ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ] 74

 

” ശരി വേഗം എഴുന്നേറ്റ് വാ. ഭക്ഷണം കഴിച്ചിട്ട് എനിക്കൊരു ഇടം വരെ പോകാനുണ്ട്. വേഗം വാ രണ്ടും. ” മുത്ത് പറഞ്ഞു.

 

” എവിടെയാ മുത്തേ പോകേണ്ടത്..? ഞാനും കൂടെ വരണോ..?” ഫിദ ചോദിച്ചു.

 

” പിന്നെ!!! നീ വരുന്ന്!!. നീ വന്നാൽ പിന്നെ എന്റെ കുട്ടന് ഇവിടെ ആരാ കൂട്ട് .? ” മുത്ത് ചോദിച്ചു

 

“എന്നാൽ ഞാനും വരാം മുത്തേ. ഞങ്ങൾ രണ്ടാളും മുത്തിന്റെ കൂടെ വരാം. ” ഞാൻ മുത്തിനോട് പറഞ്ഞു.

 

“അങ്ങനെ ഇപ്പോൾ രണ്ടാളും എന്റെ കൂടെ വരേണ്ട. ഇതിന് ഞാൻ ഒറ്റയ്ക്ക് മതി. അതു വരെ. എന്റെ മക്കൾ വീടിന്റെ അകത്ത് കിടന്ന് സ്നേഹിച്ചോ. ഇതുപോലെ പുറത്ത് കിടന്ന് സ്നേഹിക്കണ്ട.”

അതും പറഞ്ഞു മുത്ത് തിരിച്ചു വീട്ടിലേക്ക് നടന്നു. പിറകെ ഞങ്ങളും.

 

 

ഉച്ചയ്ക്ക് മുത്തിന്റെ കൂടെ ഇരുന്ന് ഞങ്ങൾ മുത്ത് ഉണ്ടാക്കിയ ബിരിയാണി കഴിച്ചു. കഴിച്ച് കഴിഞ്ഞ ഞാൻ സോഫയിൽ പോയി ഇരുന്നു.

 

കുറച്ചു കഴിഞ്ഞു ഫിദ എന്റെ അടുത്ത് വന്ന് ഇരുന്നു. പിന്നേയും കുറച്ചു സമയം കഴിഞ്ഞപ്പോൾ മുത്ത് വേഷം മാറി അവിടേക്ക് വന്നിട്ട് പറഞ്ഞു

 

“അതേ ഞാൻ പുറത്ത് പോയി വരുമ്പോൾ .. രണ്ടുംകൂടെ വാതിലും തുറന്നിട്ട്‌ വല്ല മരത്തിന്റെ താഴെയോ മുകളിലോ പോയി കിടന്നേക്കരുത്. കേട്ടല്ലോ”

 

“ഇല്ല. ഞങ്ങൾ എവിടേക്കും പോകുന്നില്ല. ഞങ്ങൾ വാതിലും പൂട്ടിയിട്ട് റൂമിൽ തന്നെ ഇരുന്നോളാം. ” ഫിദ പറഞ്ഞു.

 

ഫിദ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് മുത്ത് പുറത്തേക്ക് പോയി.

 

ഞാൻ അവിടെ ഹാളിൽ തന്നെ ഇരുന്നു. മുത്ത് എവിടെ ആയിരിക്കും പോയത്. എവിടെ പോകുന്നു എന്ന് പോലും പറഞ്ഞില്ലല്ലോ. ഇനി എന്റെ അമ്മയെ കാണാൻ ആയിരിക്കുമോ..? ഞങ്ങളുടെ കല്ല്യാണ കാര്യം സംസാരിക്കാൻ. ഏയ്‌ അല്ല. മുത്ത് അങ്ങനെ ഒന്നും പോകില്ല. ഇനി ഇവളുടെ ഉമ്മയെ കണ്ട് സംസാരിക്കാൻ ആയിരിക്കുമോ..? ഏയ്‌ അതും ആകില്ല. പിന്നെ ഈ മുത്ത് ഇപ്പോൾ എവിടെ പോയതാ. എന്റെ ചിന്തകൾ പലവഴി പോയി.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

10 Comments

Add a Comment
  1. നന്ദുസ്

    സഹോ… സൂപ്പർ പാർട്ട്‌…
    കാത്തിരുന്നു കിട്ടിയ വസന്തം….
    ഫിദയും അവളുടെ ശ്രീയേട്ടനും ആഘോഷിക്കട്ടെ… മുത്തിന്റെ മനസ്സ് നിറച്ചുകൊണ്ട്…
    ന്നാലും മുത്തിന്റെ മനസ്സിലുള്ള ആ വിഷമം ന്താണ്.. ശ്രീയുടെ കുടുംബവുമായിട്ടുo ഫിദയുടെ കുടുംബവുമായിട്ടുള്ള അകൽച്ച എന്തിന്റെ പേരിലാണ്… സത്യത്തിൽ മുത്തിന്റെ ആരാണ് ശ്രീ….
    ന്തായാലും സഹോ അവരെ മൂന്നുപേരെയും അകറ്റരുതേ….

    തുടരൂ…

    നന്ദുസ്…

    1. താങ്ക്സ് ❤ വലിയ ട്വിസ്റ്റ്‌കൾ ഒന്നും ഇല്ല. തികച്ചും പ്രണയ കഥ. എങ്കിലും എല്ലാം അറിയാൻ കുറച്ചു കൂടെ കാത്തിരിക്കണം. ഇപ്പോൾ ഫിദയുടെ കഥയാണ്. അതിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ഹിദയുടെ (മുത്തിന്റെ ) ജീവിതം തുടങ്ങും. ഫ്ലാഷ് ബാക്ക് കഥ.

  2. കഥകൾ അധികം വൈകാതെ പോസ്റ്റ്‌ ചെയ്യൂ

    1. വരും വൈകാതെ വരും. ഓരോന്നായി വരും

  3. അവസാനം വന്നു അല്ലേ??

    1. 😃😃😃 വരാതെ എവിടെ പോകാൻ

  4. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ❤❤❤❤❤

  5. bro de kadhayail njan ettavum kooduthal vayichathu ഗൽബി ഫാരി story അന്ന് അതു ഇനി എപ്പളാ അടുത്തതു ida🔥

    1. ഈ മാസം തന്നെ വരും. അതിന് മുൻപ് ദേവാസുരം വരും. എന്റെ കഥകളിൽ തികച്ചും വ്യത്യസ്തമായ കഥ. പകയും പ്രതികാരവും പ്രണയവും എല്ലാം നിറഞ്ഞ കഥ. ഞാൻ പോലും അറിയാത്ത എന്റെ ഉള്ളിലെ ഞാൻ എഴുതുന്ന കഥ. 😃😃😃.

Leave a Reply

Your email address will not be published. Required fields are marked *