ഗജകേസരിയോഗം 1 [ആഗ്രഹ് മോഹൻ] 249

എൽഇഡി ഹെഡ്‍ലൈറ്റിന്റെ വെട്ടത്തിൽ അവൾ ആനയെ വ്യക്തമായി അടുത്തുകണ്ടു. കുട്ടിശ്ശങ്കരൻ പതുക്കെ തിരിഞ്ഞു അവളെയും കാറിനേയും ഒന്ന്നോക്കി. എന്നിട്ടവൻ ക്ഷേത്രത്തിലേക്ക് നോക്കി. ഷെമീന ആ നോട്ടം പിന്തുടർന്നു.

അമ്പലപ്പറമ്പിൽനിന്നു രണ്ടുപേർ മഴയത്തു ഓടി വരുന്നു. പാപ്പാന്മാർ!
ഷെമീന ധൈര്യം കൈവിടാതെ ഫോണെടുത്തു ആസ്പത്രിയിലേക്ക് വിളിച്ചു. “നിങ്ങൾ പരിധിക്കു പുറത്താണ്”. കുന്നുകൾക്കിടയിലുള്ള ആ വഴിയിൽ ഒരു മൊബൈൽ നെറ്റ് വർക്കിനും റേഞ്ച് ഇല്ല എന്നവൾക്ക് അറിയില്ലായിരുന്നു.

അപ്പോഴേക്കും പാപ്പാന്മാർ അടുത്തെത്തി. അതിൽ മുതിർന്നയാൾ അവളെ പരിചയഭാവത്തിൽ ലേശം ബഹുമാനത്തോടെതന്നെ നോക്കി. അന്ന് ആനപ്പുറത്തിരുന്നു ചിരിച്ചയാളാണ് അയാൾ എന്ന് ഷെമീനക്ക് മനസ്സിലായി. അവൾ ഗ്ലാസ് താഴ്ത്തി.

“അയ്യോ ഡോക്ടർ എന്താ ഈ വഴിക്ക് ഇപ്പോൾ?” അയാൾ അമ്പരപ്പോടെ ചോദിച്ചു. “കാറിനു ജാസ്തി വല്ല കേടും പറ്റിയോ ആവൊ?”

ഷെമീനക്ക് ശരിക്കും ദേഷ്യം വന്നു. “ഇതെന്താ ആന നടുറോട്ടിൽ?” അവൾ ഈർഷ്യയോടെ ചോദിച്ചു.

അപ്പോഴേക്കും മറ്റേ പാപ്പാൻ അടുത്തുവന്നു. “അത് ഞങ്ങൾ ആനയെ കുളിപ്പിക്കാൻ കൊണ്ടു പോകാൻ ഇറങ്ങിയതാണെന്നെ. രാത്രി ഇതുവഴി വണ്ടി ഒന്നും വരാറില്ല. അപ്പുറത്തു നല്ല മെയിൻ റോഡുള്ളപ്പോൾ ഓ ഇതുവഴി ആരുവരാനാ? മൊത്തം കാട്ടുപന്നിയുടെ കളിയാണെന്നേ.”

അയാൾ കോട്ടയം സ്വദേശി ആണെന്ന് ഷെമീനക്ക് തോന്നി. അമ്പരപ്പുകാരൻ അപ്പോൾ സ്വയം പരിചയപ്പെടുത്തി. “ഞങ്ങൾ പാപ്പാന്മാരാ, ഞാൻ രാജേന്ദ്രൻ ഒന്നാം പാപ്പാൻ. ഇത് പ്രവീൺ രണ്ടാം പാപ്പാൻ”.

9 Comments

Add a Comment
  1. ആഗ്രഹ് മോഹൻ

    നല്ല വാക്കുകൾ എഴുത്തുകാരന് നൽകുന്ന ഊർജം അനുഭവിച്ചറിയുന്നു. പ്രിയരേ, നന്ദി! രണ്ടാം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

    സസ്നേഹം ആഗ്രഹ്

  2. Exactly….

    Aagrahji continue please…
    👍👍👍👌👌

  3. വല്മീകി

    നല്ല സെറ്റപ്പ്.
    ഗൂഗിൾ മാപ്പിൽ കാണുംപോലെ വഴികളും ഇടങ്ങളുമൊക്കെ ആദ്യമേ തന്നെകൃത്യം.
    പെണ്ണളവുകൾ പറയാതെ പെണ്ണിനെ ഒരുക്കിയിറക്കി.
    കാടകത്ത് നിന്ന് നാട്ടാന ഒരു നനമഴയിലെ ഇരുട്ടിൽ.
    ഇതുവരെ അവൾക്ക് പോലും അറിയാതിരുന്ന അവൾ ഒരു നിലയ്ക്കാത്ത ചിരിയോടെ പുതിയൊരവതാരമെടുക്കുന്നു..
    അമ്പലം ആന പാപ്പാന്മാർ സുഖചികിത്സ കഴിഞ്ഞ കരവീരൻ എല്ലാറ്റിനും കൂടി ഒരേയൊരു ഡോക്ടർ സുന്ദരി.

    സമയമെടുക്കല്ലേ..കനലിൽ വെള്ളമൊഴിക്കല്ലേ..ഓടി വാ

  4. കൊള്ളാം ബ്രോ. സൂപ്പർ next episode വിട്ടോ 💕💕💕🥰

  5. Super വെറൈറ്റി ആയിട്ടുണ്ട്

  6. വാത്സ്യായനൻ

    എഴുതി പരിചയമുള്ള കൈയാണല്ലോ. നല്ല തുടക്കം. ഒരു സൂപർനാച്വറൽ എലമെൻ്റ് ഞാൻ മുന്നിൽ കാണുന്നു. വെച്ച കാൽ പിന്നോട്ടെടുക്കാതെ മുന്നോട്ട് തന്നെ അങ്ങട് തുടരുകാ!

  7. അനിയത്തി

    ദ് കൊള്ളാലോ …ആനവാരി രാമൻ നായരുണ്ടാകുമോ

  8. സംഭവം ഒരു വെറൈറ്റിയായിട്ടുണ്ട് ! അനയും അമ്പലവും ഡോക്റ്ററും പാപ്പാനും കാറും നല്ല ഉഗ്രൻ ആംബിയൻസ്
    തുടർന്നും എഴുതുക നല്ല ശൈലി

  9. Continue broo❤️

Leave a Reply

Your email address will not be published. Required fields are marked *