“മോന് ഈ ഡ്രെസ്സ് നന്നായി ചേരുന്നുണ്ട് അല്ലെടി മോളെ?
“അതേ ഇത് ശ്രീയേട്ടന് നന്നായി ചേരുന്നുണ്ട്”
” മോന് സുഖമാണോ? മോന് ഇപ്പോഴും കാൽ വേദനയുണ്ടോ?”
“സുഖാണ് മുത്തേ… ഇപ്പോൾ വേദന ഒന്നും ഇല്ല. ”
” മോളെ ഫിദ അവിടെ അടുക്കളയിൽ മുത്ത് ജ്യൂസ് എടുത്തു വെച്ചിട്ടുണ്ട്. മോള് അത് ഇങ്ങ് എടുത്തു വാ. എന്തായാലും ഇതൊരു പെണ്ണ് കാണൽ ചടങ്ങ് പോലെ ആവട്ടെ? ”
ഫിദ അടുക്കളയിൽ പോയി .
“മോന് എന്റെ മോളെ ശരിക്കും ഇഷ്ടമല്ലേ? അവള് പാവമാ… മോനെ വലിയ ഇഷ്ട്ടം ആണ്. മോൻ ഒരിക്കലും അവളെ വേണ്ടെന്ന് വെക്കരുത്. ഒരിക്കലും അവളെ കരയിക്കരുത്. അവൾ എന്റെ മോളാ. ഇനി മുതൽ അവൾ മോന്റെയാ”
“ഇല്ല. മുത്തേ… എനിക്ക് കിട്ടിയ ഭാഗ്യം ആണ് അവൾ.. അല്ലാതെ അവളെ പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടുമോ? ഞാൻ ഒരിക്കലും അവളെ വേദനിപ്പിക്കില്ല. വേണ്ടെന്നും വെക്കില്ല.”
അപ്പോഴേക്കും ഫിദ ജ്യൂസുമായി വന്നു. എനിക്ക് നേരെ നീട്ടി. ഞാൻ ജ്യൂസ് വാങ്ങി.
“മോനെ എന്നാ നിങ്ങളുടെ രെജിസ്റ്റർ കല്യാണം നടത്തുന്നത്.? ” മുത്ത് ചോദിച്ചു.
അത് എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് കുറച്ചു ദൂരെയാ. ഇടയ്ക്ക് എന്നെ കാണാൻ വരാറുണ്ട്. അവൻ അവിടെ ആ ഓഫീസിൽ ആണ് ജോലി. അവനോട് ചോദിച്ചിട്ട് വേണ്ടത് ചെയ്യാം.
“ശരി മോൻ ജ്യൂസ് കുടിക്ക്. ” മുത്ത് പറഞ്ഞു.
ഞാൻ പകുതി ജ്യൂസ് കുടിച്ചിട്ട് മതിയെന്ന് പറഞ്ഞു ഗ്ലാസ് ഫിദയുടെ നേരെ നീട്ടി.
“വാങ്ങിക്കോടി.. ബാക്കി നിനക്കുള്ളതാ അത് നി കുടിച്ചോ . അത് നിന്റെ അവകാശമാ ” മുത്ത് ഫിദയോട് പറഞ്ഞു.

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്