“എന്താടി പെണ്ണെ നിനക്ക് എന്റെ മോന്റെ കൈ പിടിച്ചു നടന്നാൽ. എന്നെ കണ്ടപ്പോൾ എന്തിനാ കൈ എടുത്തു മാറ്റിയത് അങ്ങനെ തന്നെ പിടിച്ചു നടന്നോ. എപ്പോഴും അങ്ങനെ നടക്കുന്നത് കണ്ടാൽ മതി. ” മൂത്തുമ്മ പറഞ്ഞു.
“പോ മുത്തേ.. മുത്തിനെ കണ്ടതുകൊണ്ട് ഒന്നും അല്ല. നോക്കിക്കോ ഇനിയും അങ്ങനെ തന്നെ നടക്കും. ”
അതും പറഞ്ഞു അവൾ എന്റെ കൈപിടിച്ച് വീണ്ടും അവളുടെ ചുമലിൽ കൂടെ ഇട്ടു. എനിക്ക് എന്തോപോലെ തോന്നി. ഞാൻ കൈ വലിക്കാൻ നോക്കി.
“മോൻ എന്തിനാ കൈ എടുക്കുന്നത്. മോൻ അങ്ങനെ തന്നെ വെച്ചോ.. നിങ്ങളെ രണ്ടാളേയും ഇതുപോലെ എന്നും ഒരുമിച്ചു കാണാൻ ആണ് മുത്തിന് ഇഷ്ട്ടം. മോൻ കേറിവാ..”
അങ്ങനെ പറഞ്ഞു മുത്ത് എനിക്ക് നേരെ കൈ നീട്ടി. എന്റെ ഇടത് കൈ ഫിദയുടെ ചുമലിൽ ആണ് ഉള്ളത്. ഞാൻ മുത്തിന് നേരെ എന്റെ വലതു കൈ നീട്ടി. മുത്ത് എന്റെ കൈയിൽ പിടിച്ചു എന്നെ ഇറയത്തേക്ക് കയറ്റി.
ഇറയത്തു എത്തിയ ഉടനെ മുത്ത് എന്നെ കെട്ടിപിടിച്ചു. പിന്നെ എന്റെ കവിളിൽ തലോടി. കവിളിൽ ഉമ്മ വെച്ചു. ഇതൊക്കെ ഫിദ അശ്ചര്യത്തോടെ നോക്കി. മൂത്തുമ്മ വെറുതെ പറയുന്നതല്ല എന്നെ മൂത്തുമ്മയ്ക്ക് വലിയ ഇഷ്ട്ടം ആണെന്ന് ഫിദയ്ക്ക് മനസ്സിലായി. മൂത്തുമ്മ പറഞ്ഞു.
“എത്ര നാളായി എന്റെ മോനെ കണ്ടിട്ട്. ഇപ്പോഴെങ്കിലും ഇങ്ങോട്ട് വന്നല്ലോ ? മുത്തിന് സന്തോഷം ആയി. വാ മോൻ അകത്തേക്കു കയറി ഇരിക്ക്. ഈ വീട് ഇത് മോന്റെ കൂടെ വീടാണ്.”
എന്റെ കൈ പിടിച്ചു മുത്ത് അകത്തേക്ക് നടന്നു. അകത്തെ ഹാളിൽ എത്തിയപ്പോൾ എന്നെ അവിടെ സോഫയിൽ ഇരുത്തി. എന്റെ അടുത്ത് ഇരുന്നു.

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്