എല്ലാമായോ? ഞാൻ അവളോട് ചോദിച്ചു.
ഇല്ല, ഒന്നൂടെ ഉണ്ട്. അവൾ പറഞ്ഞു.
ഞാൻ വീടിനുള്ളിലേക്ക് നടന്നു, അവൾ പുറകെയും.
വീട്ടിൽ കയറി നോക്കിയപ്പോൾ അവിടെ എടുക്കാൻ ഒന്നുമില്ല.
ഞാൻ തിരിഞ്ഞ് അവളെ നോക്കിയതും അവൾ എന്നെ വാതിലിന് പുറകിലേക്ക് വലിച്ച് മുറുക്കെ കെട്ടിപ്പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു.
ഐ ലവ് യു സോ മച്ച് എന്റെ ജോക്കുട്ടാ…
വിഷമിക്കരുത് കേട്ടോ, അവൾ എന്റെ കവിളിൽ കൈ പൊത്തിപ്പിടിച്ച് നിറകണ്ണുകളോടെ പറഞ്ഞു.
ഞാൻ തലയാട്ടി.
അവൾ എന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ അവൾ ഡോർ തുറന്നു, ഞാൻ അകത്ത് കയറി, അവൾ ഡോർ അടച്ചു. ഞാൻ വണ്ടിയുടെ ഗ്ലാസ് താഴ്ത്തി, അവൾ അതിൽ കൂടെ തലയിട്ട് എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചിട്ട് വണ്ടിയുടെ അടുത്ത് നിന്നും മാറിനിന്ന് കൈവീശി കാണിച്ചു.
ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്ത് പതിയെ മുമ്പോട്ട് എടുത്തു.
ഞാൻ തല പുറത്തിട്ട് അവളെ നോക്കി കൈവീശി. അവൾ വേഗത്തിൽ തിരിച്ച് കൈവീശി. ആദ്യത്തെ വളവിൽ അവൾ എന്റെ കണ്ണിൽ നിന്നും മറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.
എനിക്ക് അവളെ ഉടൻതന്നെ ഫോൺ വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അവളുടെ അവസ്ഥ കണ്ടാൽ ഞാൻ ചിലപ്പോൾ തിരിച്ച് പോയേക്കും.
ഞാൻ കണ്ണടച്ച് കുറെ നേരം ഇരുന്നു.
ഫോണിൽ നിമ്മിയുടെ കോൾ വന്നു ഞാൻ ഉടൻ തന്നെ എടുത്തു.
ജോക്കുട്ടാ.
എന്താ നിമ്മി? ഞാൻ വെപ്രാളപ്പെട്ട് ചോദിച്ചു.
ഒന്നുമില്ല, നീ വിഷമിക്കരുത് എന്ന് പറയാൻ വിളിച്ചതാ.
