അവനെന്റെ കോളറിൽ പിടിച്ച് എഴുന്നേല്പിച് നെഞ്ചിലേക്ക് ശക്തിയായി മുട്ടുകാൽ ഉപയോഗിച്ച് ചവിട്ടി.
ശ്വാസം നിലക്കുന്ന പോലെ തോന്നി…
ശരീരം വിണ്ടുകീറുന്ന പോലെ…
ഞാൻ കിടന്ന കിടപ്പിൽ ചുമക്കാൻ തുടങ്ങി.
ശരീരം പാടെ തളർന്നിരുന്നു…
കാഴ്ച ചെറുതായി മങ്ങിയിരുന്നു….
ആ മങ്ങിയ കാഴ്ചയിൽ അവൾ എന്റെ അരികിലേക്ക് വരുന്നത് ഞാൻ കണ്ടു…
ദേഹത്ത് എന്തോ ഇഞ്ചക്ഷൻ തറക്കുന്ന വേദന….
ഞാനൊന്ന് നടുങ്ങി..
ശേഷം പതിയെ ശരീരം മരവിക്കാൻ തുടങ്ങി.
കാലിലെയും ദേഹത്തെയും വേദന അപ്രത്യക്ഷമായിത്തുടങ്ങി…
ബോധം മറയുന്നതിനു മുന്നേ അവൻ എന്നോട് പറഞ്ഞു.
‘””‘ എന്റെ ചേച്ചിക്ക് വിലപറഞ്ഞ നിന്റെ വിലയെന്തെന്ന് നാളെ ലോകം കാണാൻ പോവാ….
നിന്നെ ഞാൻ കൊല്ലില്ലാ….
അതിനെക്കാൻ വലുത്….
ഈ കാര്യം നീ ജീവിതകാലം മുഴുവൻ ഓർക്കണം….
ഒരോ പെണ്ണിന്റെ വില ചോദിക്കുമ്പോഴും ഓരോ പെണ്ണിനെ അനുഭവിക്കുമ്പോഴും നിനക്ക് ഈ കാര്യം ഓർമ വരണം…..
നമ്മൾ തമ്മിൽ ഇനി കാണാതിരിക്കട്ടെ…..
have a nice day…. and good night….
നാളത്തെ പുലരി നിനക്കായ് ഒരു സമ്മാനം കരുതിവച്ചിരിക്കുന്നു…..'”””””
അത്രമാത്രം കേട്ടതെ എനിക്കോർമയുള്ളൂ……
പിന്നെയെല്ലാം വെറും ഇരുട്ടായിരുന്നു….
സൂര്യ വെളിച്ചം കണ്ണിന്റെ തൊലിയിൽ വന്ന് തട്ടുമ്പോഴാണ് ഞാൻ ഉണരുന്നത്…
കണ്ണുതുറന്നയുടൻ വെളിച്ചത്തിന്റെ ശക്തിയിൽ ഞാൻ വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു…
ചുറ്റിനും പരിഹാസ ചിരികളും കൂക്കലും കേൾക്കുന്നുണ്ട്….
ഞാൻ പതിയെ കണ്ണുകൾ തുറന്നു…
ശരിക്കും ഞെട്ടിയെന്ന് പറയാം….
ഹൈവേ സൈഡിൽ ഒരു പോസ്റ്റിൽ ഞാൻ തൂങ്ങി നിൽക്കുന്നു…
ദേഹത്ത് തുണിയെന്ന് പറയാൻ ഒരു ഷെഡി മാത്രമേ ഉള്ളു….
എന്റെ പൊന്ന് ബ്രോ കിടിലൻ കഥ ❤️ഇതുപോലൊരെണ്ണം വില്ലനുശേഷം ഇപ്പോഴാണ് വായിക്കുന്നത് എന്തായാലും ഇനിയും എഴുതണം ?❤️?
ഒന്നും പറയാൻ ഇല്ല.ഒരു ആക്ഷൻ ത്രില്ലർ മൂവി കണ്ട അതെ ഫീൽ.??
No more comment ഒരു ബാഹുബലി level ഓ അതിന്ടെ മുകളിൽ ഉള്ള ഒരു പാടാമോ കണ്ട feel waiting for another wonderfull story
????❣️?
Superb!!!
Oru movie kanda feel!!
Thanks
Dear DK,
മുത്തേ poli story…
അഭിനന്ദിക്കാൻ എൻ്റെ കയ്യിലെ വാക്കുകൾ പോര..?
വായിക്കാൻ കുറച്ച് late ആയിപോയി..
ഓരോ part um poli ആയിരുന്നു…അതിൻ്റെ ഇടയിലുള്ള bgm ?..
1st part um 2nd part um ഒരുപാട് ഇഷ്ടമായി♥️♥️♥️…
ഇപ്പൊൾ കഥകൾ ഒന്നും കാണുന്നില്ലല്ലോ. ഇതുപോലുള്ള കഥകൾക്കായി ഇനിയും കാത്തിരിക്കുന്നു ..
സ്നേഹം മാത്രം???
Super super
DK Life of pain പോലെ Game of demons കലക്കി. അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ബ്രോ. ചുമ്മാ വേറെ ലെവൽ കഥ.അഞ്ജുവിന്റെയും മനുവിന്റെയും സ്നേഹം കണ്ടാപ്പോ പലപ്പോഴും കണ്ണുനിറഞ്ഞു പോയി. പിന്നെ രാജീവ് കൂട്ടുകാരൻ ആയാൽ അവനെ പൊലെ വേണം ചില സമയത്ത് പുള്ളിയുടെ കൗണ്ടർ അടി ഒരു രക്ഷയുമില്ല.2020 ട്രിപ്പ് പോകാൻ പറ്റിയ year ആണ് എന്ന് കേട്ടപ്പോ ചിരിച്ച് ചിരിച്ച് ചത്തില്ല എന്നേയുള്ളൂ. പിന്നെ വില്ലൻമാർ എല്ലാം സൂപ്പർ ആയിരുന്നു. ചില സിനിമയിലെ ക്യാരക്ടേഴ്സിന്റെ പേര് ആണല്ലോ ഈ കഥയിൽ ഉള്ളവർക്ക് കൊടുത്തിരിക്കുന്നത്. എന്തായാലും സൂപ്പർ ആയിരുന്നു. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ.?????????