?Game of Demons 8 [Demon king] 819

മനു ; നീ പേടിക്കണ്ടാ…. ഞാനല്ലേ പോകുന്നത്…. നീ ഒരു ഹെല്പ് ചെയ്യണം….

 

രാജീവ് : പറ അളിയാ….

 

മനു : നീ നാളെ എന്റെ വീട്ടിൽ നിക്കണം….രൂപയെയും കൂട്ടിക്കോ….

 

രാജീവ് : എന്താടാ നിനക്ക് പറ്റിയെ…

 

മനു : ഒന്നുല്ലട…. മനസ്സിൽ ചെറിയ പേടിയൊക്കെ ഉണ്ട്…. എന്റെ കാര്യത്തിൽ അല്ല…. എന്റെ വീട്ടിലുള്ളവരുടെ കാര്യത്തിൽ….

 

രാജീവ് : നീ സമാധാനപ്പെട്….ഞാൻ ഇല്ലേ….

 

മനു : ഹമ്മ്…. ദേഹം അനങ്ങി കൊറേ ആയിക്കാണും അല്ലെ….

 

രാജീവ് : ഹാ…. പക്ഷെ ഞാൻ എന്തിനും റെഡി ആണ്…. കയ്യൊക്കെ ഇപ്പൊ തന്നെ തരിക്കാൻ തുടങ്ങി…..

 

അവർ പരസ്പ്പരം നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു… ചെകുത്തന്മാരുടെ ചിരി….

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

സമയം രാത്രി 1 മണി.

സിംഗരയും അയാളുടെ കൂട്ടാളികളും ഹോട്ടലിന്റെ അടുത്ത് കാത്ത് നിൽക്കുകയാണ്.

ടു കു ടും…….

 

അയാളുടെ ഫോണിൽ വാട്‌സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നു. അയാൾ അത് തുറന്നു നോക്കി .ശിവയുടെ മെസ്സേജ്

priya prakash
room no 12b
3rd floor

കൂടെ ഒരു ഫോട്ടോയും.

( ഓഫീസിൽ ഉള്ള സമയത്ത് മനുവിനെ ഡേറ്റിന് വിളിച്ച ആ പെണ്കുട്ടി)

സിംഗര: പെണ്ണ് കാണാൻ കൊള്ളാല്ലോ…..

അയാൾ കൂടെ ഉള്ളവരോട് പറഞ്ഞു.

അതിലൊരാൾ ഫോൺ വാങ്ങി ഫോട്ടോ നോക്കി.

‘”” പണി കഴിഞ്ഞ് കാര്യം നടത്താൻ ആണെന്ന് തോനുന്നു….. ‘””

അവൻ പറയുന്നത് കേട്ട് കൂടെയുള്ളവർ ചിരിച്ചു.

പിന്നെ സിംഗരയും ആ 6 അംഗ സംഘവും ഹോട്ടലിന്റെ എന്ററി ഗൈറ്റിലേക്ക് നടന്നു. അവിടെ കാവലായി ഒരു 50 വയസ്സോളം പ്രായമുള്ള ഒരാൾ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും അയാൾ തടുത്തു.

The Author

demon king

This deal with be the devil

211 Comments

Add a Comment
  1. First part il terror look ondarnna rajeev ne second partil comedy look. Koduth?

  2. Bro bakki ille pwoli aanu broo

  3. Bosse nirthiyo ??‍? pakuthi vayhil itt povano pulle?????

  4. Baki ille

  5. Bro അടിപൊളി എന്താ പറയാ ഡയലോഗ് ഒക്കെ പക്കാ. നെക്സ്റ്റ് പാർട്ട്‌ വേഗം പോരട്ടെ

  6. ചെകുത്താൻ

    Next part ille. Plz…?

  7. Next part eppol idum broo

  8. Ejathii sespence
    But Eth old bhagam ayath kond oru pediyum Ella

  9. സമീറ scene ശരിക്കും അങ്ങട് പൊലിപ്പിച്ചു കെട്ടോ… എനിക്ക് ഇത് ശരിക്കും സിനിമ കണ്ട ഫീൽ. സത്യം പറ നിങ്ങൾ യഥാർത്ഥത്തിൽ വല്ല തിരക്കഥാകൃത്തോ മറ്റോ ആണോ?!

    //ആതി : ഏട്ടാ…. ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ…. സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ…//???

    കീരിക്കാടൻ ജോസ്!!! Guest appearance… ഗൃഹാതുരത്വം….?

    എന്താ ഒരു ഓമലറ്റുകൊണ്ട് ഒരു ഖണ്ഡകാവ്യം തന്നെ രചിച്ചു കളഞ്ഞലോ ആശാനാ. കഴിക്കാൻ കൊള്ളില്ലെങ്കിലും ചിരിച്ചു മരിക്കാനുള്ള വകയുണ്ട്. //രാജീവ് ; തീർന്നില്ല…. എന്നിട്ട് ആ മുട്ട നമ്മുടെ ചിന്നുന് ഇട്ടുകൊടുത്തു( പൂച്ച )……. അത് കുറച്ചുകഴിച്ചപ്പോ അവൾക്ക് രണ്ട് പിടച്ചിൽ ആയിരുന്നു. പിന്നെ എന്നെ ഒരു നോട്ടം നോക്കി…. ഹോ…. എന്റെ അമ്മേ…. ഞാനങ് ഇല്ലാണ്ടായി…. ഇത് വരെ അവൾ വീട്ടിൽ കേറിട്ടില്ല…….എങ്ങോട്ട് പോയോ എന്തോ….//???

    സ്നേഹപൂർവ്വം
    സംഗീത്

    1. ഹ ഹ ഹ…

      Tnx മുത്തേ…

      ഞാൻ തിരക്കഥ ഒന്നും എഴുതുന്നില്ല…

      ഇത് വെറും ടൈം പാസ്സ് ആണ്…

      പിന്നെ ആ പൂച്ച സീൻ…

      അത് റിയൽ ആണ്…

      ആ ഓംബിലെറ്റ് ഉണ്ടാക്കിയത് ഞാനാ…
      എന്റെ വീട്ടിലെ ചിന്നു പൂച്ച 2 ആഴ്ച വീട്ടിലും വന്നില്ല…

      ???

Leave a Reply

Your email address will not be published. Required fields are marked *