ഏട്ടത്തിയമ്മ [അച്ചു രാജ്] 936

കണ്ണാടിയിലൂടെ തന്‍റെ ഒഴിഞ്ഞു കിടക്കുന്ന സീമന്ത രേഖ ഗായത്രി സങ്കടപൂര്‍വം നോക്കുന്നത് കണ്ടപ്പോള്‍ ജിത്തുവിന് ആ കാഴ്ച കുളിര്‍മ നല്‍കി..
വലിയൊരു മാളിലെക്കാണു അവര്‍ പോയത്..അവിടെ തുണിക്കടയില്‍ വലിയ തിരക്കില്ലാത്ത ഒരു സ്ഥലത്ത് ജിത്തു ഇരുന്നു…ഇടയ്ക്കിടയ്ക്ക് ഓരോ വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്തുകൊണ്ട് ഗായത്രി അവന്‍റെ മുന്നില്‍ വന്നു എങ്ങനുണ്ട് എന്ന് ചോദിക്കുമ്പോള്‍ എല്ലാം അവന്‍ നല്ലതാ നല്ലതാ എന്ന് മാത്രം പറഞ്ഞു.
ഒരു ജീന്‍സും ടോപ്പും കൈയില്‍ എടുത്തു ട്രയല്‍ റൂമില്‍ കയറി അതിട്ടു പുറത്തു വന്നപ്പോള്‍ ജിത്തുവിന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളുകളെ ഗായത്രി കണ്ടു..
അവന്‍റെ തല താഴ്ന്നിരിക്കുകയാണ് കണ്ണുകള്‍ നിറഞ്ഞുവോ…അവള്‍ ഒരു തൂണിനു മറവില്‍ നിന്നു..അവന്‍റെ മുന്നില്‍ നില്‍ക്കുന്ന പെണ്‍ക്കുട്ടി സരയു ആണെന്ന് ഗായത്രിക്ക് മനസിലായി…
അവര്‍ എന്താണ് സംസാരിക്കുന്നത് എന്നവള്‍ കാതോര്‍ത്തു..
“കിരണ്‍ ഇതാണ് ഞാന്‍ പറഞ്ഞ ജിതിന്‍ ജിത്തു..”
മുഖത്ത് പുച്ഛം മാത്രം നിറച്ചു വച്ചാണ് അതവള്‍ പറഞ്ഞത്
“ജിത്തു…”
“ഹാ ഞാന്‍ പറഞ്ഞില്ലേ കഴിഞ്ഞ കുറെ കാലമായി എന്‍റെ പുറകെ മണപ്പിച്ചു നടക്കുന്നവന്‍…കഴിഞ്ഞ ദിവസം ഫ്രഞ്ച് കിസ്സ്‌ തരോ എന്ന് മെസ്സ്ജെ ചെയ്തവന്‍”
അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഗായത്രി പോലും ഞെട്ടി ജിത്തു തല താഴ്ത്തി നില്‍ക്കുകയാണ് ചെയ്തത്..
“ഇത് കിരണ്‍…എന്‍റെ ഭാവി വരന്‍..അമേരിക്കയില്‍ സെറ്റില്‍ ആണ്…ഇത് കിരണ്‍ ചേട്ടന്‍റെ ഫ്രണ്ട്സ് ആണ്”
കൂടെ നില്‍ക്കുന്നവരെ കാണിച്ചുകൊണ്ട് സരയു പറഞ്ഞു…അഹങ്കാരവു, അതിലുപരി വല്ലാത്ത ഒരു പക പോക്കുന്ന ഭാവവും ആയിരുന്നു അപ്പോള്‍ സരയുവിനു.
“അയ്യോ അളിയാ ഇവന്‍ ആണോ അവന്‍..”
കൂട്ടത്തില്‍ കിരണിന്‍റെ കൂട്ടുകാരില്‍ ഒരാള്‍ ചോദിച്ചു..
“ഇവന്‍ അതിനുള്ള മൂപ്പോക്കെ ഉണ്ടോടോ..”
“എടാ കൊച്ചനെ നീയൊക്കെ വളക്കാന്‍ നടന്നാല്‍ ആര് വീഴാന്‍ ആടാ…ഈ കൊച്ചു പറഞ്ഞത് കൊണ്ട അല്ലങ്കില്‍ ഞങ്ങള്‍ടെ ചെക്കന്‍റെ പെണ്ണിന്റെ പുറകെ നടന്നു ശല്യം ചെയ്ത നിന്നെ ഞങ്ങള്‍ അങ്ങ് പണിതേനെ”
കൂട്ടത്തില്‍ ഒരു കൂതറ ലുക്ക്‌ ഉള്ളവന്‍ അങ്ങനെ പറഞ്ഞപോള്‍ ജിത്തു സരയുവിന്റെ മുഖത്തേക്ക് നോക്കി…അവള്‍ പുച്ച ഭാവത്തോടെ അവനെയും നോക്കി..
“ഹ വിടളിയ..ചെക്കന്‍ മൊട്ടേന്നു വിരിഞ്ഞിട്ടു പോലുമില്ല.ഇവനെ ഒക്കെ ആര് ഫ്രഞ്ച് കൊടുക്കാന …നീ പോയി ധാ ആ കാണുന്ന ബോമ്മ ഇല്ലേ അതിനൊക്കെ ഉമ്മ കൊടുത്തു പഠിക്കു ആദ്യം കേട്ടോ”
അതും പറഞ്ഞു അടുത്തുള്ള സാരി ഡിസ്പ്ലേ ഡമ്മി ചൂണ്ടി കാണിച്ചു കൊണ്ട് എല്ലവരും ചിരിച്ചു…ജിത്തു മുഖം താഴ്ത്തി നില്‍ക്കുവാണ് ചെയ്തത്…സരയു കിരണിന്‍റെ ചുമലില്‍ ചാരി നിന്നുക്കൊണ്ട് ചിരിക്കുന്നത് കൂടെ കണ്ടപ്പോള്‍ ഗായത്രിയുടെ സകലമാന കണ്ട്രോളും പോയി..
“ദെ നോക്കെടാ മൂക്കള വറ്റാത്തവനോക്കെ ഫ്രഞ്ച് കിസ്സ്‌ ചോദിച്ചോണ്ട് വന്നേക്കുന്നു”
അവര്‍ വീണ്ടും വീണ്ടും അവനെ നോക്കി ചിരിച്ചു..ഗായത്രി വേഗത്തില്‍ അവരുടെ അടുത്തേക്ക് നടന്നു…ട്രൈ ചെയ്യാന്‍ എടുത്ത നീല ജീന്‍സും റോസ് കളര്‍ ടോപ്പും ധരിച്ച അവള്‍ ട്രയല്‍ റൂമില്‍ നിന്നു തന്നെ മുടി നല്ല രീതിയില്‍ ജീനിന് ചെരുന്നപ്പോലെ കെട്ടി വച്ചിരുന്നു..ഇപ്പോള്‍ കണ്ടാല്‍ ഒരു മോഡേന്‍ പെണ്ണിനെ പോലെ തോന്നിച്ചു ഗായത്രി…

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

135 Comments

Add a Comment
  1. അർജ്ജുൻ

    പൊളിച്ചു മോനെ………സൂപ്പർ

  2. കട്ടപ്പ

    അച്ചു……..തകര്‍ത്തു…വായിക്കാന്‍ വൈകിയതിന് സോറി…

  3. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *