ഏറ്റവും വലിയ ശരി [Shanu] 393

‘വൈകുന്നേരം നേരത്തെ വരോ നീ, കുറച്ച് സാധനങ്ങൾ വാങ്ങണം ‘
‘എന്താ വേണ്ടത്, ഞാൻ വാങ്ങി കൊണ്ട് വരാം ‘
‘എനിക്കും ഒന്ന് പുറത്ത് പോണം ‘ ഉമ്മ പറഞ്ഞു.
ഉമ്മാനോട് വൈകുന്നേരം നേരത്തെ എത്താം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. ഉച്ചക്ക് ഏജൻസിയിൽ നിന്ന് വിളിച്ചു, അവർ ടിക്കറ്റ് എടുക്കാൻ പോകുകയാണ് എന്ന് പറയാൻ. പാസ്സ്പോർട്ടിന്റെ കോപ്പി മിസ്സ്‌ ആയി അത്രേ. ഞാൻ ഉമ്മയെ വിളിച്ചു.
‘ഹലോ, ഉമ്മ ഇപ്പോ ഒരാൾ വരും ‘
‘ആരാ മോനെ? ‘
‘ട്രാവെൽസിൽ നിന്നാണ്, അവർക്ക് ടിക്കറ്റ് എടുക്കാൻ ഉമ്മയുടെ പാസ്പോർട്ട്‌ ഒന്ന് കൊടുക്കണം. ഈ ആഴ്ച തന്നെ നോക്കാം എന്നാണ് അവർ പറയുന്നത്. ‘
അപ്പുറത്ത് മിണ്ടാട്ടം ഇല്ല.
‘ഹലോ ഉമ്മ കേൾക്കുന്നില്ലേ ‘
‘മ്മ് ‘
ഉമ്മ മൂളുക മാത്രം ചെയ്തു. എന്നാ ശരി എന്ന് പറഞ്ഞു ഞാൻ കട്ട്‌ ചെയ്തു.
വൈകുന്നേരം റൂമിൽ എത്തിയപ്പോൾ ലേറ്റ് ആയി. ബെൽ അടിച്ചപ്പോൾ ഉമ്മ വന്ന് തുറന്നു. മുഖത്തു ഒരു സന്തോഷം ഇല്ല എന്ന് ഞാൻ ശ്രധിച്ചു.
‘സോറി ഉമ്മ, അത്യാവശ്യമായി ചെയ്തു കൊടുക്കേണ്ട ഒരു വർക്ക്‌ വന്നു അതാ, വേണമെങ്കിൽ നമ്മൾക്ക് ഇപ്പോ പോകാം ‘
‘വേണ്ട’
ഉമ്മ തിരിഞ്ഞു അടുക്കളയിലേക്ക് പോയി ചായ ഉണ്ടാക്കാൻ ‘
ഞാൻ കുളിച്ചു ഇറങ്ങുമ്പോൾ ആണ് കമ്പനിയിൽ നിന്ന് കാൾ വന്നത്. ഞാൻ സംസാരിച്ചു കൊണ്ട് ഇരിക്കെ ഉമ്മ ചായയുമായി വന്നു. അത് വാങ്ങി കുടിച്ച് കൊണ്ട് ഇരിക്കെ ഉമ്മ വീണ്ടും അടുക്കളയിലേക്ക് പോയി. കാൾ കട്ട്‌ ചെയ്തു ഞാൻ അടുക്കളയിലേക്ക് ചെന്ന് ചായ കപ്പ്‌ വെച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു.
‘കമ്പനിയിൽ നിന്നാണ് കാൾ വന്നേ, എനിക്ക് ഇപ്പോ ഷാർജക്ക് പോണം നാളെ മീറ്റിംഗ് ഉണ്ട് ‘
ഉമ്മ ഒന്നും പറഞ്ഞില്ല, ഞാൻ റൂമിൽ പോയി ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി. സോക്സ്‌ കാണാതെ ആയപ്പോൾ ഞാൻ ഉമ്മയെ വിളിച്ചു. ഉമ്മ വന്നില്ല. ഞാൻ അടുക്കയിലേക്ക് ചെന്നു.
‘സോക്സ്‌ എവിടെ ഉമ്മ ‘
‘അവിടെ കാണും ‘
‘ഒന്ന് എടുത്ത് താ ഉമ്മ ‘
‘നിനക്ക് നിന്റെ കാര്യങ്ങൾ ഒന്നും സ്വന്തമായി ചെയ്യാൻ പറ്റില്ലേ, എല്ലാത്തിനും എന്തിനാ എന്നെ ബുദ്ധിമുട്ടിക്കണേ. ഓരോ സ്ഥലത്ത് പോകുമ്പോൾ ആരെയും വേണ്ടല്ലോ. അപ്പോ സ്വന്തം കാര്യം ചെയ്യാൻ അറിയാം, എന്നാ എല്ലാപ്പോഴും അങ്ങനെ ആയിക്കൂടെ ‘
ഉമ്മ പൊട്ടി തെറിച്ചു. ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മ റൂമിലേക്ക് ഉണക്കിയ സോക്‌സുമായി വന്നു. ഒന്നും മിണ്ടാതെ എന്റെ നേരെ നീട്ടി.
ഞാൻ മുഖത്തു നോക്കി ഗൗരവം നടിച്ചു. എന്നിട്ട് ഞാൻ അടച്ച ബാഗ് തുറന്ന് ചോദിച്ചു.
‘ഇങ്ങനെ നിന്ന മതിയോ, പോകണ്ടേ, ഇനി വെല്ലതും എടുക്കാൻ ഉണ്ടോ ‘
ബാഗിലേക്ക് നോക്കിയ ഉമ്മ കണ്ടത് ഉമ്മയുടെ സാധനങ്ങൾ അടക്കം എടുത്ത് വെച്ചിരിക്കുന്നതാണ്.
‘ഇതെങ്ങോട്ടാ ‘
‘ഷാർജയ്ക്ക്, ഞാൻ പറഞ്ഞില്ലേ, നമ്മൾ രണ്ടാളും കൂടിയ പോണേ ‘
‘ഞാൻ ഇല്ല, എനിക്ക് നാട്ടിൽ പോകാനുള്ള ടിക്കറ്റ് റെഡി ആകിയതല്ലേ, ഞാൻ നാട്ടിലേക്ക് പൊയ്ക്കോളം ‘ ഉമ്മ പറഞ്ഞു.
‘നാട്ടിലേക്ക് പോകാം, അതിന് മുന്നേ ഷാർജ കണ്ടിട്ട് വരാം, ചെല്ല് ചെല്ല് റെഡി ആവു ‘.

The Author

59 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *