എത്തിയയുടൻ അവളെ ലേബർ റൂമിലേക്ക് കയറ്റി….
സ്‌ട്രെച്ച്റിൽ കിടത്തി കൊണ്ടുപോകുന്ന വഴി അവൾ തന്റെ കയ്യിൽ മുറുകെപിടിച്ചിരുന്നു…
“ ശബരിയേട്ടാ”
ഡോർ തുറന്നകത്തേക്ക് കയറ്റും മുന്നേ വേദന കൊണ്ടവൾ അലറിവിളിച്ച വിളി….താനത്രമേൽ കേൾക്കാൻ കൊതിച്ച വിളി…
ലേബർ റൂമിനു മുന്നിലിട്ട സീറ്റിലേക്കിരിമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയവന്റെ…
“ഒന്നും വരുത്തല്ലേ…നോവിക്കല്ലേ….ഒരുപാട് കരഞ്ഞവളാ..പൊന്നുപോലെ നോക്കിക്കോളാം ഞാൻ…അവളെയും കുഞ്ഞിനേയും ഒരു കുഴപ്പവും കൂടാതെ തന്നേക്കണേ…”
ഭിത്തിയിൽ തൂക്കിയിരുന്ന ക്രിസ്തീയ രൂപത്തിനുമുന്നിൽ നിറഞ്ഞൊഴുകുന്ന മിഴികളോട് കൈ കൂപ്പിയവൻ…
നേരം കടന്നുപോയികൊണ്ടിരുന്നു…
മേരിചെടത്തിയും തോമച്ചായനും അത്യാവശ്യം അമ്മയ്ക്കും കുഞ്ഞിനും വേണ്ട സാധനങ്ങളും വാങ്ങി അവിടേക്കെത്തി…
കൈക്കുള്ളിൽ മുഖം പൂഴ്ത്തിയിരിക്കുന്നവന്റെ തോളിൽ ഒന്നു കൈ വച്ചതും അവൻ മുഖമുയർത്തി നോക്കി…കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു…
“എന്നതാ സാറെ ഇത് കൊച്ചിങ്ങിപ്പോ വരൂലേ”
അവന്റെ ദേഷ്യവും മുരടിച്ച സ്വഭാവവും മാത്രം കണ്ടവർക്ക് ഇങ്ങനൊരു ഭാവം അന്യമായിരുന്നു…
“സമയം ഏകദേശം തികഞ്ഞതല്ലായിരുന്നോ..ഒരു കുഴപ്പോം ഉണ്ടാവുകേല അവരിപ്പോ ഇങ്ങെത്തും…”
മേരിചെടത്തി പറഞ്ഞു…
അതൊന്നും അവൻ കേൾക്കുന്നുപോലും ഉണ്ടായിരുന്നില്ല….
“ ഫിദ ശബരീനാഥ് ”
അവൻ പിടച്ചെഴുന്നേറ്റു…ഡോർ തുറന്നു വന്ന സിസ്റ്റർ നെ നോക്കി…

ഇന്നാ വായിക്കാൻ പറ്റിയത്, എന്ത് എഴുത്ത ജീവൻ തുടിക്കുന്ന മായാജാല വരികൾ,
Thank you🥰
super🥰
❤️❤️
ഇജ്ജാതി എഴുത്ത്, തൂടരൂ സുഹൃത്തേ
😍😍
ബ്രോ എഴുതണോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല എഴുതി കൊണ്ടേ ഇരിക്കുക അത്രയ്ക്ക് ഇഷ്ടമാണ് ഇയാളുടെ സ്റ്റൊറി
Thank you❤️
Entoru manoharamaya love story aanu, keep qriring
❤️❤️
super ❤️💕😘