ഏറ്റവും വലിയ ശരി [Shanu] 393

ഉമ്മ വന്നിട്ട് രണ്ടാഴ്ചയായി, ചെറിയ ചെറിയ കളിയും ചിരിയുമായി ഞങ്ങൾ ഹാപ്പി ആയിരുന്നു. ഉമ്മാക്ക് നാട്ടിലേക്ക് വിളിക്കുമ്പോൾ മാത്രം വിഷമം ആയിരുന്നു.
അങ്ങനെ ഒരു വെള്ളിയാഴ്ച രാവിലെ ഞാൻ എഴുനേറ്റ് ചെന്ന്, ഉമ്മയെ കെട്ടിപിടിച്ചു. അപ്പോളാണ് കൂട്ടുകാരൻ റെമീസിന്റെ കാൾ വന്നത്. അവൻ എനിക്ക് തരാൻ ഒരു ഫയലുമായി വരുന്നു. ഉച്ചക്ക് ഭക്ഷണത്തിന് അവൻ കൂടെ ഉണ്ടക്കും എന്ന് ഞാൻ ഉമ്മാനോട് പറഞ്ഞു. ഉമ്മാക്ക് റമീസിനെ അറിയാം.
ഉച്ച ആയപ്പോൾ അവൻ വന്നു, ഞാൻ ഉമ്മയെ പരിചയപ്പെടുത്തി. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു. ഉമ്മ എന്നെ പറ്റിയുള്ള കാര്യങ്ങൾ അവനോടു പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിൽ ഉമ്മ ചോദിച്ചു
‘മോന് ഇവിടെ വന്ന്, രണ്ടാൾക്കും കൂടി നിന്നുടെ, ഇവന് ഒരു ആശ്വാസം ആവും ‘
‘അപ്പോ ഇവന്റെ ഭാര്യയെ എവിടെ താമസിപ്പിക്കും ‘ ഞാൻ ചോദിച്ചു
‘ റമീസിന്റെ കല്യാണം കഴിഞ്ഞതാണോ, ഇവൻ ഇതുവരെ എന്നോട് പറഞ്ഞില്ലാട്ടോ ‘
‘അത് സാരമില്ല, ഉമ്മ ”എത്ര നാളായി, എന്താ പേര് ‘
‘ 6 മാസം ആയതേ ഉള്ളു, നഫീസ എന്നാ പേര് ‘
‘ഇവൻ കൂടി ഒരു പെണ്ണിനെ കണ്ട് പിടിക്കണം ഇനി ‘ ഉമ്മ ഉഷാറായി
‘അതിന് ഉമ്മ ബുദ്ധിമുട്ടണ്ട, അവൻ തന്നെ കണ്ട് പിടിച്ചിട്ടുണ്ട്, ഉമ്മ സമ്മതിച്ച മതി ‘
‘എനിക്ക് 100 വട്ടം സമ്മതം, ആരാ ആൾ?
‘അതൊക്കെ സമയം ആവുമ്പോ ഞാൻ പറയട്ടാ ‘
‘എടാ കള്ള, ഇതൊക്കെ മനസ്സിൽ വെച്ചിട്ടാണല്ലേ എന്നോട് ആരും ഇല്ലാന്ന് പറഞ്ഞു നടന്നെ, ആരാടാ കൊച്ച്? ‘
‘അതൊക്കെ ഞാൻ സമയം ആവുമ്പോ പറയാ എന്റെ ഷഹന മോളെ ‘
അവൻ പോകുന്നത് വരെ ഉമ്മ അതറിയാൻ ശ്രെമങ്ങൾ നടത്തി. ഇറങ്ങാൻ നേരം അവൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. താഴെ വരെ കൊണ്ടാക്കുന്നതിന്റെ ഇടയിൽ അവൻ എന്നോട് ചോദിച്ചു
‘ഇതുവരെ പറഞ്ഞില്ലേ നീ ‘
‘ഇല്ലടാ, ഒരു പേടി ‘
‘ഡാ ഇനി വൈകിപ്പിക്കണ്ട, ഉമ്മ മറ്റുള്ളവരോട് എല്ലാം പറയുന്നതിന് മുൻപ് കാര്യം പറഞ്ഞേക്ക്.. എല്ലാം നീ വിചാരിച്ച പോലെ ആകും ‘
അവനെ യാത്രയാക്കി, ഞാൻ റൂമിൽ വന്ന് കയറുമ്പോൾ കടന്നാൽ കുത്തിയത് പോലെ ആയിരുന്നു ഉമ്മാടെ മുഖം. ഞാൻ ചെന്ന് സംസാരിക്കാൻ നോകീട്ടും രക്ഷയില്ല.
രാത്രി ഭക്ഷണം കഴിച്ചപ്പോളും മിണ്ടിയില്ല, അവസാനം ഞാൻ അടുക്കളയിൽ വെച്ച് തടഞ്ഞു നിർത്തി കാര്യം ചോദിച്ചപ്പോ ഉമ്മ ദേഷ്യപ്പെട്ടു.
‘മറ്റുള്ളവർ പറഞ്ഞിട്ട് വേണോ നിനക്ക് ഒരാളെ ഇഷ്ടമുള്ള കാര്യം ഉമ്മാക്ക് അറിയാൻ, അങ്ങനെയാണോ ഞാനും നീയും തമ്മിലുള്ള ബന്ധം ‘
ഉമ്മ ഫുൾ സെന്റി അടിച്ചു.
‘ഇനി എനിക്ക് ഇഷ്ട്ടം ആവില്ല എന്ന് കരുതി ആണെങ്കി, നീ ഇഷ്ടപെടുന്ന ഏത് പെണ്ണിനേയും ഞാൻ ഇരു കയ്യും നീട്ടി സ്വീകരിക്കും ‘

ഉമ്മ എന്റെ കോർട്ടിലേക്ക് ബോൾ അടിച്ചു റൂമിലേക്ക് പോയി. ഇനി ഇപ്പോ പറയാതെ രക്ഷയില്ല എന്ന് എനിക്ക് മനസിലായി. ഇനി ഇങ്ങനെ ഒരു അവസരവും കിട്ടില്ല.
റൂമിലേക്ക് ചെല്ലുമ്പോൾ ഉമ്മ കേറി കിടന്നിരുന്നു,
‘ഉമ്മ ഉമ്മാനോട് എല്ലാം പറയാൻ ഇരുന്നതാണ്, പക്ഷേ എനിക്ക് ഇതുവരെ തുറന്ന് പറയാൻ പറ്റീട്ടില്ല ‘
ഉമ്മ എഴുനേറ്റു വന്നു
‘ആരാ മോനെ, ഉമ്മ സംസാരിച്ചു സമ്മതിപ്പിക്കാം, എന്റെ മോനെ ഇഷ്ടപെട്ടത ആരാ ഉള്ളത് ‘

The Author

59 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *