ഏട്ടന്‍റെ ഭാര്യ [KARNAN] 319

18 വയസ്സായിട്ടും മീശയും താടിയും ഒന്നും വന്നില്ല, അതിന്‍റെ ഒരു ചെറിയ സങ്കടം ഉണ്ട്.

എന്തിനേറെ പറയുന്നു കയ്യിലും കാലിലും ചെറിയ കുഞ്ഞി രോമങ്ങള്‍ മാത്രം. ശരിക്കും പെണ്‍കുട്ടികളുടെ ശരീര പ്രക്രതി,

പിന്നെ ബോഡി എനിക്കൊരു പ്രശ്നമല്ല എനിക്ക് വയ്യ ജിമ്മില്‍ പൊയിപണി എടുക്കാന്‍.

അമ്മയുടെ നിറവും സൗന്തര്യവും മാത്രമല്ലാട്ടോ അമ്മയുടെ കൈ പുണ്യവും കൂടെയുണ്ട് . അതുകൊണ്ട് ഇടക്കിടെ ചെറിയ രീതിയിലുള്ള പാചക പരീക്ഷണങ്ങള്‍ ചെയ്യാറുണ്ട്.

“ ഉണ്ണിയേട്ട… ”

“ അ അച്ചു വാട, എക്സാം എങ്ങനെ ഉണ്ടായിരുന്നു ”

“ കുഴപ്പമില്ല ”

“ ഞാന്‍ പറഞ്ഞ സാദനം കൊണ്ട് വന്നോ ”

“ ആട, ദേ….ആ…ബാഗില്‍ ഉണ്ട് ”

ഓടി ചെന്ന് ആ ബാഗ്‌ എടുത്തു നോക്കി, ACER NITRO 5  ഗെയിമിംഗ് ലാപ്ടോപ്. എക്സാം കഴിയുമ്പോള്‍ ഒരു ഗെയിമിംഗ് ലാപ് വാങ്ങിതരാം എന്ന് മാമന്‍ പറഞ്ഞതാ, ഉണ്ണിയേട്ടന് ഇതിനെ കുറിച്ച് നല്ല വിവരം ഉള്ളത് കൊണ്ട് ഉണ്ണിയേട്ടനെ കൊണ്ട് വാങ്ങിപിച്ചു.

“ ഇന്നലെ രാവിലെയാണ് സാധനം വാങ്ങിയത് അത് കൊണ്ട് ചാര്‍ജില്‍ ഇടണം ”

“ ഞാന്‍ പറഞ്ഞ ഗെയിംസ് ഡൌണ്‍ലോഡ് ചെയ്യ്തായിരുന്നോ ”

“ നീ കാരണം എന്‍റെ എത്ര ഡേറ്റയ തീര്‍ന്നത് എന്നറിയുമോ ”

“ അധികം ഒന്നും ഇല്ലല്ലോ ഒന്നു-രണ്ട് ഗെയിംസ് അല്ലെ ഉള്ളൂ ”

“ രണ്ടോ….. ”

“ ഹ, Hitman , Far Cry, Red Dead Redemption 2, Forza Horizon,………”

“  അയ്യട ഇതിന്‍റെ ഒക്കെ സൈസ് എത്രയാണെന്ന് അറിയാമോ ”

ഞാന്‍ വെറുതെ ഒന്നു ചിരിച്ചു കൊടുത്തു…..

“ ഞാന്‍ എന്തായാലും ഫ്രഷ്‌ ആയി വരാം നീ കഴിച്ചോ ? ”

“ ഇല്ല ”

“ എന്നാ നിക്ക് ”

ഉണ്ണിയേട്ടന്‍ ഫ്രഷ്‌ ആകാന്‍ കയറി, ഞാന്‍ ലാപ്‌ എടുത്ത് ഉണ്ണിയേട്ടന്‍റെ റൂമിനടുത്തുള്ള എന്‍റെ റൂമിലേക്ക്‌ ഞാന്‍ കയറി, ലാപ്‌ ചാര്‍ജിങ്ങിലിട്ടു.

ഉണ്ണിയേട്ടന്‍ ഫ്രെഷായി വന്നപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്കു ചെന്നു.

ഫുഡ്‌ കഴിക്കാന്‍ ഇരുന്നപ്പോള്‍ അച്ഛമ്മയും അമ്മമ്മയും ഉണ്ണിയേട്ടന്‍റെ കോലം കണ്ട് ഓരോന്ന് പറഞ്ഞ് തുടങ്ങി.

“ എന്‍റെ അച്ഛമ്മേ ഇതാണ് ഇപ്പോഴത്തെ സ്റ്റൈല്‍, എനിക്ക് ഉണ്ടായിരുന്നങ്കില്‍ കട്ട താടിയൊക്കെ വച്ച് ഞാനും നടന്നേനേ ”

അച്ഛമ്മ : ഒന്ന് പോട നീ അല്ലെങ്കിലും അവന്‍റെ സൈഡേ പറയു

പിന്നെ എല്ലാ അമ്മമാരുടെയും ക്ലിഷേ ഡയലോഗ് തന്നെ പറഞ്ഞു ‘ മുടിയൊക്കെ വെട്ടി നടന്നാലേ ഒരു ഐശ്വര്യം ഉണ്ടാകു എന്ന്. ’ കേട്ട് മടുത്തു ഇനിയെങ്കിലും ഒന്നു മാറ്റിപിടിക്ക് ‘ എന്ന് പറഞ്ഞതിന് തല്ലിയില്ല എന്നേ ഉള്ളൂ.

10 Comments

Add a Comment
  1. Super polichu ?❣️❣️❣️

  2. ഞാൻ വിചാരിച്ചു ഉണ്ണിയേട്ടന്റെ ഭാര്യആയിട്ടുള്ള കളി ആണെന്.നായകൻ ആണല്ലേ ഭാര്യ??love stories chatogry മാറ്റി ഗേ സ്റ്റോറി ആക്കുന്നതല്ലേ നല്ലത്.

    1. അടുത്ത തവണ മാറ്റം മച്ചാ…… സോറി.

  3. അടുത്തെ ഭാഗം മൂന്ന് ദിവസത്തിനുള്ളിൽ ഇടുന്നതാണ്. കൂടാതെ രണ്ടാമത്തെ കഥയുടെ ഒരു PROMO യും. അതിനുള്ള നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം കഥ എഴുതി തുടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. എന്തായാലും ഈ കഥ ക
    ബ്ലീറ്റ് ആയതിന് ശേഷമേ അത് പോസ്റ്റ് ചെയ്യുകയുള്ളു………

  4. അടുത്ത പാര്‍ട്ട്‌ മൂന്ന് ദിവസത്തിനുള്ളില്‍ ഇടാം, കൂടെ എന്‍റെ രണ്ടാമത്തെ കഥയുടെ ഒരു പ്രോമോ കൂടെ ഇടുന്നതാണ്, ഈ കഥ കമ്പ്ലീറ്റ്‌ ആക്കി കഴിഞ്ഞേ രണ്ടാമത്തേത് പോസ്റ്റ്‌ ചെയ്യു. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം രണ്ടാമത്തെ കഥ എഴുതി തുടങ്ങാന്‍.

  5. അടിപൊളി നല്ല അവതരണം തുടരുക

  6. ലൗ ലാൻഡ്

    അടിപൊളി തുടരുക

  7. Adipoli…thudaruka……pettan next part upload cheyyuka

  8. Nyc bakki മനസിലുള്ള kathakal kudi azhthu

Leave a Reply

Your email address will not be published. Required fields are marked *