“Ok ഓൾ ഇനിയുള്ള ഈ പാട്ട് കപ്പിൾസ് നു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു… കപ്പിൾസ് ഉള്ളവർ അവരുടെ ഒപ്പം വരൂ…ഇനി ഇല്ലാത്തവർ This is your moment to make that move, that you longed forever….”
ഹാളിൽ നിന്നും മൈക്കിൽ വിളിച്ചു പറഞ്ഞത് കിച്ചു കേട്ടെങ്കിലും ആലോചനയിൽ മുങ്ങിയ നീരജ കേട്ടിരുന്നില്ല,…
ഹാളിനകത്തേക്ക് കടന്ന അവരെ എതിരേറ്റത് മങ്ങിയ വെളിച്ചത്തിൽ ആലിംഗനത്തിൽ ചെറു ചുവടുകൾ വെക്കുന്നവരെയാണ്… ഭാര്യയും ഭർത്താവും ആയി വന്നവരും ഓഫീസിലെ പ്രണയജോടികളും ഒരുമിച്ചു പതിയെ ആ പാട്ടിന് ചുവടു വെച്ചു.
“When your legs don’t work like they used to before And I can’t sweep you off of your feet Will your mouth still remember the taste of my love?
Will your eyes still smile from your cheeks? And, darling, I will be loving you till we’re seventy And, baby, my heart could still fall as hard at twenty-three….”
“വാ….നമുക്കും ഡാൻസ് ചെയ്യാം….”
കിച്ചു പ്രതീക്ഷയോടെ നീരജയെ നോക്കി ചോദിച്ചു.
“പോടാ….എനിക്കൊന്നും വയ്യ…”
കിച്ചു ഡാൻസ് ചെയ്യാൻ വിളിച്ച സന്തോഷത്തിൽ ഹൃദയം നിറഞ്ഞെങ്കിലും കവിളിൽ പരന്ന നാണം അവനിൽ നിന്നൊളിപ്പിച്ചു നീരജ നിരസിച്ചു ഗൗരവം എടുത്തണിഞ്ഞു…
“ദേ ചുമ്മ ഗമ കാണിക്കല്ലേ, ഇതിപ്പോ ചുമ്മ ഒരു ഡാൻസ് അല്ലെ എല്ലാരും കളിക്കുന്നുണ്ട് വാന്നെ…”
കിച്ചു വീണ്ടും വിളിച്ചപ്പോൾ നീരജയ്ക്ക് അവനോടു ഒട്ടി നിന്നു തന്റെ പ്രണയം അറിയിക്കാൻ കൊതി തോന്നിയെങ്കിലും അവളുടെ ഉള്ളിലെ കുറുമ്പ് നിറഞ്ഞ പെണ്ണ് ഉയർന്നു.
“അതിന് നമ്മൾ എല്ലാരേയും പോലെ ആണോ…”
കൊളുത്തു പോലുള്ള നോട്ടം എറിഞ്ഞു നീരജ ചോദിച്ചു.
കിച്ചു ഒരു നിമിഷം മിണ്ടാതെ നിന്നു പോയി.
“ഹായ് കിച്ചു…നീരജ…നിങ്ങൾ പോവുന്നില്ലേ കപ്പിൾ ഡാൻസിന്…”
ദീപ്തി പെട്ടെന്ന് അടുത്തു വന്നു ചോദിച്ചപ്പോൾ നീരജയുടെ മുഖം പെട്ടെന്ന് കറുത്തു. തന്റെ കയ്യും വലിച്ചു കൊണ്ടു പോയി കെട്ടിപ്പിടിച്ചു ഡാൻസ് ചെയ്യും എന്ന് കൊതിച്ചു നിന്ന സമയം രസം കൊല്ലിയായി വന്ന ദീപ്തിയെ അവൾക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി.
മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????
Kazhinjo bro? Waiting aanu?
The light seeker…


എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…


സ്നേഹപൂർവ്വം…


പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…
ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????
Ksi…


അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…


ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…
പ്രേം…


പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…
സ്നേഹപൂർവ്വം…


ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…
Ashane evida eppo varum
Kamuki…





വൈകില്ല കാമുകി…
തീരാറായി…
?
Eagerly waiting?. Ee month undaville bro?
The light seeker…


എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…
കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…


സ്നേഹപൂർവ്വം…


പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?
പ്രേം…


അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…

