ഏറ്റവും വലിയ ശരി [Shanu] 393

പെണ്കുട്ടിയോടും അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല, എന്റെ ജീവനും ജീവിതവും ഉമ്മാക്ക് വേണ്ടി മാത്രമാണ്. ഉമ്മ ജീവിച്ചത് ഞങ്ങൾക്ക് വേണ്ടിയാണ്. ഉമ്മാക്ക് സ്വന്തമായി ഒന്നും ഇതുവരെ വേണം എന്ന് പറഞ്ഞിട്ടില്ല, കിട്ടുന്നതിൽ തൃപ്തി പെട്ടിട്ടേ ഉള്ളു. പക്ഷേ എനിക്കു എന്റെ ഉമ്മ എല്ലാ സുഖ സന്തോഷങ്ങളോടെയും ഇനിയുള്ള കാലം എന്റെ കൂടെ ഉണ്ടാകണം എന്നാണ് ആഗ്രഹം. അത് ഒരു തെറ്റായി എനിക്കു തോന്നിയിട്ടില്ല. മറ്റുള്ളവർക്ക് അത് തെറ്റായിരിക്കാം, പക്ഷേ എന്റെ ഉള്ളിൽ അതാണ്‌ ഏറ്റവും വലിയ ശരി.’
ഞാൻ പറഞ്ഞു നിർത്തി കരഞ്ഞു പോയി. അവിടെ നിന്ന് എഴുന്നേറ്റു. ഉമ്മ ഒന്നും പറഞ്ഞില്ല. രാത്രി ഭക്ഷണം വാങ്ങി വന്നു, ടേബിളിൽ വെച്ച് ഞാൻ പുറത്തേക്ക് പോയി. ഒരുതരം ഒളിച്ചോട്ടം.
രാവിലേ ഞാൻ റൂമിലേക്ക് വരുമ്പോൾ ഉമ്മ സോഫയിൽ ഇരുന്നു ഉറങ്ങുന്നുണ്ട്. ഞാൻ രണ്ട് ചായ ഉണ്ടാക്കി, ടി പോയിയിൽ കൊണ്ട് വെച്ച് ഉമ്മയെ വിളിച്ചു. ഉമ്മ എഴുന്നേറ്റ്.. ഞാൻ അവിടെന്നു വീണ്ടും മുഖം കൊടുക്കാതെ ബെഡ്‌റൂമിൽ പോയി, കുളിച്ചു റെഡി ആയി പോകാൻ തയ്യാറായി. ബെഡ്‌റൂമിൽ നിന്ന് ഇറങ്ങാൻ മടിച്ചു നിന്നു.. ഹാളിൽ എത്തിയപ്പോൾ ഉമ്മ പിറകിൽ നിന്നു വിളിച്ചു.
‘ഭക്ഷണം ഉണ്ടാക്കിട്ടുണ്ട്, കഴിച്ചിട്ട് പോ ‘
പെട്ടന്ന് എന്തോ കഴിച്ചെന്നു വരുത്തി, യാത്ര പറഞ്ഞു ഇറങ്ങി. ഓഫീസിൽ ഇരുന്നു ഫുൾ ചിന്തയിൽ ആയിരുന്നു. ഇറങ്ങാൻ നേരം ബോസ്സ് ക്യാബിനിലേക്ക് വിളിപ്പിച്ചു. ഷാർജയിൽ കമ്പനിയുടെ ഒരു പ്രസന്റേഷൻ ഉണ്ട്. പോകാമോ എന്ന് ചോദിച്ചു. വീട്ടിൽ ഇരിക്കുന്ന കാര്യം ഓർത്തപ്പോ പെട്ടന്ന് ഓക്കേ പറഞ്ഞു. വീട്ടിൽ പോയി ബാഗ് പാക്ക് ചെയ്യണം. ഉമ്മാക്ക് കൊടുത്തിരുന്ന ഫോണിൽ റീചാർജ് ചെയ്തു. ഫ്ലാറ്റിലേക്ക് കേറുമ്പോൾ നാട്ടിൽ നിന്ന് ഇക്ക വിളിച്ചു. സംസാരിച്ചു കൊണ്ട് റൂമിൽ എത്തി, ഫോൺ ഉമ്മാക്ക് കൊടുത്തു റൂമിലേക്ക് പോയി.
ഉമ്മ ഫോണിൽ സംസാരിക്കുന്നതിന്റെ ഇടയിൽ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു ഞാൻ റെഡി ആയി. എത്രയും കുറവ് ഉമ്മാക്ക് മുഖം കൊടുക്കാൻ പറ്റുമോ അത്രെയും നല്ലത് എന്നാണ് തോന്നിയത്.
കാൾ കട്ട്‌ ആകിയതിനു ശേഷം ഫോൺ തരാൻ വന്നപ്പോൾ ആണ് ഉമ്മ ഞാൻ ബാഗ് പാക്ക് ചെയ്യുന്നത് കാണുന്നത്. ഞാൻ തല ഉയർത്താതെ പറഞ്ഞു,
‘ കമ്പനി ഒന്ന് ഷാർജ വരെ പോകാൻ പറഞ്ഞു, രണ്ട് ദിവസം കഴിഞ്ഞ് വരും. ഉമ്മാക്ക് അത്യാവശ്യം വെല്ലതും ഉണ്ടെങ്കിൽ റമീസിനോട് പറഞ്ഞ മതി. ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്. പിന്നെ ഉമ്മാക്ക് നാട്ടിൽ പോകുന്ന കാര്യം ഞാൻ പോയി വന്നിട്ട് ഏജൻസിയിൽ പറയാം ‘
ഉമ്മ ഒന്നും പറഞ്ഞില്ല, ഞാൻ ഇറങ്ങാൻ നേരം യാത്ര പറഞ്ഞു. ഉമ്മ അപ്പോളും എന്നെ തന്നെ നോക്കി നിക്കുകയായിരുന്നു. ഞാൻ കണ്ണ് വെട്ടിച്ചു.
കാറിൽ പോകുന്നതിന്റെ ഇടയിൽ മനസ്സിൽ മൊത്തം ഉമ്മയുടെ ആ മുഖം ആയിരുന്നു. ആള്ക്കൂട്ടത്തില് ഉപേക്ഷിച്ച പോലെയുള്ള ആ നിപ്പ് മനസ്സിൽ ഒരു വിങ്ങലായി. എന്റേത് ഒരു ഒളിച്ചോട്ടം ആണ് എന്നെനിക്ക് തോന്നി തുടങ്ങി, മനസ്സിൽ അങ്ങനെ അല്ല എന്ന് ഒരു 100 ആവർത്തി പറയാൻ ശ്രമിച്ചിട്ടും നടന്നില്ല. ഞാൻ ചെയ്യുന്നത് എല്ലാം വലിയ തെറ്റ് ആയി കൊണ്ടിരിക്കുകയായിരുന്നു.
ഷാർജയിൽ എത്തി, ഹോട്ടൽ റൂം കേറി ഫ്രഷ് ആയി, മനസ്സിന് വല്ലാത്ത ഭാരം. ഫോൺ എടുത്ത് ഉമ്മയെ വിളിച്ചു. രണ്ട് റിങ്ങിൽ ഫോൺ എടുത്തു.
‘ഹലോ ‘
‘ഹലോ ‘
നിശബ്ദത
‘ഞാൻ എത്തി ‘
‘കഴിച്ചോ? ‘
‘ഇല്ല ‘
‘വേഗം കഴിച്ചു കിടക്കാൻ നോക്ക് ‘
മ്മ്
‘ഉമ്മ, I am sorry ഉമ്മ, എന്നോട് ക്ഷമിക്ക്. ‘
‘നി വിഷമിക്കണ്ട, എനിക്ക് ദേഷ്യം ഒന്നുല്ല, നി സമാധാനം ആയി പോയി വാ, നമ്മൾക്ക് സംസാരിക്കാം, ok good night’

The Author

59 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *