ഗൗരീനാദം 6 [അണലി] 451

ഗൗരി കൈയിൽ ഇരുന്ന തർക്കി തലയിൽ കെട്ടികൊണ്ട് റൂമിനു വെളിയിൽ പോയി..
ഉറക്കം എൻറെ അടുത്ത് പോലും വരാത്ത ഒരു രാത്രി ആയിരുന്നു അത്..
കെട്ടു പൊട്ടിയ പട്ടം പോലെ ഞാൻ ആ റൂമിന്റെ ചുറ്റും നടന്നു..
രാവിലെ തന്നെ ഞാൻ മലബാറിനു തിരിച്ചു, അവർ ബസ്സ് കേറി നാടിലോട്ടു തിരിച്ചപ്പോൾ എന്നെ വിളിച്ചു..
1 മാസം മലബാർ നിൽക്കുമ്പോൾ എല്ലാം എൻറെ മനസ്സിൽ മുഴുവൻ എൻറെ പെണ്ണാരുന്നു, പഠിച്ച പണി പതിനെട്ടും നോക്കി എങ്കിലും നാട്ടിൽ ചെല്ലാൻ അപ്പൻ സമ്മതിച്ചില്ല..
അവസാന 2 ദിവസമായി ഞാൻ വിളിച്ചിട്ട് ഗൗരി ഫോൺ ആൻസർ ചെയുന്നും ഇല്ലാ..
ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ ജനയുടെ 3 മിസ്സ്ഡ് കാൾ കണ്ടു ഒരു മെസ്സേജും.
‘ദൈവമേ ഇത് വെല്ലോം കുരിശും ആവും ‘ ആദ്മഗതം പറഞ്ഞു ഞാൻ മെസ്സേജ് ഓപ്പൺ ആക്കി..
‘ചേട്ടായി നിങ്ങളുടെ കാര്യം അപ്പൻ അറിഞ്ഞു, തിരിച്ചു പെട്ടന്ന് വാ’.
മെസ്സേജ് കണ്ടപ്പോൾ എൻറെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..
ഇവിടെ ധൈര്യം കാണിക്കണം എന്ന് എൻറെ മനസ്സ് പറഞ്ഞു..
ഞാൻ നേരെ നാടിലോട്ടു വിട്ടു.
വ്യക്തമായ ഒരു പ്ലാൻ ഉണ്ടാരുന്നു എൻറെ ഉള്ളിൽ. അപ്പൻ അറിഞ്ഞ സ്ഥിതിക്ക് ഇനി അവിടെ നില്കുന്നത് ഗൗരിക്ക് ആപത്ത് ആണ്.
വീട്ടിൽ ചെല്ലുമ്പോൾ കൊറേ നാടകിയ രംഗങ്ങൾ കാണും, ജീവൻ നഷ്ടപെടാതെ അവിടെ നിന്നും സർട്ടിഫിക്കറ്റ് എല്ലാം എടുത്ത് ഇറങ്ങി ഗൗരിയേം കൂട്ടി വാഗമൺ വഴി എറണാകുളം എത്തുകാ ..
അപ്പന്റെ വിഹാര കേന്ദ്രങ്ങളായ കട്ടപ്പന, കുമിളി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ എന്നിവടങ്ങൾ ഒഴുവാക്കി വേണം പോകാൻ..
എറണാകുളത്തു നിന്നും ട്രെയിൻ കേറി ബാംഗ്ലൂർ ചെല്ലുക, അവിടെ എൻറെ കൂടെ കോളേജിൽ പഠിച്ച കൊറേ സുഹൃത്തുക്കൾ ഉണ്ട്‌…
അവരുടെ സഹായത്തോടെ അവിടെ നിന്ന് ഒരു വിസിറ്റിംഗ് വിസയും, എയർ ടിക്കറ്റും സങ്കടിപ്പിച്ചു വേറെ ഏതേലും രാജ്യത്തു പോയി ഒരു ജോലി ഒപ്പിക്കണം..
പക്ഷെ ബാംഗ്ലൂർ ദൂരം പോരാ എന്ന തോന്നൽ ആണ് എന്നെ സഞ്ജീവ് നിർവാൻ എന്ന സുഹൃത്തിന്റെ കാര്യം ഓർമിപ്പിച്ചതു… അവന്റെ അച്ഛൻ ആസ്സാമിലെ പതർക്കാണ്ടി എന്ന സ്ഥലത്തെ എം.ൽ.എ ആണ്..
ഞാൻ അവനെ വിളിച്ചു ചോദിച്ചപ്പോൾ അവൻ ഫുൾ സപ്പോർട്ട്.
എങ്കിൽ ഇത് തന്നെ പ്ലാൻ.
ഞാൻ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ സോഫയിൽ പത്രം നോക്കി ഇരുപ്പുണ്ട്, അടുത്ത് നിൽക്കുന്ന ആന്റണി ചേട്ടന്റെ മുഖത്തും, കോണി പടിയിൽ ചാരി നിൽക്കുന്ന സിയാസിന്റെ മുഖത്തും ഒരു ആശങ്ക ഞാൻ കണ്ടു..
ഞാൻ ഒന്നും മിണ്ടാതെ റൂമിൽ ചെന്ന് എൻറെ സർട്ടിഫിക്കറ്റ്, ആധാർ എല്ലാം ഒരു ഫയലിൽ ആക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു പട്ടി കൂടിന്റെ മുകളിലേക്കു എറിഞ്ഞു.
ഞാൻ വീണ്ടും വീണ്ടും ഗൗരിയെ വിളിച്ചെന്ക്കിലും ഫോൺ എടുക്കുന്നില്ല..
എൻറെ ഉള്ളിൽ കടന്ന് കേറാൻ നോക്കിയ ഭയത്തെ ഞാൻ തടഞ്ഞു നിർത്താൻ ആവതു ശ്രെമിച്ചു..
തുടരും..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

30 Comments

Add a Comment
    1. 3 ദിവസം ആയി സബ്‌മിറ്റ് ചെയ്തിട്ട്, കുട്ടേട്ടൻ ഇന്ന് ഇടും എന്ന് പറഞ്ഞു..

    1. ഇന്നലെ മോർണിംഗ് സബ്‌മിറ്റ് ചെയ്തത് ആണ്…. ഇന്ന് വരും എന്ന് പ്രതിക്ഷ ഇപ്പോൾ നഷ്ടം ആകാൻ തുടങ്ങി…
      നാളെ രാവിലെ കാണും..

  1. താങ്ക്യു

  2. കൊള്ളാം …നന്നായിട്ടുണ്ട്…

    1. നന്ദി സഹോ

  3. നന്നായിട്ടുണ്ട് ?

    1. ????

  4. ❤️❤️❤️

    1. ??

  5. Dear Brother, ഈ ഭാഗവും നന്നായിട്ടുണ്ട്. ഗൗരിക്ക് ആപത്തൊന്നും വരാതെ നോക്കണം അപ്പന്റെ reaction എന്തെന്നറിയാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. സബ്‌മിറ്റ് ചെയ്തു സഹോ…

  6. ബ്രോ എന്തിനാണ് ഇത്രയും സ്പീഡ്, തൻ്റെ ഈ സ്പീഡ് കാരണം കഥയിൽ നിന്നും ഒരു ഫീലും ലഭിക്കുന്നില്ല. തുടക്കത്തിലേ പാർട്ട് പോലെ ഒരു രസം തോന്നിയില്ല എനിക്ക് ഈ പാർട്ടിൽ നിന്നും. അടുത്ത പാർട്ടിൽ ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു

    1. എനിക്കും തോന്നി ബ്രോ, പക്ഷെ എന്തോ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ പെട്ടന്ന് തീർക്കാൻ ആരോ പറയുന്ന പോലെ…

  7. ഈ പാർട്ടും കൊള്ളാം, ബിദുബൈ നെക്സ്റ്റ് പാർട്ട്‌ സബ്മിറ്റ് ചെയ്തോ??….

    1. ചെയ്തു

  8. നന്ദി ബ്രോ..

  9. eee partum adipwolii?????

    1. നന്ദി സുഹൃത്തേ..

  10. Machane ee partum valare nannayind❤️?
    Waiting for nxt part?
    Snehathoode……❤️

    1. നന്ദി ബ്രോ… ഈ ഭാഗം ഇഷ്ടമാകുവോ എന്ന് ഞാൻ ഭയന്നു..

    2. ഇഷ്ടപ്പെടുവോ എന്ന് ഒന്ന് ഭയന്നു…

  11. വിരഹ കാമുകൻ???

    പിരിക്കുമോ അവരെ ???

    1. എല്ലാരും എന്താ ഇങ്ങനെ ചോദിക്കുന്നെ…
      ഒരു ജെയിംസ് സാമൂൽ വിചാരിച്ചാൽ പിരിയുന്നത് ആണോ അവരുടെ പ്രണയം.

  12. Avare മര്യാദക്ക് ഒരുമിപിചൊണം
    പിരിക്കരുത് അപേക്ഷ……
    വെയ്റ്റിംഗ് ഫോർ next part

    1. നോക്കാം ബ്രോ… ?

    2. അടുത്ത പാർട്ട്‌ ഇന്ന് സബ്‌മിറ്റ് ചെയാം..

  13. pwolichu bro ..
    thudaruka

    1. ??

Leave a Reply

Your email address will not be published. Required fields are marked *