ഏട്ടത്തി [Achillies] 1539

കിച്ചു തിരികെ യാഥാർഥ്യത്തിലേക്ക് വന്നു.

അപ്പോഴും തന്റെ മുഖത്തേക്ക് നോക്കി കണ്ണിൽ വോൾറ്റേജ് ഇല്ലാത്ത ചിരിയും ചുവന്നു അല്പം നീര് വന്ന കവിളുമായി നീരജ നോക്കുന്നത് കണ്ട,

കിച്ചു വീണ്ടും ഐസ് എടുത്തു കവിളിൽ പതിയെ തഴുകി.

“സ്സ്…സ്സ്സ്….”

എരിവ് വലിക്കും പോലെ അവൾ തേങ്ങി.

“ഞാൻ പോയ,പിന്നെ കിച്ചുട്ടന് ആരാ ഇവിടെ കൂട്ടുള്ളെ…അതോണ്ടല്ലേ എത്ര തല്ലിയിട്ടും ഞാൻ പോവാത്തെ…”

കണ്ണിറുക്കി കഷ്ടപ്പെട്ടു നീരജ ചിരിക്കുന്നത് കണ്ട കിച്ചുവിന് നെഞ്ചു കീറും പോലെ സങ്കടമാണ് വന്നത്,

ഏട്ടത്തിക്ക് ഇവിടം വിട്ടിറങ്ങിയാൽ പോവാൻ ഒരിടമില്ലെന്നു അവനു നന്നായി അറിയാമായിരുന്നു,

അനിയന്മാരുടെ കല്യാണത്തിന് അവിടെ പോയപ്പോഴേ ഒരു വേലക്കാരിയെ കണക്കാണ് അവളെ അവിടെ കാണുന്നത് എന്നു അവന് മനസിലായതാണ്,

ഏടത്തിയുടെ അമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെയും മക്കളുടെയും കയ്യിലാണ് ഇപ്പോൾ വീട് അച്ഛൻ കൂടെ കഴിഞ്ഞ വർഷം മരിച്ചതോടെ ഏട്ടത്തി ഇപ്പോൾ തികച്ചും ഒറ്റയ്ക്കാണെന്നു അവനറിയാം, അവനെക്കാൾ നന്നായി കൃഷ്ണനും.

“ഇന്നലെ എന്തിനാ തല്ലിയേ….”

തന്നെ തന്നെ നോക്കി ഇരിക്കുന്ന തന്റെ ഏട്ടത്തിയുടെ കവിളിൽ തഴുകി അവൻ ചോദിച്ചു.

വാതിൽപ്പടിയിൽ ഇരുന്ന കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് അവന്റെ കൈ പിടിച്ചു തന്റെ മടിയിൽ വെച്ചു തന്റെ വിരൽ കൊണ്ടു കോർത്തു നീരജ വെറുതെ കിടന്നു.

“എന്നെ തല്ലാൻ ഏട്ടന് കാരണം വല്ലതും വേണോ മോനു….”

“ഏട്ടത്തി ഡിഗ്രി എങ്ങനെലും തീർക്കണം, ഇവിടുന്ന് രക്ഷപെടണം,….”

അവളുടെ കയ്യിൽ തലോടിക്കൊണ്ടു കിച്ചു പറഞ്ഞു.

“ഞാൻ ഇവിടുന്ന് രക്ഷപെട്ടാൽ പിന്നെ എന്റെ കിച്ചു ഇവിടെ ഒറ്റയ്ക്കാവില്ലേ…”

വേദനിക്കുമ്പോഴും തന്നെക്കുറിച്ചു ചിന്തിക്കുന്ന ഏട്ടത്തിയോട് അവനു തോന്നിയത് കറയില്ലാത്ത സ്നേഹം ആയിരുന്നു,

ഏട്ടത്തിയെ ഡിഗ്രി പഠിക്കാൻ ചേർക്കുമ്പോൾ അമ്മയുടെ മനസ്സിലും ഇവിടുന്ന് ഏട്ടത്തിയെ രക്ഷിക്കണം എന്ന തോന്നൽ തന്നെ ആയിരുന്നിരിക്കണം എന്നവന് തോന്നി.

രാത്രി കൃഷ്ണന്റെ ക്രൂരതയും പുലയാട്ടും കഴിഞ്ഞു അവളെ പഠിക്കാൻ സഹായിച്ചിരുന്നത് ക്ലാസ് കഴിഞ്ഞു അവളുടെ ജോലി കൂടി ചെയ്യുന്ന കിച്ചുവും സ്വന്തം മോളെ പോലെ നോക്കിയ അമ്മയും ആയിരുന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

153 Comments

Add a Comment
  1. സുന്ദരം മനോഹരം…❤️

  2. തിരക്കുകൾ ഉണ്ടാവും എന്നറിയാം എന്നാലും ചോദിക്കുകയാണ് കഴിവതും വേഗം തരാൻ ശ്രെമിച്ചൂടെ? മറ്റൊന്നുംകൊണ്ടല്ല നിങ്ങളെപ്പോലെ മികച്ച എഴുത്തുകാരും മികച്ച കഥകളും ഇന്ന് ഈ സൈറ്റിൽ വളരേ വളരേ rare ആണ്.

    1. The light seeker…❤️❤️❤️

      ഇന്നലെ അയച്ചു ബ്രോ….❤️❤️❤️

      എപ്പോൾ വരും എന്നറിയില്ല…

      1. ഇതുവരെ വന്നില്ല

  3. കഥ കാത്തിരിക്കുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം…❤️❤️❤️

    രണ്ടാം ഭാഗം എഴുതികഴിഞ്ഞു, എഡിറ്റിംഗ് ബാക്കി ഉണ്ട്, ജോലി കഴിഞ്ഞു വന്നു എഴുത്തും എഡിറ്റിംഗും നടക്കുന്നതുകൊണ്ടാണ് വൈകുന്നത്,

    ഈ ആഴ്ച്ച തന്നെ പോസ്റ്റ് ചെയ്യാൻ പറ്റും എന്നാണ് കരുതുന്നത്…

    സ്നേഹപൂർവ്വം…❤️❤️❤️

    1. Kathirikunnu…

      1. Aishwarya parijayapedan thalparyam und
        Hope you will replay

      2. Aishwarya parijayapedan thalparyam und
        Hope you will replay ☺️

  4. ബ്രോ,

    21 ദിവസം ആയി… എഴുതി കഴിഞ്ഞോ??? ഒരു അപ്പ്ഡേറ്റ് പ്രതീക്ഷിക്കുന്നു… തിരക്ക് ആണെന് അറിയാഞ്ഞിട്ടല്ല ഇടക്ക് ഇങ്ങനെ വന്ന് ചോദിച്ചില്ലെങ്കിൽ എന്തോ ഒരു ആശ്വാസം ഇല്ല… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️

  5. ബ്രോ എന്താ വരാൻ വൈകുന്നേ??any updates?

  6. Cover photo യും ഈ കഥയും ചേരുന്നില്ല ?. അടുത്ത തവണ cover photo മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

    1. കിച്ചു…❤️❤️❤️

      ഞാൻ വെച്ചിരുന്ന കവർ ഫോട്ടോ ഇതായിരുന്നില്ല, ഇത് കുട്ടൻ സർ ഇട്ട ഫോട്ടോയാ…❤️❤️❤️

      അടുത്ത വട്ടം ശെരിയാക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  7. രാമൻ

    വൈകി….
    അതോണ്ട് നീട്ടി വലിച്ചു പറയാൻ നിൽക്കുന്നില്ല.
    ഏട്ടത്തി സ്ലോ പോയ്സൺ ആയാണ് ശരീരത്തിൽ കേറിയത് ഹൃദയിന്റെ എല്ലാ കോണിലേക്കും വ്യാപിക്കാൻ തുടങ്ങി . വരുന്ന ഭാഗങ്ങൾ ചിലപ്പോ ഞാൻ ചത്തേക്കും. ഉത്തരവാദി ഇങ്ങളാണ്.

    കുറച്ചു പേജുകയിൽ തീർക്കുന്ന മായാജാലം പറഞ്ഞു തരില്ലന്നറിയാം.. മനസ്സലിവ് ണ്ടാവണം ??
    സ്നേഹം ❤️❤️❤️

    1. രാമാ…❤️❤️❤️

      സ്ലോ പോയ്‌സൺ കണ്ടുപിടിച്ച നീ തന്നെ ഇത് പറയണം???

      അടുത്ത പാർട്ട് നീ തട്ടിപ്പോകാതെ ഞാൻ നോക്കിക്കോളാം…
      പിന്നെ കുറച്ചു പേജിൽ എഴുതുന്നത്, അതൊരു പ്രശ്നം അല്ലെടാ, എങ്ങനെലും എഴുതി തീർക്കാൻ നോക്കുന്നത്…

      സ്നേഹപൂർവ്വം…❤️❤️❤️

      1. This is so heartwarming to see the conversations between two GOATs

    2. നിങ്ങളുടെ തമ്പുരാട്ടി എന്തായി അതിനും ആരാധകരുണ്ടു

      1. കൊച്ചിക്കാരൻ

        കാത്തിരിക്കുന്നു

  8. Kadha…❤️❤️❤️

    മായും മുന്നേ ബാക്കി കൊണ്ടു വരാൻ കഴിയും എന്ന് ഞാനും പ്രതീക്ഷിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

  9. ബാക്കി എന്ന് വരും ബ്രോ… കട്ട വെയ്റ്റിംഗ് ഇൽ ആണ് ??

    1. K S I…❤️❤️❤️

      എഴുതുകയാണ് ബ്രോ…❤️❤️❤️

      വൈകില്ലെന്നു കരുതുന്നു…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *