FB സുഹൃത്ത്-ലോഡ്ജ് മാനേജർ (kambi news)
ഫേസ് ബുക്ക് സുഹൃത്ത് പീഡിപ്പിച്ചു ലോഡ്ജിൽ ഉപേക്ഷിച്ചശേഷം കൗമാരക്കാരിയെ ലോഡ്ജ് മാനേജർ പീഡിപ്പിച്ചു
കോയമ്പത്തൂർ: പതിമൂന്നുകാരിയെ ഫേസ് ബുക്ക് സുഹൃത്തും ലോഡ്ജ് മാനേജരും ചേർന്ന് പീഡിപ്പിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 22കാരൻ പെൺകുട്ടിയെ പുതുച്ചേരിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ലോഡ്ജ് മുറിയിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു. തുടർന്ന് ലോഡ്ജ് മാനേജരും പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഫേസ് ബുക്ക്് സുഹൃത്ത് എസ്. ഇബ്രാഹിം (22), ലോഡ്ജ് മാനേജർ ഇ. പ്രഭാകരൻ (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിം തിരുപ്പൂരിലെ ഒരു ലോഡ്ജിൽ ജോലി ചെയ്തു വരികയായിരുന്നു. സ്വകാര്യ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി കഴിഞ്ഞ മാസമാണ് ഇബ്രാഹിം ഫേസ് ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കി ഇയാൾ വിളിക്കാൻ തുടങ്ങി. ഫോൺ വിളി പതിവായതോടെ പെൺകുട്ടിയെ പ്രണയം നടിച്ച് പുതുച്ചേരിയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഏപ്രിൽ 26നാണ് ഇയാൾ പെൺകുട്ടിയുമായി പതുച്ചേരിയിലേക്ക് പോയത്. വിവാഹവാഗ്ദാനം നൽകിയാണ് ഇബ്രാഹിം പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്.