ഗൗരീനാദം 3 [അണലി] 438

ഗൗരീനാദം 3

Gaurinadam Part 3 | Author : Anali | Previous Part

 

 

ഗൗരിനാദം 10 പാർട്സ് ആണ് ഞാൻ ഉദ്ദേശിച്ചത്, 9 പാർട്സിന്റെ പണി കഴിഞ്ഞു…….. 10 പാർട്സിൽ തീർക്കാൻ പറ്റുമോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല, മനസ്സിൽ നിൽക്കുന്ന ഒരു ക്ലൈമാക്സ്‌ നൽകാൻ ചിലപ്പോൾ 2 പാർട്സ് ആയി ഇടണ്ടി വരും അല്ലേൽ ഒരു വല്യ പാർട്ട്‌ 10.
ഏതായാലും ഇതാ ഗൗരിനാദം പാർട്ട്‌ 3…
ഇഷ്ടപെട്ടാൽ ലൈക്‌ തരണം… എന്ന് നിങ്ങളുടെ മാത്രം… ‘ അണലി ‘.ടോ…
പുറത്തു ഒരു അടി വീണപ്പോൾ ആണ് ഞാൻ തിരിഞ്ഞ് നോക്കിയേ…. ജെന.
‘എന്നെ തപ്പുവാരുന്നോ? ‘ അവൾ ചെറിയ പുഞ്ചിരി വിടർത്തി ചോദിച്ചു…..
‘അല്ലല്ലോ…. ഞാൻ ചുമ്മാ വായിൽ നോക്കി നടക്കുവാരുന്നു ‘
നിസ്സാര മട്ടിൽ ഞാൻ പറഞ്ഞു….
‘എന്നിട്ടു കൊള്ളാവുന്ന പീസ് വെല്ലോം ഉണ്ടോ? ‘
അവൾ അലസമായി കിടന്ന എൻറെ മുടി കൈകൊണ്ടു ഒതുക്കി വെച്ചു ചോദിച്ചു..
ഒരു വെള്ള ചുരിദാരും നീല ജീൻസും ആണ് അവൾ ധരിച്ചിരിക്കുന്നെ… കാണാൻ ഒരു ഭംഗി എക്കെ ഉണ്ട്‌, അരുധ് നിന്റെ ശത്രുവാണ്, ഞാൻ എൻറെ മനസ്സിനോട് മന്ത്രിച്ചു.
‘ഒരു വെള്ള ചുരിദാറും ജീൻസും ഇട്ട ഒരു പീസ് കൊള്ളാം, പക്ഷെ അവൾക്കു ആളുണ്ട് ‘. ഞാൻ പുച്ഛ ഭാവത്തിൽ പറഞ്ഞു..
‘അതേതാ ആ കോന്തൻ ‘
അവൾ ചെറിയ നാണത്തോടെ ചോദിച്ചു, അവളുടെ കണ്ണിൽ എന്നോടുള്ള പ്രേമം എനിക്ക് കാണാമായിരുന്നു.
‘പുള്ളി ആള് വേറെ ലെവൽ ആണ്, കിടു ആണ് ‘ ഞാൻ കൈ രണ്ടും പോക്കറ്റിൽ ഇട്ട് അഭിമാനത്തോടെ പറഞ്ഞു.
ജെന ചെറുതായി ഒന്നു ചിരിച്ചിട്ട്
‘ആയോ അച്ഛൻ ‘ എന്ന് പറഞ്ഞു തിരിഞ്ഞു ഓടി…
ഞാൻ തിരിഞ്ഞു നോക്കി…. കുറച്ചു അക്കപരിവാരങ്ങളുടെ നടുവിലായി ആ മനുഷ്യൻ പടി കേറി വരുന്നു…. ഞാൻ ഏറ്റവും വെറുക്കുന്ന മനുഷ്യൻ…
എൻറെ കൈകാലുകൾ വലിഞ്ഞു മുറുകുന്ന പോലെ തോന്നി..
ഞാൻ ജനയെ നോക്കി, ഓടുന്നതിനിടയിൽ അവൾ തിരിഞ്ഞു എന്നെ നാക്ക് നീട്ടി കാണിച്ചു…
ഞാൻ അയാളെ നോക്കി മനസ്സിൽ മന്ത്രിച്ചു
‘നിങ്ങള് കരയും, ഞാനും എൻറെ അമ്മയും കരഞ്ഞത് പോലെ, അതിനുള്ള ആയുധം ആണ് ആ ഓടി പോയെ ‘.
ഞാൻ തിരിച്ചു റുബന്റെ അടുത്ത് ചെന്നു, കുറച്ചു സംസാരിച്ചു കഴിഞ്ഞ് അവൻ പറഞ്ഞു എന്തോ പറയാൻ ഉണ്ടെന്നും നാളെ അവൻ ഷോപ്പിൽ വരാമെന്നും.
ഞാൻ ഓക്കേ പറഞ്ഞു നടന്നു പള്ളിയുടെ എൻട്രൻസിന്റെ അവിടെ ചെന്നു നിന്ന് ജനയോടു അവിടെ വരാൻ ഫോൺ വിളിച്ചു പറഞ്ഞു.
ഒരു ഹർലി ഡേവിഡ്സൺ ബൈക്ക് ശബ്ദം ഉണ്ടാക്കി അവിടെ വന്നു നിന്ന്, ആ ബൈക്ക് സിയാസിന്റെ ആണ്.
സിയാസ് ബൈക്ക് നിർത്തിയപ്പോൾ പുറകിൽ നിന്ന് കറുത്ത ജീൻസും നീല ബനിയനും ഇട്ട ഒരു പെണ്ണ് ഇറങ്ങി, എന്തോ സംസാരിച്ചിട്ട് അവൻ ബൈക്ക് മുന്നോട്ടു ഓടിച്ചു പോയി.
ആ പെണ്ണ് അഴിഞ്ഞു കിടന്ന മുടി കൂട്ടി കെട്ടി വെച്ച് പള്ളിയെ ലക്ഷ്യം ആക്കി നടന്നു.
സിയാസ് ജെയിംസ് കരുവാകാപ്പൻ … ഇവൻ മാത്രം ഒരു എതിരാളി ആയി ഒന്നും ഞാൻ പരിഗണിക്കാത്തെ ആൾ ആണ്. പുള്ളിടെ ഈ സ്ത്രീ വിഷയത്തിലെ വെയ്ക്നെസ്സ് തന്നെ ആണ് അതിന് കാരണവും…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

26 Comments

Add a Comment
  1. പൊന്നു.?

    Kollaam……

    ????

    1. നന്ദി…

  2. കൊള്ളാം, നന്നായിട്ടുണ്ട് കഥ.
    പിന്നെ പേജ് വളരെ കുറച്ചു 2/3 ദിവസംകൊണ്ട് പാർട്ടുകൾ ഇടുന്നതിനേക്കാൾ നല്ലത് 15-20 പേജ് ഉള്ള പാർട്ട്‌ 6-7 ദിവസം കൊണ്ട് ഇടുന്നതാണെന് നല്ലതെന്ന് തോന്നുന്നു, വ്യൂസും ലൈക്സ് കൂടാൻ അതുപകരിക്കും.
    എന്നാലും ഹൈറേഞ്ചിൽ ആസ്റ്റൺ മാർട്ടിൻ ഓടിക്കുന്ന നായകൻ ഒരു കില്ലാടി തന്നെ.
    കഥ ഇഷ്ടപ്പെട്ടു ???

    1. ?? നന്ദി സഹോദരാ..

  3. ബ്രോ ഈ പാർട്ടും സൂപ്പർ ആയിരുന്നു. പിന്നെ പേജുകൾ കൂട്ടി എഴുതുക, ഇത് പെട്ടെന്ന് വായിച്ചു തീർന്നു പോയി. ഈ രീതിയിൽ തന്നെ പോവുക

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️?

    1. അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്തു ബ്രോ..

  5. Adipoli…Page vallaand koodipoyonn oru samshayam?

    1. എല്ലാം മാർക്കറ്റിങ് ആണെന്നെ… ?

    1. കഥ കൊള്ളാം ബ്രോ, നന്നായിട്ടുണ്ട്.

      1. ഇഷ്ട പെട്ടു എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം..

  6. Nice story bro???

    1. Thank you ബ്രോ..

  7. Macha ee partum valare nannayind❤️?
    Ingne thanne potte nalla flow ind vayikkumbol
    Nxt partin kathirikkunnu?
    Snehathoode…….❤️

    1. ഒരുപാട് സന്തോഷം ഉണ്ട്‌ Berlin കഥ വായിച്ചെന്നു അറിഞ്ഞപ്പോൾ….
      തുടർന്നും സപ്പോർട്ട് വേണം..

  8. വിരഹ കാമുകൻ????

    കഥ പൊളിയാണ് കേട്ടോ❤️❤️❤️

    1. ? ആദ്യ പരീക്ഷണം ആണ് സഹോ..
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാടു സന്തോഷം..

  9. തുമ്പി ?

    Eda ithu pole tanne continue cheii pattucha lesham page kootiikko. Entayalum kollada❤

    1. ഒരുപാടു നന്ദി ഉണ്ട്‌ സഹോ…
      തുടർന്നും വായിക്കണം എന്ന് അപേഷിക്കുന്നു..

  10. സങ്കതി പൊളിയാണ് ചേട്ടാ ……
    നാലും അഞ്ചും പേജ് ഇട്ട് പാർട്ട് കൂട്ടാതെ 20- 30 പേജെങ്കിലുമുള്ള പാർട്ടാക്കൂ ….. അപ്പോഴേ ഒന്ന് ഇരുന്ന് വായിക്കാനൊള്ളൂ….. ഇത് ഒന്ന് ഫീലാവുമ്പോഴേക്കും തീർന്ന് പോകുവാണ്

    1. ഈ കഥ ഇങ്ങനെ അങ്ങ് പോട്ടെ ബ്രോ..
      അടുത്ത കഥ ഒരു 10 പേജ് എങ്കിലും ആക്കാം..
      എന്ന് സ്വന്തം
      അണലി

Leave a Reply

Your email address will not be published. Required fields are marked *