ഏട്ടന്‍റെ ഭാര്യ [KARNAN] 319

ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ഞാനും ഏട്ടനും നേരെ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കു പൊയി, എന്ട്രന്‍സ് വിശേഷങ്ങളും ഏട്ടന്‍റെ തിരുവനന്തപുരം വിശേഷങ്ങളും പറഞ്ഞ് ഇരുന്നു,

എഞ്ചിനീയറിംഗിന് പോയത് മുതല്‍ ഞങ്ങള്‍ തമ്മില്‍ പഴയ ബോണ്ടിങ്ങില്ലാത്തത് കൊണ്ട് അധികം ഒന്നും സംസാരിക്കാനും ഇല്ലായിരുന്നു.

രണ്ട് സിനിമയൊക്കെ കണ്ട്‌ വൈകുന്നേരം വരെ തള്ളി നീക്കി.

ചായ കുടിയൊക്കെ കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന്‍ എന്തോ ആവശ്യത്തിനു പുറത്തേക്ക് പൊയി ഞാന്‍ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കും.

ലാപ്‌ ഒന്ന് സെറ്റ് ചെയ്യണം, ആദ്യമായി ഓണ്‍ ആക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ ഇല്ലേ അതൊക്കെ കഴിഞ്ഞ്, വൈ-ഫൈ കണക്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിനിട്ട് ഞാന്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോന്നു.

 

കുളിച്ചു ഒരു ടി-ഷര്‍ട്ടും ത്രീ-ഫോര്‍ത്തും ഇട്ട് ഹാളിലേക്ക് വന്നപ്പോള്‍ ഉണ്ണിയേട്ടന്‍ വീട്ടില്‍ ഉണ്ട് അമ്മയുടെകൂടെ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു. ചേച്ചിമാരുടെ കാര്യവും അവരുടെ കല്യാണവും ഒക്കെയാണ് സംസാര വിഷയം

ഞാന്‍ ടീവി ഓണ്‍ ആക്കി. കുറച്ചു നേരം ഞങ്ങള്‍ എല്ലാരും ടിവി കണ്ടിരുന്നു.

അപ്പോഴേക്കും അച്ഛന്‍ വന്നു, പിന്നെ ഉണ്ണിയേട്ടനും അച്ഛനും എന്തൊക്കെയോ ലോക കാര്യങ്ങള്‍ സംസാരിക്കുന്നു ഞാന്‍ പതിയെ അടുക്കളയിലോട്ടു വലിഞ്ഞു.

ഉണ്ണിയേട്ടന്‍ ഫ്രെഷായി വന്നപ്പോള്‍ ഞങ്ങള്‍ കഴിക്കാനിരുന്നു. എന്‍റെ തുടര്‍ പഠനവും പല കാര്യങ്ങളും വീണ്ടും ചര്‍ച്ചാ വിഷയമായി.

അച്ഛന്‍ : അച്ചു നീ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കാന്‍ തന്നെയാണോ തീരുമാനിച്ചേ ?

“ അതെ ”

അച്ഛന്‍ : ഉണ്ണി പഠിച്ച കോളേജില്‍ കിട്ടിയാല്‍ നന്നായിരുന്നു അല്ലെ, നല്ല കോളേജല്ലേ പിന്നെ   ഹോസ്റ്റലില്‍ നിക്കൂം വേണ്ട ഉണ്ണിയുടെ കൂടെ നിക്കാലൊ അതാവുമ്പോ അവന്‍റെ ഒരു കണ്ണ് നിന്നിലുണ്ടാകും.

അമ്മ : അതൊന്നും വേണ്ട, അവിടെ കിട്ടിയാല്‍ ഹോസ്റ്റലില്‍ തന്നെ നിര്‍ത്തിയാല്‍ മതി. അല്ലെങ്കില്‍ ഇവന്‍ ഉണ്ണിയെ വെറുതെ ദേഷ്യം പിടിപ്പിക്കും.

“ അതോന്നും സാരമില്ല അപ്പച്ചി അവന്‍ വന്നോട്ടെ, എനിക്കും ഒരു കമ്പനി ആകുമല്ലോ ”

ഹും….അമ്മയാണത്രേ….അമ്മ, ഒരു പ്രകോപനവും ഇല്ലാതെ വെറുതെ ട്രോളുവ.

ഞാന്‍ അങ്ങോട്ട്‌ ചെന്നാല്‍ ഉണ്ണിയേട്ടന് ഇഷ്ട്ടം ആകുമോ, ഏട്ടന്‍റെ ചുറ്റിക്കളിക്കൊന്നും പ്രൈവസി കിട്ടില്ലലോ, ഈ ഉണ്ണിയേട്ടന്‍ എന്തിന കണ്ട പെണ്ണുങ്ങളുടെ പുറകെ പോകുന്നെ.

ഞാന്‍ ഉണ്ണിയേട്ടന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അച്ഛന്‍ പറഞ്ഞതില്‍ നീരസം ഒന്നും മുഖത്ത് കാണുന്നില്ല.

എന്തായാലും അവിടെയ കിട്ടുന്നതെങ്കില്‍ ഹോസ്റ്റലില്‍ നിക്കാം എന്ന് അച്ഛനോട് പറയം, വെറുതെ ഉണ്ണിയേട്ടനെ വേറുപ്പിക്കണ്ട.

 

ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ഞാനും ഉണ്ണിയേട്ടനും നേരെ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്ക് പൊയി, ഡോര്‍ അടച്ച് മകളിലേക്ക് കയറി, ഉണ്ണിയേട്ടന്‍ ഏട്ടന്‍റെ മുറിയിലേക്ക് പൊയി, ഞാന്‍ എന്‍റെ റൂമിലേക്ക് കയറി.

10 Comments

Add a Comment
  1. Super polichu ?❣️❣️❣️

  2. ഞാൻ വിചാരിച്ചു ഉണ്ണിയേട്ടന്റെ ഭാര്യആയിട്ടുള്ള കളി ആണെന്.നായകൻ ആണല്ലേ ഭാര്യ??love stories chatogry മാറ്റി ഗേ സ്റ്റോറി ആക്കുന്നതല്ലേ നല്ലത്.

    1. അടുത്ത തവണ മാറ്റം മച്ചാ…… സോറി.

  3. അടുത്തെ ഭാഗം മൂന്ന് ദിവസത്തിനുള്ളിൽ ഇടുന്നതാണ്. കൂടാതെ രണ്ടാമത്തെ കഥയുടെ ഒരു PROMO യും. അതിനുള്ള നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം കഥ എഴുതി തുടങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. എന്തായാലും ഈ കഥ ക
    ബ്ലീറ്റ് ആയതിന് ശേഷമേ അത് പോസ്റ്റ് ചെയ്യുകയുള്ളു………

  4. അടുത്ത പാര്‍ട്ട്‌ മൂന്ന് ദിവസത്തിനുള്ളില്‍ ഇടാം, കൂടെ എന്‍റെ രണ്ടാമത്തെ കഥയുടെ ഒരു പ്രോമോ കൂടെ ഇടുന്നതാണ്, ഈ കഥ കമ്പ്ലീറ്റ്‌ ആക്കി കഴിഞ്ഞേ രണ്ടാമത്തേത് പോസ്റ്റ്‌ ചെയ്യു. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടുവേണം രണ്ടാമത്തെ കഥ എഴുതി തുടങ്ങാന്‍.

  5. അടിപൊളി നല്ല അവതരണം തുടരുക

  6. ലൗ ലാൻഡ്

    അടിപൊളി തുടരുക

  7. Adipoli…thudaruka……pettan next part upload cheyyuka

  8. Nyc bakki മനസിലുള്ള kathakal kudi azhthu

Leave a Reply

Your email address will not be published. Required fields are marked *