“ശരി. ഞാൻ വരാം. നീ ഫോൺ വെച്ചോ.
“ശരിക്കും വരുമോ? അതോ എന്നെ വെറുതെ പറ്റിക്കാൻ പറയുന്നതോ?”
“അല്ലെടി. ശരിക്കും ഞാൻ വരും. എനിക്ക് ഇപ്പോൾ എന്റെ പെണ്ണിനെ എപ്പോഴും കണ്ടോണ്ടിരിക്കാൻ കൊതിയാവുന്നു.”
“എന്നാൽ വേഗം വാ. ഞാൻ ഇത് മുത്തിനോട് പറയെട്ടെ. മുത്തിന് സന്തോഷം ആകും. ”
ഞാൻ ഫോൺ വെച്ച ശേഷം വേഗം റെഡിയായി ഇറങ്ങി നടന്നു. നടക്കുമ്പോൾ കാൽ വേദനിക്കുന്നുണ്ടെങ്കിലും ഞാൻ നടന്നു. അവൾ പറഞ്ഞത് പോലെ ഒരു കാലിന് ചെറിയൊരു സ്വാധീനകുറവ് അത്രയേ ഉള്ളൂ. ഒരു കാലിന് വേണ്ടത്ര ബലം കിട്ടുന്നില്ല. കുറച്ചു സമയം നടക്കുമ്പോൾ കാലിന് വിറയൽ വരും . പിന്നെ കുറച്ചു സമയത്തേക്ക് നല്ല വേദനയും.
അതേ സമയം ഫിദ അടുക്കളയിൽ പോയി ഇത്തയെ ഇനി ഇത്ത അല്ലല്ലോ. അപ്പോൾ മൂത്തുമ്മയെ കെട്ടിപിടിച്ചു.
“എന്താടി പെണ്ണിന് വീണ്ടും ഇളക്കം. മോൻ ഫോണിൽ കൂടെ ഉമ്മ തന്നോ?”
“എന്തിനാ ഫോണിൽ കൂടെ നേരിട്ട് തരാൻ എന്റെ ശ്രീയേട്ടൻ വരുന്നുണ്ട്.. ”
“ആണോ? ശരിക്കും എന്റെ ശ്രീമോൻ വരുന്നുണ്ടോ? എന്റെ ശ്രീമോന് ഞാൻ ഇപ്പോൾ എന്താ കൊടുക്കുക..? വേഗം ബിരിയാണി ഉണ്ടാക്കിയാലോ? ബീഫ് ഉണ്ട് അത് ഫ്രൈ ആക്കാം. ചായ വേണോ അതോ ജ്യൂസ് മതിയോ.. പഴം പൊരി ആക്കാം. . പെട്ടന്ന് ഇങ്ങനെ എന്റെ മോൻ വരുമ്പോൾ. എന്റെ പടച്ചോനെ ഞാൻ എന്താ എന്റെ മോന് കൊടുക്കുക?” മുത്ത് എന്ത് ചെയ്യണം എന്നറിയാതെ ഓരോന്ന് പറഞ്ഞു. അത്ര സന്തോഷം ആയിരുന്നു മുത്തിന്.
“മുത്തേ… ഏത് മുറിയ … ഞങ്ങളുടെ അറ.? ഏത് മുറിയ ഒരുക്കേണ്ടത്? “

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്