ഏട്ടത്തിയമ്മ [അച്ചു രാജ്] 935

നാല് ദിവസം ജിത്തു വീട്ടില്‍ വന്നതേ ഇല്ല..അമ്മയോട് ചോദിച്ചപ്പോള്‍ ഏതോ കൂട്ടുക്കാരുടെ കൂടെ ടൂര്‍ പോയതാണ് എന്ന് പറഞ്ഞു…അവള്‍ ജിത്തുവിന്‍റെ ഫോണില്‍ കുറെ വിളിച്ചു,,പക്ഷെ അവന്‍ ഫോണ്‍ എടുത്തില്ല..നാലാമത്തെ ദിവസം ഉച്ചകഴിഞ്ഞ് അവള്‍ അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ജിത്തുവിന്‍റെ ബൈക്ക് ശബ്ദം അവള്‍ കേട്ടു…അവന്‍ കതകു തുറന്നു ഗോവണിപടികള്‍ കയറി പോകുന്നത് അവള്‍ കണ്ടു…
അവള്‍ വേഗം തന്നെ മുകളിലേക്ക് പോയി അവന്‍റെ വാതിലില്‍ മുട്ടി..
“ജിത്തു…ഡാ..പ്ലീസ്‌ കതകു തുറക്ക്…ജിത്തു..ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു…ഞാന്‍ അല്ല ആ കുട്ടി”
അപ്പോളേക്കും ജിത്തു കതകു തുറന്നു…അവന്‍റെ കണ്ണുകള്‍ കലങ്ങിയിരുന്നു…മദ്യത്തിന്‍റെ രൂക്ഷേ ഗന്ധം അവനില്‍ നിന്നും വല്ലാതെ വമിച്ചിരുന്നു..
അകത്തു കയറിയ വിനു കട്ടിലില്‍ തല കുനിച്ചിരുന്നു..
“ജിത്തു നീ വിചാരിച്ച പോലെ അല്ല ആ കുട്ടിയാണ് എന്നോട്”
അത്രയും പറഞ്ഞപ്പോഴേക്കും ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട്‌ ജിത്തു ഗായത്രിയുടെ കാലിലേക്ക് വീണു കെട്ടി പിടിച്ചു കരഞ്ഞു..
ഗായത്രിക്ക് ഒരു നിമിഷം ഒന്നും മനസിലായില്ല..
“ആം സോറി ഏട്ടത്തി..അവളെന്നെ ചതിക്കുകയായിരുന്നു ….ഞാന്‍ നിങ്ങളെ എന്‍റെ ദൈവമേ…എന്നോട് ക്ഷേമിക്ക് എനിക്ക് മാപ്പ് തരു “
ഏങ്ങലടിച്ചു കരഞ്ഞു അവളുടെ കാലുകളില്‍ മുറുകെ കെട്ടിപ്പിടിച്ചും ജിത്തു കിടന്നു…
“എന്താ ജിത്തുമോനെ ഇങ്ങനെ എണീറ്റെ..എണീക്കാന്‍..ഡാ..മോനെ സാരമില്ല…നീ ഒന്ന് എനീക്ക്”
വളരെ പാടുപെട്ടാണ് ജിത്തുവിനെ ഗയാത്രി പിടിച്ചു എണീപ്പിച്ചത്..അവനപ്പോളും തേങ്ങി കരയുകയായിരുന്നു …
“എന്‍റെ മോന്‍ കരയാതെ..നീ കാര്യം തെളിച്ചു പറ…ഇങ്ങനെ കരയല്ലേ..”
അവന്‍റെ മുഖം ചുരിദാര്‍ ഷാള്‍ കൊണ്ട് തുടച്ചു അവള്‍ അവന്‍റെ മുഖം കൈകളില്‍ കോരി എടുത്തു കൊണ്ട് പറഞ്ഞു..അവനപ്പോലും വിതുംബുക മാത്രമാണു ചെയ്തത്..
“എന്‍റെ കുഞ്ഞു കരയാതെ നീ കാര്യം പറയു…അവള്‍ നിന്നെ എന്ത് ചെയ്തുന്ന ഈ പറയണേ”
വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ആണ് ജിത്തു അത് പറഞ്ഞു തുടങ്ങിയത്..
“അവളും ഞാനും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായി…ഈ കുറച്ചിടക്കായി എപ്പോളും ഞങ്ങള്‍ തമ്മില്‍ ഒന്നും രണ്ടും പറഞ്ഞു വഴക്കായിരുന്നു…പക്ഷെ അതൊക്കെ ഞാന്‍ സോള്‍വ്‌ ചെയ്തു കൊണ്ടുപ്പോയി..പക്ഷെ അവളുടെ കല്യാണം ഒരു അമേരിക്കക്കാരനും ആയി ഉറപിച്ചതോന്നും ഞാന്‍ അറിഞ്ഞില്ല…അവളുടെ നിശ്ചയം കഴിഞ്ഞ അന്നാണ് നിങ്ങള്‍ അവളുടെ കാള്‍ എടുത്തത്‌..എന്നെ മനപൂര്‍വം ഒഴിവാക്കാന്‍ വേണ്ടി ആണ് അവള്‍ അങ്ങനൊക്കെ പറഞ്ഞത്…..അവളുടെ വാക്ക് കേട്ടു നിങ്ങളെ ഞാന്‍ എന്തൊക്കെയോ”
ജിത്തു വീണ്ടും തേങ്ങി കരഞ്ഞു…കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഗായത്രിയുടെ മനസില്‍ നിന്നു വലിയൊരു ഭാരം ഇറങ്ങി പോയത് പോലെ ആയിരുന്നു…
“സാരമില്ല..പോട്ടെ കഴിഞ്ഞത് കഴിഞ്ഞു..അല്ലങ്കിലും എന്‍റെ ജിത്തുകുട്ടന് ചേരില്ല അവള്‍…പണം മാത്രം മോഹിച്ചു നിന്നെ അവള്‍ കളഞ്ഞിട്ടു പൊയയെങ്കില്‍ അവള്‍ ചീത്ത ആയിട്ടല്ലേ..എന്‍റെ കുട്ടിക്ക് നല്ല പെണ്ണിനെ ഞാന്‍ കണ്ടു പിടിച്ചു തരും…”

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

135 Comments

Add a Comment
  1. അർജ്ജുൻ

    പൊളിച്ചു മോനെ………സൂപ്പർ

  2. കട്ടപ്പ

    അച്ചു……..തകര്‍ത്തു…വായിക്കാന്‍ വൈകിയതിന് സോറി…

  3. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *