ഫസ്റ്റ് നൈറ്റ്‌ 615

“നീ എന്താ വിചാരിച്ചേ ഞാൻ ആരാണെന്ന വിചാരം എനിക്ക് ചോദിക്കാനും പറയാനും ആളുള്ളതാ,അവൻ വന്നേക്കുന്നു ഒരു കരിങ്കോന്തനെയും കൊണ്ട്.. ”
.ഞാൻ പറഞ്ഞിട്ട് ഒന്ന് നോക്കിയിട്ട് മുൻപോട്ട് നടക്കാനൊരുങ്ങി.സ്തബ്ധരായി ഓട്ടോയിൽ തന്നെ ഇരിക്കുകയാണ് രണ്ടുപേരും. എന്റെ ഈ പെർഫോമൻസ് അവർ പ്രതീക്ഷിച്ചു കാണില്ല. പെട്ടെന്ന് ഉള്ളിലെ വികൃതി ഉണർന്നു. ഒരു പണി കൊടുക്കാം ഞാൻ നിന്നു
“അതേയ്, പെട്ടെന്ന് ദേഷ്യം വന്നപ്പോൾ എന്തോ പറഞ്ഞുപോയി. ഇന്നലെ ഞാൻ പറഞ്ഞരുന്നല്ലോ ല്ലേ അങ്ങിനെ..പക്ഷെ ഇപ്പൊ ഞാൻ കുറച്ചു തിരക്കിലഎനിക്ക് സംസാരിക്കാൻ സമയമില്ല. വേഗം വീട്ടിൽ എത്തണം അല്ലെങ്കിൽ വഴക്ക് പറയും. നാളെ എന്തായാലും കാണാം പതിനൊന്നുമണി മറക്കണ്ട ഓക്കേ ?”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. ഞാൻ ഒളികണ്ണിട്ട് നോക്കി. പുറകിൽ ഇരിക്കുന്നയാളുടെ മുഖം പൂനിലാവുദിച്ചപോലെ. അയ്യട !കണ്ടാലും മതി.
“പിന്നെ പതിനൊന്ന്‌ എന്നുള്ളത് ഒരു ഒരുമണി വരെ എങ്കിലും നോക്കണം ക്ലാസ്സ്‌ ഇല്ല വീട്ടിൽ നിന്നു എന്തെങ്കിലും പറഞ്ഞു പോരണ്ടേ ചിലപ്പോൾ ലേറ്റ് ആവും” ഞാൻ കൂട്ടിച്ചേർത്തു.
“ശെരി ചേച്ചി “ഓട്ടോക്കാരൻ തലയാട്ടി.
ഹും !അവന്റെ ഒരു ചേച്ചി വിളി ശെരിയാക്കി കൊടുക്കാം പുറകിൽ ഇരിക്കുന്ന ആൾക്ക് മിണ്ടാട്ടമില്ല. ഊമയാണെന്നു തോന്നുന്നു ഞാൻ ഒരു പണി കൊടുത്ത സുഖത്തോടെ മുന്നോട്ടു നടന്നു. പിറ്റേന്ന് കാലത്ത് ഞാനും അമ്മച്ചിയും വയനാടിന് പോയി. എക്സാം തുടങ്ങാറായപ്പോഴാണ് തിരികെ വന്നത്. ഞാൻ ആ സംഭവമൊക്കെ അപ്പോഴേക്കും മറന്നിട്ടുണ്ടായിരുന്നു.
“ലിനു പറയെടി എന്നെ കണ്ടിടുണ്ടോ ?” ഇച്ചായൻ പിന്നെയും ചോദിക്കുന്നു.
“ഇല്ലെന്നേ കണ്ടതായി ഓർക്കുന്നില്ല ”
“ഒരു വർഷം മുൻപ് കോളേജ് റോഡിൽ നിന്റെ പുറകെ ആരേലും ഓട്ടോയിൽ വന്നിരുന്നോ ?”
ഞാൻ ഒന്ന് ഞെട്ടി. ങ്ങേ !ഇതൊക്കെ ഇങ്ങേരു എങ്ങിനറിഞ്ഞു ? എന്തായാലും ഞാനും വിട്ടു കൊടുത്തില്ല.
“ഇച്ചായാ, ശെരിയാ അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരുത്തൻ എന്നെ ഒരാൾക്ക് ഇഷ്ടാണെന്ന് പറഞ്ഞു. അയാൾ ആണെങ്കിലോ ഒരു കരിങ്കോന്തൻ എനിക്ക് ഒട്ടും ഇഷ്ടായില്ല.” ഞാൻ പറഞ്ഞു.
ബാക്കി പണി കൊടുത്ത കാര്യം ഒന്നും പറഞ്ഞില്ല.
ഇച്ചായൻ ഒന്ന് മൂളി. എന്നിട്ട് മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ എന്നോട് പറഞ്ഞു.
“അത് ഞാനായിരുന്നു… ”
ഞാൻ ശശിയും സോമനും ഒന്നിച്ചായി. ലൈഫിൽ ഇതുപോലൊരു ചമ്മൽ അതും ആദ്യരാത്രിയിൽ………… ചിരിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ ഉഴറി. അത്ര ദയനീയമായിരുന്നു എന്റെ അപ്പോഴത്തെ അവസ്ഥ. എന്റെ മുഖം കണ്ട്‌ ഇച്ചായൻ പൊട്ടിപൊട്ടി ചിരിച്ചു.
“നിന്റെ ഈ ചമ്മൽ ഇത്ര അടുത്തു കാണാനാ ഞാൻ ഇത് മറച്ചു വച്ചത്….. പിന്നെ ചെറിയ പേടിയും ഉണ്ടായിരുന്നു. പണ്ട് പുറകെ വന്ന ആളാണെന്ന് കരുതി നീ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതി.. ”
ഇച്ചായന്റെ ചിരി കണ്ട്‌ എനിക്കും ചിരി പൊട്ടി. ചിരിയുടെ ശബ്ദം വെളിയിൽ കേൾക്കാതെ ഇച്ചായൻ എന്റെ വാ പോത്തി. അങ്ങിനെ ജീവിതത്തിൽ എന്നെന്നും ഓർത്തു വയ്ക്കാൻ പറ്റിയ ഒരനുഭവുമായി എന്റെയും ഇച്ചായന്റെയും ജീവിതം അവിടെ തുടങ്ങുകയായി.
വാൽക്കഷണം : അന്ന് ഇച്ചായൻ ഞാൻ ചെല്ലുമെന്നു പറഞ്ഞ ദിവസം കുളിച്ചു കുട്ടപ്പനായി പതിനൊന്നു തൊട്ട് ഒരു മണി വരെ എന്നെ കാത്തു പോസ്റ്റായി എന്ന് പിന്നീടറിഞ്ഞു. എന്താലെ….
ഗുണപാഠം : ആർകെങ്കിലും പണി പ്ലാൻ ചെയ്യുമ്പോൾ ഇതുപോലെ ചമ്മേണ്ടി വരും അല്ലെങ്കിൽ തിരിച്ചു കിട്ടും എന്ന് ഓർത്തിട്ടു ചെയ്യുക. പിന്നെ ഇത് ഒരു സംഭവകഥയാണ്. എന്റെ ഒരു സുഹൃത്തിനു സംഭവിച്ചത്. നന്ദി ആ സുഹൃത്തിനു ഈ കഥ എഴുതാൻ പ്രേരണ ആയതിനു…..
അഞ്ജലി മേരി

The Author

16 Comments

Add a Comment
  1. Super!!!!

  2. അജ്ഞാതൻ

    കമ്പി സൈറ്റിൽ തമാശ എഴുതാൻ നിക്കുകയാണോ ? ബ്ലഡി ഗ്രാമവാസി !

  3. vishamam thonnaruth.. athra pora

  4. Vikramaadithyan

    കൊള്ളാം .തുടർന്നും വല്ലോം ഒക്കെ എഴുതു

  5. എവിടെ?…………….. ഫസ്റ്റ് നൈറ്റ്‌ എവിടെ ?

    GOOD…….

  6. കാട്ടുകുതിര

    ബാക്കി കൂടി എഴുതാമായിരുന്നു

  7. Kidu

  8. കമപ്രാന്തൻ

    എന്റെ പൊന്നു ചെങ്ങായി ഇത് കമ്പി ബുക്ക് ആണ് അല്ലാതെ കഥ എഴുത്തു മത്സരമല്ല

  9. അടിപൊളി.

  10. തീപ്പൊരി (അനീഷ്)

    ente ponnu ezhithukara/ezhuthukari, swanthami katha ezhuthuka. ithu fb yil vanna story anu. njan 2 days munp ithu vayichathe ullu. cut and paste cheyyathe swanthamayi oru story idan nokku. allathe vallavaru shardichathu kori thinnathe….. kashtam….

  11. Fbil vayichathanallooo ith

  12. അടിപൊളി. മനസ്സ് തുറന്ന് ചിരിച്ചു.
    ഒത്തിരി നന്ദിയുണ്ട് അഞ്ജലി മേരി.
    സസ്നേഹം,
    ലതിക.

  13. നന്നായിട്ടുണ്ട് , ചിരിക്കാനുമുണ്ട്

  14. Kollam.

Leave a Reply

Your email address will not be published. Required fields are marked *