പെട്ടെന്ന് വാതിൽ തുറന്നുവന്നു…നോക്കിയതും കണ്ടു തന്നെ നോക്കി മിഴിച്ചുനിക്കുന്നവളെ..അവളുടെ നോട്ടം തന്റെ കയ്യിലേക്കാണെന്ന് കണ്ടതും അവൻ വേഗം കൈ പിൻവലിച്ചു…
“മ്മ്…എന്തേ…”
ചളിപ്പ് പുറത്ത് കാട്ടാതെയാവൻ ചോദിച്ചു…
“എനിക്കൊന്ന് മുള്ളാൻ…” പറഞ്ഞുതീർന്നതും കാലിനിടയിലൂടെ മൂത്രം ഒഴുകിയിറങ്ങി…ഇതിപ്പോ പതിവായതുകൊണ്ട് അവൾക്കത്ര ചമ്മലൊന്നുമുണ്ടായില്ല…
“കുഞ്ഞുമണിയെ…ഉമ്മിനെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേട്ടാ..” ചെറുചിരിയോടെ അവളുടെ വയറിലേക്ക് കൈ വച്ചു പറഞ്ഞവൻ മുന്നോട്ട് നടന്നു..അവൾ ബാത്‌റൂമിനുള്ളിലേക്ക് കയറി…ആദ്യമായാണിങ്ങനെയൊക്കെ…താനുറങ്ങുവാണെന്ന് കരുതി അവൻ വയറിൽ കൈ വെക്കുന്നതും അനക്കം അറിയുന്നതുമെല്ലാം അവൾ അറിയാറുണ്ട്…മുഴച്ചുവരുന്ന ഭാഗത്തു ഒരു കുഞ്ഞുമ്മയും…അപ്പോൾ ഉള്ളം നിറയും..തന്റെ അറിവോടെ ഇതാദ്യം..അവന്റെ മാറ്റം…..
അവൾക്കിടാനുള്ള മാക്സി അലമാരയിൽ നിന്നും എടുക്കുകയായിരുന്നു അവൻ…
“ ഏത് നേരത്താണോ ഡോർ കുറ്റിയിടാൻ മറന്നേ…ആ പെണ്ണെന്ത് വിചാരിച്ചുകാണും…കണ്ടു കാണുമോ അവൾ….ഛെ…ഒള്ള വിലയും കൂടെ പോയി…”
ചിന്തിച്ചു കൊണ്ടിരിക്കെ ആണ് അവളുടെ കരച്ചിൽ കേട്ടത്…
ഓടിയെത്തുമ്പോൾ വേദന കൊണ്ടുചുളിഞ്ഞ മുഖവുമായി വയറിൽ അമർത്തിപിടിച്ചവൾ നില്കുന്നു….മുഖമാകെ ചുവന്നുകയറി കണ്ണുകൾ നിറഞ്ഞൊഴുകുന്നു….
“ ഹോസ്പിറ്റലിൽ പോകാം…വാട്ടർ ബ്രേക്ക് ആയതാ മൂത്രം അല്ലായിരുന്നു..”
അവൾ പറഞ്ഞുതീർന്നതും വാരിയെടുത്തുകൊണ്ടവൻ മുൻവശത്തേക്കൊടി…സിറൗട്ടിലിരുതി ….തോമച്ചായന്റെ കാർ മുറ്റത് കൊണ്ടിട്ടിരുന്നു വൈകിട്ട് സാധനങ്ങൾ വാങ്ങാൻ പോകാനായി….ഡോർ തുറന്നവളെ സീറ്റിലേക്ക് കിടത്തി വണ്ടിയെടുത്തവൻ ഹോസ്‌പിറ്റലിലേക്ക് പാഞ്ഞു…പോണ വഴിക്ക് മെരിച്ചേട്ടത്തിയേം വിളിച്ചറിയിച്ചു….

ഇന്നാ വായിക്കാൻ പറ്റിയത്, എന്ത് എഴുത്ത ജീവൻ തുടിക്കുന്ന മായാജാല വരികൾ,
Thank you🥰
super🥰
❤️❤️
ഇജ്ജാതി എഴുത്ത്, തൂടരൂ സുഹൃത്തേ
😍😍
ബ്രോ എഴുതണോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല എഴുതി കൊണ്ടേ ഇരിക്കുക അത്രയ്ക്ക് ഇഷ്ടമാണ് ഇയാളുടെ സ്റ്റൊറി
Thank you❤️
Entoru manoharamaya love story aanu, keep qriring
❤️❤️
super ❤️💕😘