ഞാൻ ചിരിച്ചു. അവളും മുഖം കഴുകിയ എന്നെ എന്റെ കൈ പിടിച്ചു അവളുടെ തോളിൽ കൂടെയിട്ട് എന്നെ കെട്ടിപിടിച്ചു അടുക്കളയിലേക്ക് നടന്നു.
ഞങ്ങൾക്ക് കഴിക്കാൻ ഇഡ്ഡലി എടുത്തു വെച്ചു. അവൾ തന്നെയാണ് എല്ലാം എടുത്തു വെച്ചത്. അതിന് ശേഷം അവൾ കഴിക്കുന്നതിനോടൊപ്പം എനിക്ക് വാരിത്തന്നു . അവൾ എന്നോട് ചോദിച്ചു.
“അമ്മ പോകുമ്പോൾ എന്തോ പറഞ്ഞല്ലോ? എന്താ എന്തോ ഉണ്ടാകുന്ന കാര്യം. എന്താ അത്.”
അമ്മ പറഞ്ഞ കാര്യം ഞാൻ അവളോട് പറഞ്ഞു.
“എന്നാൽ ഞാൻ ഉണ്ടാക്കി തരട്ടെ എന്റെ ശ്രീയേട്ടന്?”
“എന്റെ പെണ്ണിന് അറിയാമോ? ഉണ്ടാക്കാൻ?
“മ്. അറിയാം മുത്തിന്റെ വീട്ടിൽ പോയാൽ മുത്തിന്റെ കൂടെ ഞാനും അടുക്കളയിൽ കയറും അതുകൊണ്ട് കുറച്ചൊക്കെ എനിക്കും അറിയാം.”
“അതൊക്കെ ഇനി ഒരു ദിവസം ആകാം. ഇപ്പോൾ എന്റെ പെണ്ണ് പോയിട്ട് മൂത്തുമ്മയോട് രെജിസ്റ്റർ മേരേജ് ചെയ്യുന്നതിനെ കുറച്ചു ചോദിക്ക്. എന്നിട്ട് ഉച്ചയാകുമ്പോൾ വാ. അപ്പോഴേക്കും ഞാൻ നല്ല ചിക്കൻ കറി ഉണ്ടാക്കാം. എന്നിട്ട് ഒരുമിച്ചു ഇവിടെ നിന്ന് ചോറ് ഉണ്ടിട്ട് വീട്ടിലേക്ക് പോകാം.”
“ശ്രീയേട്ടന് അതൊക്കെ അറിയാമോ?”
“പിന്നെന്താ. എനിക്ക് എല്ലാം അറിയാം. ഞാൻ അമ്മയുടെ കൂടെ കൂടി അതൊക്കെ പഠിച്ചിട്ടുണ്ട്. അമ്മ ജോലിക്ക് പോകുമ്പോൾ പലപ്പോഴും ഞാൻ എന്തെങ്കിലുംഒക്കെ ഉണ്ടാക്കും.”
“അങ്ങനെ എങ്കിൽ നമ്മുടെ വിവാഹം കഴിഞ്ഞു ഞാൻ ജോലിക്ക് പോകുമ്പോൾ ശ്രീയേട്ടൻ അടുക്കള കാര്യം നോക്കുമല്ലോ?”

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്