“ഇതല്ലാതെ മറ്റൊന്നും ഇല്ലല്ലോ കയ്യിൽ?..നനഞ്ഞത് ഇട്ടു നടക്കണ്ട ഒരു ജോടി ഡ്രസ്സ് വാങ്ങാം വാ..”
അവളെ തേടി ആരെങ്കിലും ഉണ്ടെങ്കിൽ ഈ ഡ്രെസ്സിൽ പെട്ടെന്ന് തിരിച്ചറിയപെടുമെന്ന് അവനു തോന്നിയെങ്കിലും അത് പറഞ്ഞില്ല..
“ഒളിച്ചോടാൻ പറ്റിയ വേഷം…നട്ട പാതിരക്കു വെള്ള ചുരിദാർ…ഇവളാര് കള്ളിയങ്കാട്ടു നീലിടെ മോളോ..ഹാ കണ്ടാലും പറയും..” അവളുടെ അലകൾ പോലെയുള്ള നീണ്ട മുടി ഓർത്തുകൊണ്ടവൻ ഞൊടിഞ്ഞതും ഒരുത്തി തന്നെ കൂർപ്പിച്ചു നോക്കുന്നത് അറിഞ്ഞില്ല…
“ഹ…ആ കപ്പ് കളഞ്ഞിട്ട് വാ കൊച്ചെ..ബുക്ക് ചെയ്‌തത് പോയി അടുത്തതിൽ ജനറൽ ഉള്ളു അതിനെങ്കിലും പോണം…” അവൻ പൈസ കൊടുത്തുകൊണ്ടായി പറഞ്ഞു..അവൾ ആയാസപ്പെട്ട് ബെഞ്ചിൽ നിന്നും എണീറ്റു..
റെയിൽവേ സ്റ്റേഷന് അടുത്തുള്ള കടയിൽ കയറി അവർ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ഇറങ്ങി..അവളെ എന്ത് ചെയ്യണമെന്ന് കൃത്യമായൊരൂഹം ഇല്ലത്തതിനാൽ ക്യാഷ് കൌണ്ടർ നടുത്തു ആലോചനയോടെ നിന്ന് അവൻ..
വെയ്റ്റിംഗ് റൂമിലെ ബാത്‌റൂമിൽ കയറി അവൾ വസ്ത്രം മാറി ഇറങ്ങി..ഒരു ഇളം മഞ്ഞ നിറത്തിലുള്ള അയഞ്ഞ കുർത്തയും അതെ നിറത്തിലുള്ള പലാസോ യും തട്ടവും ആയിരുന്നു വേഷം..
ട്രെയിൻ വന്നതും ജനറൽ കമ്പാർട്മെന്റിലേക്ക് കയറി പാതിരാത്രി ആയതിനാൽ സീറ്റുകളിൽ ചിലത് കാലിയായിരുന്നു..ബാഗ് അടിയിലേക്ക് ഒതുക്കി വച്ചവൻ ഇരുന്നു..അതിനു ഓപ്പോസിറ്റ് ആയി അവളും..അൽപനേരം കഴിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ വിൻഡോലേക്ക് തലവച്ചു മയങ്ങിതുടങ്ങിയിരുന്നു..ഇടക്കെപ്പോളോ അവൾ സീറ്റിലേക്ക് കിടന്നു..

ഇന്നാ വായിക്കാൻ പറ്റിയത്, എന്ത് എഴുത്ത ജീവൻ തുടിക്കുന്ന മായാജാല വരികൾ,
Thank you🥰
super🥰
❤️❤️
ഇജ്ജാതി എഴുത്ത്, തൂടരൂ സുഹൃത്തേ
😍😍
ബ്രോ എഴുതണോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല എഴുതി കൊണ്ടേ ഇരിക്കുക അത്രയ്ക്ക് ഇഷ്ടമാണ് ഇയാളുടെ സ്റ്റൊറി
Thank you❤️
Entoru manoharamaya love story aanu, keep qriring
❤️❤️
super ❤️💕😘