തന്നെപ്പോലെ ഗോതമ്പിന്റെ നിറമല്ല, ഏകദേശം വെള്ളയപ്പത്തിന്റെ നിറം. അവൾക്കു ചിരിവന്നു. രണ്ടാമത്തെ ഫോട്ടോ പുള്ളി ഒരു അഡിഡാസ് ടി ഷർട്ടും ജീൻസുമിട്ടു ഒരു ബെൻസ് ഇ-ക്ലാസ് കാറിൽ ചാരിനിൽക്കുന്നതായിരുന്നു. കൊള്ളാം, ബാപ്പയുടെ ബെൻസ് പ്രേമം മരുമകനും കിട്ടിയിട്ടുണ്ട്.
മൂന്നാം ഫോട്ടോ ഹോസ്പിറ്റലിൽ വെച്ചെടുത്തതാണെന്നു തോന്നി. ഫോർഡിന്റെ ഒരു ആംബുലൻസ്. രണ്ടു സായിപ്പന്മാർ. അതികായനായ ഒരു ആഫ്രിക്കൻ. പിന്നെ പുള്ളിയും.
അപ്പോഴേക്കും സന്ധ്യചേച്ചി വന്നു. ചേച്ചിയോടും സബൂറയോടും ഷെമീന വിവരങ്ങൾ പറഞ്ഞു. ഫോട്ടോകളും കാണിച്ചുകൊടുത്തു. സബൂറയെ ഉമ്മ നേരത്തെ തന്നെ വിളിച്ചുപറഞ്ഞിരുന്നത്രെ. സന്ധ്യയാകട്ടെ മറ്റൊരു വർത്തയുമായാണ് വന്നത്. സന്ധ്യ 20 നു ബാംഗ്ലൂരിൽ തിരിച്ചുപോകും. ബിബിൻ അന്നുച്ചക്ക് മോസ്കോവിൽനിന്നു മടങ്ങിവരും.
ഷെമീന തന്റെ ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികളെ വിളിച്ചു കാര്യം പറഞ്ഞു. സന്ധ്യയും സബൂറായും പറഞ്ഞതുകൊണ്ട് ഫോട്ടോകൾ അവൾ അവരെ കാണിച്ചില്ല.
ഷെമീന സുരൂർ. അവർ കളിയാക്കി.
ഷെമീന വീണ്ടും പലദിവസങ്ങളിലും ആനയെ വഴിയിൽവെച്ചുകണ്ടു. ഒരിക്കൽ അവൾ കാർ ഒതുക്കി നിർത്തുകയും ചെയ്തു. ബെൻസ് കാറായതുകൊണ്ടാവാം പാപ്പാന്മാർ രണ്ടുപേരും വളരെ ശ്രദ്ധിച്ചാണ് ആനയെ കൊണ്ടുപോയത്.
ആനയുടെ മുകളിൽ ഇരുന്ന പാപ്പാൻ അവളെനോക്കി ചിരിച്ചു. പടച്ചോനെ! ഇതെങ്ങാനും പെട്ടെന്നുകയറി ഇടയുമോ എന്നൊരു പേടി അവളിൽ ഉളവായെങ്കിലും ആന അവളെത്തന്നെ നോക്കുന്നത് ഷെമീന കണ്ടു. അതിന്റെ കണ്ണിൽ സ്നേഹമുണ്ടെന്നു അവൾക്കു തോന്നി.

നല്ല വാക്കുകൾ എഴുത്തുകാരന് നൽകുന്ന ഊർജം അനുഭവിച്ചറിയുന്നു. പ്രിയരേ, നന്ദി! രണ്ടാം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സസ്നേഹം ആഗ്രഹ്
Exactly….
Aagrahji continue please…
👍👍👍👌👌
നല്ല സെറ്റപ്പ്.
ഗൂഗിൾ മാപ്പിൽ കാണുംപോലെ വഴികളും ഇടങ്ങളുമൊക്കെ ആദ്യമേ തന്നെകൃത്യം.
പെണ്ണളവുകൾ പറയാതെ പെണ്ണിനെ ഒരുക്കിയിറക്കി.
കാടകത്ത് നിന്ന് നാട്ടാന ഒരു നനമഴയിലെ ഇരുട്ടിൽ.
ഇതുവരെ അവൾക്ക് പോലും അറിയാതിരുന്ന അവൾ ഒരു നിലയ്ക്കാത്ത ചിരിയോടെ പുതിയൊരവതാരമെടുക്കുന്നു..
അമ്പലം ആന പാപ്പാന്മാർ സുഖചികിത്സ കഴിഞ്ഞ കരവീരൻ എല്ലാറ്റിനും കൂടി ഒരേയൊരു ഡോക്ടർ സുന്ദരി.
സമയമെടുക്കല്ലേ..കനലിൽ വെള്ളമൊഴിക്കല്ലേ..ഓടി വാ
കൊള്ളാം ബ്രോ. സൂപ്പർ next episode വിട്ടോ 💕💕💕🥰
Super വെറൈറ്റി ആയിട്ടുണ്ട്
എഴുതി പരിചയമുള്ള കൈയാണല്ലോ. നല്ല തുടക്കം. ഒരു സൂപർനാച്വറൽ എലമെൻ്റ് ഞാൻ മുന്നിൽ കാണുന്നു. വെച്ച കാൽ പിന്നോട്ടെടുക്കാതെ മുന്നോട്ട് തന്നെ അങ്ങട് തുടരുകാ!
ദ് കൊള്ളാലോ …ആനവാരി രാമൻ നായരുണ്ടാകുമോ
സംഭവം ഒരു വെറൈറ്റിയായിട്ടുണ്ട് ! അനയും അമ്പലവും ഡോക്റ്ററും പാപ്പാനും കാറും നല്ല ഉഗ്രൻ ആംബിയൻസ്
തുടർന്നും എഴുതുക നല്ല ശൈലി
Continue broo❤️