ചെന്നപ്പാടെ അവള്‍ ജിത്തുവിന് അഭിമുഖമായി നിന്നു ഒരു നിമിഷം അവന്‍റെ കലങ്ങിയ കണ്ണിലേക്കു നോക്കി എന്നിട്ട് ആ മാളിലെ അവരുടെ എല്ലാം മുന്നില്‍ വച്ചു തന്നെ അവന്‍റെ കഴുത്തിലൂടെ കയിട്ടു കൊണ്ട് ഗായത്രി അവന്‍റെ ചുണ്ടുകള്‍ നുണഞ്ഞെടുത്തു…
ജിത്തുവിന്‍റെ കണ്ണുകള്‍ മാത്രമല്ല അത്രയും ഒരു അടിപൊളി പെണ്ണ് വന്നു പരസ്യമായി അവനെ ഫ്രഞ്ച് കിസ്സ് ചെയ്തപ്പോള്‍ കൂടെ നിന്ന ആളുകളുടെ എന്തിനു കിരണിന്‍റെ കിളി പോലും പറന്നു പോയി..
ജിത്തുവിന് ശ്വാസം മുട്ടുന്നതുപ്പോലെ തോന്നിപ്പോയി ഒരു നിമിഷം..ഗായത്രിയുടെ അധരങ്ങള്‍ അവന്‍റെ ചുണ്ടുകളെ നുണഞ്ഞെടുത്ത നിമിഷം ..സിനിമയില്‍ പോലും കാണാത്ത രീതില്‍ മനോഹരമായി കണ്ണുകള്‍ പാതിയടച്ചു കൊണ്ട് ഗായത്രി നിമിഷങ്ങള്‍ അവനെ പുണര്‍ന്നു ചുംബിച്ചു….
അവനെക്കാള്‍ അല്‍പ്പം പോക്ക കുറവുള്ള ഗായത്രി കാലുകള്‍ അല്‍പ്പം ഉയര്‍ത്തി നിന്നു ഒന്നുകൂടെ അവന്‍റെ കണ്ണുകളില്‍ നോക്കി വീണ്ടും അവന്‍റെ മുഖം കൈകളില്‍ കോരി എടുതുക്കൊണ്ട് അവനെ ഉമ്മകള്‍ കൊണ്ട് മൂടി ..വിജയിയുടെ ഖുഷി സിനിമയുടെ അവസാന സീന്‍ ഒര്‍മവന്നപോലെ ആയിരുന്നു അവിടെ പലരുടെയും നില്‍പ്പ്…
അല്‍പ്പ സമയത്തിന് ശേഷം അവനില്‍ നിന്നും വേര്‍പ്പെട്ടുകൊണ്ട് ഗായത്രി നിന്നു കിതച്ചു കൂടെ ജിത്തുവും..അവന്‍ അവളെ അന്തം വിട്ടു നോക്കികൊണ്ട് നിന്നു,,
“എവിടെ ആയിരുന്നു നീ ..താഴെ നില്‍ക്കാന്നല്ലേ നീ പറഞ്ഞെ..എത്ര ദിവസം കഴിഞ്ഞ ഒന്ന് കാണുന്നത്”
അത്രയും അവന്‍റെ മുഖം നോക്കി പറഞ്ഞു ഗായത്രി ഒന്നും അറിയാത്തപ്പോലെ തിരീഞ്ഞു അവിടെ കൂടി നിന്ന സരയുവിനെയും കിരണിനെയും അവന്‍റെ കൂട്ടുക്കരെയും കണ്ടു ..അവരെല്ലാം കിളി പോയി നില്‍ക്കുവാ എന്ന് ഗായത്രിക്ക് മനസിലായി…
അവള്‍ ഇല്ലാത്ത നാണം മുഖതണിഞ്ഞു കൊണ്ട് ജിത്തുവിന്‍റെ പിന്നിലേക്ക് നീങ്ങി നിന്നു,,എന്നിട്ട് അവരെ ഒന്നുകൂടി നോക്കി നഖം കടിച്ചു…ജിത്തു അപ്പോളും ഏതോ ലോകത്ത് എന്തോ കണ്ടു നില്‍കുന്നവനെ പോലെ അവളെ നോക്കുവാണ്
“സോറി ട്ടോ,,,ഇവന്‍..ഇവന്‍ എന്‍റെ ബോയ് ഫ്രണ്ട് ആണ്..കുറെ ദിവസം കൂടി ഇന്നാ കാണുന്നെ..പെട്ടന്ന് അവനെ കണ്ടപ്പോള്‍..ഞാന്‍..സോറി”
അവരെ നോക്കി നാണം പൂണ്ട മുഖത്തോടെ ഗായത്രി അത് പറഞ്ഞപ്പോള്‍ സരയു ഒഴികെ എല്ലാവരും പുഞ്ചിരിച്ചു..
“അയ്യോ അതിനെന്ന പെങ്ങളെ നമ്മളൊക്കെ മനുഷ്യരല്ലേ..ഇതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങള്‍ മാത്രം..നോ പ്രോബ്ലം”
കിരണിന്‍റെ ഒരു കൂട്ടുക്കാരന്‍ അത് പറഞ്ഞപ്പോള്‍ എല്ലാവരും അത് ശെരി വച്ചു.
“എന്നാ ശെരി ഞങ്ങള്‍ പൊക്കോട്ടെ”
“:അങ്ങനെ ആയിക്കോട്ടെ പെങ്ങളെ”
പെട്ടന്ന് മലക്കം മറിഞ്ഞ കിരണിന്‍റെ കൂട്ടുക്കാരെ സരയു അന്തം വിട്ടു നോക്കി..
“വാ ജിത്തു പോകാം “
.
പൊളിച്ചു മോനെ………സൂപ്പർ
അച്ചു……..തകര്‍ത്തു…വായിക്കാന്‍ വൈകിയതിന് സോറി…
താങ്ക്സ് ബ്രോ