെ എന്തിനു വേലി എന്ന് വീട്ടുകാര്‍ ചിന്തിച്ചിരിക്കണം.

ചേച്ചിമാര്‍ ലീവിന് നാട്ടില്‍ വന്നാല്‍ കുറച്ചു ദിവസം ഞങ്ങടെ കൂടെ വീട്ടിലും പിന്നെ ഉണ്ണിയേട്ടന്‍റെ അടുത്തും പൊയി നിക്കും.

10 Comments

Add a Comment
  1. Super polichu ?❣️❣️❣️

  2. ഞാൻ വിചാരിച്ചു ഉണ്ണിയേട്ടന്റെ ഭാര്യആയിട്ടുള്ള കളി ആണെന്.നായകൻ ആണല്ലേ ഭാര്യ??love stories chatogry മാറ്റി ഗേ സ്റ്റോറി ആക്കുന്നതല്ലേ നല്ലത്.

    1. അടുത്ത തവണ മാറ്റം മച്ചാ…… സോറി.

  3. അടുത്തെ ഭാഗം മൂന്ന് ദിവസത്തിനുള്ളിൽ ഇടുന്നതാണ്. കൂടാതെ രണ്ടാമത്തെ കഥയുടെ ഒരു PROMO യും. അതിനുള്ള നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം കഥ എഴുതി തുടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. എന്തായാലും ഈ കഥ ക
    ബ്ലീറ്റ് ആയതിന് ശേഷമേ അത് പോസ്റ്റ് ചെയ്യുകയുള്ളു………

  4. അടുത്ത പാര്‍ട്ട്‌ മൂന്ന് ദിവസത്തിനുള്ളില്‍ ഇടാം, കൂടെ എന്‍റെ രണ്ടാമത്തെ കഥയുടെ ഒരു പ്രോമോ കൂടെ ഇടുന്നതാണ്, ഈ കഥ കമ്പ്ലീറ്റ്‌ ആക്കി കഴിഞ്ഞേ രണ്ടാമത്തേത് പോസ്റ്റ്‌ ചെയ്യു. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം രണ്ടാമത്തെ കഥ എഴുതി തുടങ്ങാന്‍.

  5. അടിപൊളി നല്ല അവതരണം തുടരുക

  6. ലൗ ലാൻഡ്

    അടിപൊളി തുടരുക

  7. Adipoli…thudaruka……pettan next part upload cheyyuka

  8. Nyc bakki മനസിലുള്ള kathakal kudi azhthu

Leave a Reply

Your email address will not be published. Required fields are marked *