നീ എന്നാടുക്കാന്‍ പോവാ നിമ്മി? അതിന്റെ എയർ പമ്പ് ഒന്നും ഓൺ ചെയ്യാൻ പറ്റത്തില്ല ഈ സമയത്ത്, ഭയങ്കര ശബ്ദമായിരിക്കും.
നമുക്ക് നോക്കാം, ശബ്ദമാണേൽ നിർത്തിക്കോളാം പോരെ?
അവൾ പറഞ്ഞിട്ട് അത് തപ്പിയെടുക്കാൻ പോയി.
പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ടും, വേറെ വഴിയില്ലാത്തതുകൊണ്ടും. ഞാൻ അവളുടെ പുറകെ പോയി.
അവളത് തപ്പിയെടുത്ത് പമ്പ് കണക്ട് ചെയ്ത് ഓൺ ആക്കി.
വിചാരിച്ച അത്ര ശബ്ദമില്ലെങ്കിലും, കുറച്ച് ശബ്ദമുണ്ടായിരുന്നു.
നീയെ, ഒന്ന് പുറത്തിറങ്ങി നോക്കിക്കേ. അങ്ങോട്ട് ഒത്തിരി സൗണ്ട് കേൾക്കാമോ എന്ന്.
അവൾ പറഞ്ഞു.
ഞാൻ പുറത്തിറങ്ങി കതക് ചാരി നോക്കി.
വലിയ ശബ്ദം പുറത്തോട്ട് കേൾക്കുന്നില്ല.
ഞാൻ തിരിച്ച് അകത്ത് കയറി കതകടച്ച് അത് അവളോട് പറഞ്ഞു.
നീ വാ, കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട്.
അവൾ പറഞ്ഞിട്ട് ബെഡ്റൂമിലേക്ക് നടന്നു.
ഞാൻ അവളുടെ പുറകെ ബെഡ്റൂമിൽ കയറി. അവൾ രണ്ട് ബ്ലാങ്കറ്റും, കമ്പിളിയും എടുത്ത് എന്നെ പിടിപ്പിച്ചു. എന്നിട്ട് അവിടെ ഇരുന്ന യോഗ മാറ്റ് എടുത്ത് പുറത്തിറങ്ങി.
ഇത് എന്നാത്തിനാ? ഞാൻ യോഗ മാറ്റ് നോക്കി അവളോട് ചോദിച്ചു.
അതൊക്കെയുണ്ട് പറയാം നീ വാ.
ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ എയർ മാട്രസ് ഏകദേശം നിറഞ്ഞിട്ടുണ്ട്.
നീ അതൊക്കെ അവിടെ വച്ചിട്ട്, ഇതിന് പിടിക്ക്.
അവൾ മാട്രസ്സ് നോക്കി പറഞ്ഞു
ഞാൻ അവൾ പറഞ്ഞതുപോലെ ചെയ്തു.
ഞങ്ങൾ രണ്ടും ആ എയർ മാട്രസ്സ് പിടിച്ച് ബാൽക്കണിയിൽ കൊണ്ടിട്ടു.
അവൾ എന്നിട്ട് യോഗ മാറ്റ് നിവർത്തി ഭിത്തിയുടെയും മാട്രസ്സിന്റെയും ഇടയിൽ ഭിത്തിയോട് ചേർത്ത് വെച്ചു.
