ഏട്ടത്തി 2 [Achillies] 1722

പുച്ഛം നിറച്ചു സുമയുടെ മറുപടി കേട്ട കിച്ചു അടക്കിപ്പിടിച്ചു ചിരിച്ചു.

“മിഥിലേച്ചിക്ക് സുഖമല്ലേ….ഇപ്പൊ കണ്ണൂർ അല്ലെ…”

“ഓഹ് അവൾക്ക് ഇപ്പൊ എന്താ കുറവ്, സർക്കാർ ജോലി ഉണ്ട്. പോരാത്തതിന് അവനും സർക്കാർ ജോലി, എന്നാലും ഇവിടെ വന്നു തന്തയെം തള്ളയെം ഒന്നു കാണാൻ മാത്രം നേരമില്ല…”

അവർ കെറുവോടെ നാവാട്ടം തുടങ്ങി.

“ജോലി അല്ലെ ഏടത്തി എന്തേലും തിരക്ക് ഒക്കെ ആയിരിക്കും…”

അമല പറഞ്ഞു.

“ഓഹ് എന്ത് തിരക്ക്… അതു പോട്ടെ നിങ്ങൾ എന്ന തിരിച്ചു…”

“നാളെ വൈകിട്ട് പോണം വല്യമ്മേ…”

ചമ്മന്തി കോരി കിച്ചുവിന് ഒഴിക്കുന്നതിനിടയിൽ നീരജ പറഞ്ഞു.

“ആഹാ….അപ്പൊ ഊണ് കേമം ആക്കണം,…”

“അതൊന്നും വേണ്ട വല്യമ്മേ…ഞങ്ങൾ വിരുന്നുകാരൊന്നും അല്ലല്ലോ,…”

നീരജ തടസ്സം പറഞ്ഞെങ്കിലും സുമയുടെ സ്വഭാവം അറിയാവുന്ന അമല കണ്ണുകൊണ്ട് അവളെ തടഞ്ഞു.

“ഇങ്ങനെ പിശുക്കല്ലേ മോളെ,…വല്ലപ്പോഴും ഒക്കെ സന്തോഷിക്ക്…”

അമല തടഞ്ഞത് ഫലിക്കാതെ സുമയുടെ നാവിൽ നിന്നും കുശുമ്പ് പുറത്തു ചാടാൻ തുടങ്ങി.

“ഏട്ടത്തി പറഞ്ഞതാ ശെരി…ഇന്ന് ഊണ് കേമം ആക്കണം, നിങ്ങൾ ഒത്തിരി നാള് കൂടി വന്നതല്ലേ…”

വീണ്ടും സുമയുടെ ഇളക്കം കാണാതിരിക്കാൻ അമല പറഞ്ഞു.

പതിയെ കഴിച്ചവർ എഴുന്നേറ്റു..

“ചക്കിക്കുട്ടി, ഇന്നലെ ഞാൻ എങ്ങനെയാ കിടന്നു ഉറങ്ങിയതെന്നു എനിക്ക് പോലും അറിയില്ലാട്ടോ,..നിന്റെ ചൂട് ഇല്ലാതെ നേരം വെളുപ്പിച്ചത് ഹൊ…അതിന്റെ ഇടയിൽ കൂടി നിന്റെ ഈ വേഷവും ലൂക്കും,ദേ പെണ്ണേ എന്റെ പിടി വിട്ടു പോവുവേ,…”

അടുക്കളയിൽ അമലയും സുമയും ഊണിന്റെ തിരക്ക് കൂട്ടുന്ന നേരം നീരജയെ തേടിപ്പിടിച്ചു, ഭിത്തിക്ക് മറവിലേക്ക് നീക്കി അവളുടെ കവിളിൽ തഴുകി കിച്ചു പറഞ്ഞു.

അടുക്കള പുറത്തേക്ക് കണ്ണ് പായിച്ചു പരിഭ്രമിച്ചു നോക്കുന്ന പെണ്ണിന്റെ കവിളിൽ കൈ ചേർത്തു അവളെ ഉറ്റുനോക്കി.

“ഡി…ചക്കി…എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിന് ശിക്ഷ ഉണ്ട്,…കേട്ടോ…”

“എന്താ….”

മുഖത്തേക്ക് അടിക്കുന്ന കിച്ചുവിന്റെ നിശ്വാസത്തിൽ വിറച്ചു കൊണ്ടവൾ ചോദിച്ചു.

“ഉമ്മ…”

തുടുത്തു മലർന്ന ചുണ്ട് ചപ്പി ഈമ്പി നക്കിക്കൊണ്ടു കിച്ചു അവളെ മയക്കി.

കവിളിൽ കവിൾ ഉരുമ്മി അവൻ അല്പനേരം നിന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

150 Comments

Add a Comment
  1. നന്ദുസ്

    മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ… ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ… ????

  2. Kazhinjo bro? Waiting aanu?

    1. The light seeker…❤️❤️❤️

      എഴുതി കഴിഞ്ഞു ബ്രോ…എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. നന്ദുസ്

        പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ…

  3. ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

    1. Ksi…❤️❤️❤️

      അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല…
      ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്…❤️❤️❤️

  4. പ്രേം…❤️❤️❤️

    പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല…ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

    എങ്കിലും എഴുത്തു നടക്കുന്നുണ്ട്…
    അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം…

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ…
      എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്…

  5. Ashane evida eppo varum

    1. Kamuki…❤️❤️❤️
      വൈകില്ല കാമുകി…
      തീരാറായി…❤️❤️❤️

  6. Eagerly waiting?. Ee month undaville bro?

    1. The light seeker…❤️❤️❤️

      എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്…..
      കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി…

      കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

  7. പ്രേം…❤️❤️❤️

    അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *