ഗൗരീനാദം 9 [അണലി] 474

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഉള്ളിൽ എവിടെയോ അത് ഗൗരി ആരിക്കണേ എന്ന ആഗ്രഹം ഉദിച്ചു..അത് ജെസ്സ് ആണ്, അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട്… അവളുടെ കൈയിൽ തൂങ്ങി ഒരു കൊച്ചു പെൺകുട്ടി, എന്നെ കണ്ടപ്പോൾ അവൾ ഒരു സൈഡിലോട്ടു തല ചെരിച്ചു കൈ വിരൾ കടിച്ച് ഒരു ചിരി തൂകി..
എന്റെ ഗൗരിയുടെ ചിരി….
ഞാൻ ആ കുഞ്ഞിനെ ചേർത്ത് പിടിച്ച് തലയിൽ നിറുത്താതെ ചുംബിച്ചു..
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അവളുടെ മുടി ഇഴകളിലേക്ക് വീണ് ഇറങ്ങി..ജെസ്സ് വന്ന് ഞങ്ങളെ വട്ടം കെട്ടി പിടിച്ചു, അവളും കരയുകയാണ്…. അവൾ എന്തിനായിരിക്കും കരയുന്നത്? ഞാൻ കരയുന്ന കണ്ടിട്ടാണോ? അല്ലെങ്കിൽ എന്നെ ജീവന് തുല്യം സ്നേഹിച്ച, അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഭാഷ പോലും അറിയാത്ത ഗൗരിയിൽ അവൾക്കു അവളെ തന്നെ കാണാൻ കഴിയുന്നുണ്ടോ?
എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നു എന്ന് ഓർമയില്ല..
തുറന്നിട്ട ജനാല്ലയിലൂടെ ഒരു മന്ദമാരുതന് ഞങ്ങളെ വന്ന് പുണർന്നു, അത് ഗൗരിയാണോ? ആകാം, എവിടെ ഇരുന്നോ അവൾ ഇതെല്ലാം കാണുന്നുണ്ടാവാം….

ഞാൻ സ്റ്റെപ് ഇറങ്ങി താഴെ ചെന്നു പുറകെ ജെസ്സ് ഡോളിയെ എടുത്ത് കൊണ്ട് പുറകെ വന്നു, എല്ലാവരും എന്റെ കലങ്ങിയ കണ്ണിൽ നോക്കി നിൽക്കുന്നു….. അവരുടെ മിഴികളും ഈറൻ അണിഞ്ഞിട്ടുണ്ട്.
ചുമരിൽ ഇരിക്കുന്ന ഗൗരിയുടെ ചിത്രം ഞാൻ കണ്ടു… അവൾ ചിരിക്കുകയാണ്, അവൾ ഫോട്ടോയിൽ എന്ക്കിലും ചിരിക്കട്ടെ…. ജീവിതത്തിൽ ഒരു പാട് കരഞ്ഞവൾ ആണ്.

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഞാൻ എന്റെ കഥയിലെ വില്ലനോട് ചോദിച്ചു..
‘നിന്നെ എന്തുകൊണ്ടാണ് ആളുകൾ വിധി എന്ന് വിളിക്കുന്നത്? ‘
അവൻ ഒരു ഹാസ്യ ഭാവത്തിൽ പറഞ്ഞു..
‘മനുഷ്യന് തടയാനും തോൽപിക്കാനും പറ്റാത്ത എന്നെ അവർ വേറെന്തു വിളിക്കാൻ ആണ് ‘.

ഗൗരിനാദം 10 പാർട്സ് ആണ് പറഞ്ഞത്, ക്ലൈമാക്സ്‌ ഒഴിച്ച് ബാക്കി എല്ലാ പാർട്സും ഞാൻ എഴുതിയതും ആണ്…. പക്ഷെ വീട്ടിൽ മീൻ വളർത്തുന്ന കുളത്തിന്റെ വക്കത്തു ഇരുന്ന് ഫോണിൽ സംസാരിക്കുമ്പോൾ ഫോൺ വെള്ളത്തിൽ പോയി….
ഒരു 8 അടി താഴ്ചയിൽ വെള്ളം ഉള്ള കുളത്തിൽ കയറിൽ പിടിച്ചു ഇറങ്ങി തപ്പി എടുത്തപ്പോഴേക്കും ഫോണിന്റെ പണി തീർനാരുന്നു…
ആദ്യ 2 പാർട്സ് സബ്‌മിറ്റ് ചെയ്തു കഴിഞ്ഞ് ഇങ്ങനെ വന്നപ്പോൾ, വീണ്ടും പുതിയ ഫോണിൽ പാർട്ട്‌ 3 മുതൽ എഴുതേണ്ടി വന്നു… ഒരിക്കൽ എഴുതിയത് തന്നെ വീണ്ടും എഴുതിയപ്പോൾ മനസ്സ് മടുത്തു, സ്പീഡ് കൂടി പോയി, അങ്ങനെ കഥയുടെ നീളം കുറഞ്ഞു..
എല്ലാവരും പൊറുക്കണം.

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

67 Comments

Add a Comment
  1. Good story ❤️ with sad ending ?

  2. A heart touching story.

  3. ഒറ്റ ഇരിപ്പില് ആണ് വായിച്ചത്. ഗൗരീനാദം പെർഫക്റ്റ് ആണെന്ന് ഞാൻ പറയില്ല, പക്ഷേ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാകാൻ അതിന് സാധിച്ചു. അത് സംഭവിച്ചത് ഇതിലെ കഥാപാത്രങ്ങളെ നിങ്ങൾ നന്നായി അവധരിപ്പിച്ചത് കൊണ്ടാണ്. ഇതിലും ഗംഭീരമായ കഥകൾ നിങ്ങൾക്ക് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസികുന്നു.

  4. അടിപൊളി കഥ .ഞാൻ ഇന്നാണ് ഈ കഥ കണ്ടത്. ആത് കൊണ് തന്നെ എല്ലാ ഭാഗവും ഒന്നിച്ചു വയിച്ചു . ഇത് വായിച്ചപ്പോൾ ഉള്ള ഒരു Feel .അത് മറ്റ് ഒരു Story ക്കും കിട്ടിയിട്ടില്ല. പൊളിച്ചു. നല്ല അ ടാറ് story❤❤❤❤❤

  5. മുൻവിധികളില്ലാതെ വായിച്ചാൽ ക്ലൈമാക്സും വളരെ നല്ലതാണ്.ഗൗരീ ഒരു വിങ്ങലായി, മരണത്തിനു സമയോം കാലമൊന്നുമില്ലല്ലോ.
    വളരെ ഹൃദയസ്പർശിയായ ഒരു കുഞ്ഞു കഥ.
    ഒന്നുടെ ശ്രദിച്ചാൽ ഇവുടുത്തെ മുൻനിര എഴുത്തുകാരനാകാമ്. കഥ ഒരുപാടിഷ്ടപ്പെട്ടു ❣️❣️❣️❣️

    1. അണലി

      ???

  6. കൂടുതൽ അഭിപ്രായം പറയാനൊന്നും അറിയില്ല . എന്നാലും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥ സമ്മാനിച്ചതിന് നന്ദി.
    നെഗറ്റീവ് പറയാൻ ഒരുപാട് പേരുണ്ടാവും അതൊന്നും കാര്യമാക്കണ്ട.
    അവസാനം ഒക്കെ ആയപ്പോൾ സ്പീഡ് കൂടിയതിന്റെ കാര്യം പിന്നേ bro തന്നെ പറഞ്ഞല്ലോ .ഇത് പോലെ ഒക്കെ ഇനിയും എഴുതാൻ കഴിയട്ടെ(nb:ഇത് പോലെ കരയിച് വിടരുത് )

    1. അണലി

      നന്ദി ബ്രോ.. അടുത്തത് ഫീൽ ഗുഡ് സ്റ്റോറി ആണ്

  7. Machane nannayind❤️?
    Nnalum vishamipich kalanjallo ?
    Gouri manassil thattiya character ndho vayichapppo oru vingal
    Thanks for this hearttouching story❤️
    Snehathoode…..❤️

    1. എല്ലാ പാർട്ടിനും അഭിപ്രായം തന്നതിന് ഒരുപാട് നന്ദി സഹോ… അടുത്ത കഥയിൽ കാണാം

  8. സുഹൃത്തേ അണലി,
    എടാ നാറി. വെറും ലോല ഹൃദയാണ് ആയ ഞാൻ ചത്താൽ നീന്നും നിന്നെ പോലെ ഉള്ള എഴുത്തുകാരും ആണ് ഉത്തരവാദി.
    എന്തായാലും ഇന്നലെ രാത്രിയിലെ ഉറക്കം പോയി കിട്ടി. ഇപ്പോഴാണ് ഒരു കമന്റ് ഇടാൻ പറ്റിയ മൂഡ് ആയതു.
    Any way അടിപൊളി story. ഒന്നും പറയാൻ ഇല്ല. കുറച്ചേ ഉള്ളു എങ്കിലും ആകാംഷക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.
    If try you can be one of the greatest in this site.
    Good luck.

    1. നമ്മുടെ അണ്ണന്റെ Tarantino സിനിമയിൽ DiCaprio പറയുന്ന പോലെ “You had my curiosity … but now you have my attention”.

      1. നമ്മുടെ Tarantino അണ്ണന്റെ സിനിമയിൽ DiCaprio പറയുന്ന പോലെ “You had my curiosity … but now you have my attention”.

        1. നന്ദി,
          നമ്മുടെ ടറിയൻ ‘GOT’ ൽ പറയുന്ന പോലെ… ‘once a wise man told me.. give me ten good men and i will impregnate this bitch ‘.

    2. ഷെമിക്കണം സഹോ…. ?

  9. ???

  10. ബ്രോ,

    ആദ്യ പാർട്ട് ഒക്കെ തരുന്ന ഫീലിംഗ് ശരിക്കും ഉള്ളിൽ തട്ടി.. പക്ഷെ അവസാനം ആകും തോറും വേഗത കൂടി വന്നപോലെ.. ഫോൺ നശിച്ചതുകൊണ്ടാണെന്ന് മനസിലായി..

    എങ്കിലും പൂർണത വരാതെ പലയിടത്തും മുഴച്ചു നിന്നു..

    Ex: ഗൗരിയുടെ അച്ഛൻ മരിച്ചിട്ട് ഒരു മാവ് പോലും വെട്ടാൻ സമ്മതിക്കാത്ത പപ്പാ ഗൗരിയ്ക്ക് എല്ലാ എക്സമിനും സ്വന്തം മക്കളെ അയക്കുന്നത് ഒക്കെ ചേർച്ച കുറവില്ലേ??

    അത് പോലെ അച്ഛന്റെ മനസ്സ് മാറിയത് ഊഹിക്കാം മകനും മകളും പോയത് കൊണ്ടാണെന്ന്.. എങ്കിലും ഒരു അപൂർണത….

    വില്ലന്റെ പ്രതികാരം.. അത് വേണ്ടെന്ന് വെച്ചോ എന്ന് കൂടി പറഞ്ഞില്ല..

    പക്ഷെ എഴുതുന്ന ശൈലി… ഫീൽ എല്ലാം വണ്ടർഫുൾ.. ഒന്നു കുത്തിയിരുന്ന് എഴുതിയാൽ തകർക്കാം ബ്രോ.. ne-na pole ഒക്കെ.
    ഇതൊരു നെഗറ്റീവ് റിവ്യൂ ആയി കാണല്ലേ… ശരിക്കും ഇമ്പ്രൂവ് ചെയ്യാൻ മാത്രമുള്ള വിമർശനം ആയി കണ്ടാ മതിട്ടോ.. ഒരു 10 പേജ് കൂടി ഉണ്ടായിരുന്നേൽ എന്ന് കൊതിച്ചുപോയി ശരിക്കും.. അതോണ്ട് പറഞ്ഞു പോയതാ. ഫസ്റ്റ് പാർട്ടിലെ വരികൾ ഒക്കെ കണ്ടപ്പോ കോതി തോന്നാ.

    പിന്നെ തെറി കേൾക്കുന്നത്.. ഡോണ്ട് വറി മാൻ… ഇവിടത്തെ സ്ഥിരം വേട്ട മൃഗം ആണ് ഞാൻ… ഒരൊറ്റ കഥ കൊണ്ടു വയറു നിറച്ചും കിട്ടീട്ട് ഉണ്ട്..

    എന്തിന് പകുതിയിലധികം പെരും എന്റെ പേര് കണ്ടാൽ തുറന്നു പോലും നോക്കില്ല..

    ബട്ട്… റൈറ്റ് ഫ്രം യുവർ ഹാർട്ട്… പോസറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിങ്ങളുടെ മനസ്സ് നിറഞ്ഞു വരുന്നത് എന്തായാലും എഴുതൂ ബ്രോ..

    ♥️♥️♥️♥️

    1. അഭിപ്രായം അറിയിച്ചതിനു ഒരുപാടു നന്ദി ബ്രോ, ഞാൻ നിങ്ങളുടെ കഥകൾ ഇന്നലെ കുത്തി ഇരുന്നു വായിക്കുക ആരുന്നു… ഒരേ പ്വോളി ???

    2. ബ്രോ പിന്നെ ഗൗരിയുടെ എക്സമിനു അച്ഛൻ മക്കളെ കൂടെ പറഞ്ഞ് വിട്ടത് അവിടെ വേറെ ആവിശ്യം ഉള്ളത് കൊണ്ടാണ്..
      അച്ഛന്റെ മനസ്സ് മാറിയത് മക്കൾ പോയെത് കൊണ്ട് മാത്രം അല്ലാ, ഗൗരിയുടെ ക്യാൻസറും, മരണവും അറിഞ്ഞപ്പോൾ ആണ്.
      ജെറി അവരുടെ ലാസ്റ്റ് പാർട്ടിൽ പ്രതികാരം മറക്കുന്നുണ്ട്.

      1. ഫസ്റ്റ് ടൈം മാത്രം അല്ലല്ലോ.. സിസ്റ്റരെയും അവനെയും ചേർത്ത് അയച്ചതോ..

        ബ്രോ മോശം എന്നല്ല പറഞ്ഞത്..

        ഒന്നും യൂവർ വേ ടു പെർഫെക്ട്, ഈ കൊച്ചു കാര്യങ്ങൾ കൂടി എക്സ്‌പ്ലൈൻ ചെയാമായിരുന്നു എന്നെ ഉദ്ദേശിച്ചത്…

        Sorry if you feel bad

        1. സന്തോഷം മാത്രമേ ഉള്ളൂ സഹോ എല്ലാരും അഭിപ്രായം അറിയുന്നതിന് ?

  11. Touching……

    1. നന്ദി

  12. രാവണാസുരൻ(rahul)

    Happyending പ്രതീക്ഷിച്ചു
    But എന്തോ വായിച്ചു കഴിഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു ഞാനൊരു കുറച്ചു sensitive ആണ്. But ഇത് ഗൗരിയെ മനസ്സ് സ്വീകരിച്ചതാണെന്ന് തോന്നുന്നു.
    എന്നാലും ദുഷ്ട്ടാ ആ കൊച്ചിനെ…..
    വേണ്ടിയിരുന്നില്ല
    എന്നാലും മ്മളെ ഒന്നും സ്നേഹിക്കാൻ ഇതുപോലെ ഒരു പെണ്ണില്ലല്ലോ എന്നൊരു സങ്കടം ബാക്കി 🙁

    എന്നാലും മനുഷ്യ നിങ്ങൾ ഗൗരിയെ ??
    സഹിക്കാൻ പറ്റണില്ല man

    എന്തായാലും nxt കഥ waiting പിന്നെ അലീവാൻ രാജകുമാരൻ കൊള്ളാം
    അത് തുടർക്കഥ പോലെ ഇടോ

  13. ഗൗരി മനസിന്റെ വിങ്ങൽ ആണ്.? കരയിപ്പിച്ചാല്ലോ നീ എന്നെ ……..

    pravasi യെ കണ്ട് പഠിക്കല്ലേ

  14. എനിക്ക് അധികം ഒന്നും പറയാനില്ല, രണ്ടേ രണ്ട് വാക്ക് fuck of

    1. ???

      1. ഗൗരിയെ കൊന്നെതിന്

        1. ? കഥ അല്ലേ ബ്രോ..

  15. മൈർ ,ഉള്ളത് പറയാലോ ലോലഹൃദയനയത് കൊണ്ട് കണ്ണ് നിറഞ്ഞു??. കമന്റ്‌ ബോക്സിൽ ഇനിയിപ്പോ തെറികളുടെ പൂരമായിരിക്കും.

    കഴിഞ്ഞ ഏതോ പാർട്ടിൽ യഥാർത്ഥ വില്ലനെ അറിയാതെ pseudo വില്ലനെ തെറിപറയുകയാണെന്നോ മറ്റോ പറഞ്ഞതായി ഒര്മയുണ്ട്,വിധിയെ തന്നെ വില്ലനാക്കിയല്ലോ.മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    ക്യാന്സറാണ്, വയറ്റിൽ കുട്ടിയുണ്ട്, കീമോക്ക് സമ്മതിച്ചില്ല ഏതൊക്കെ കേട്ടപ്പോൾ ക്ലൈമാക്സ്‌ ഏറെക്കുറെ പിടികിട്ടി അതോണ്ട് ഗൗരിയുടെ മരണവും അവന്റെ കുട്ടിയെ കാണുന്ന ആ സീനും പ്രതീക്ഷിച്ചിരുന്നു, 2 പേരെയും കൊല്ലില്ലെന്ന് വിശ്വാസത്തോടെ അത്രക്ക് സാഡിസ്റ് അല്ലല്ലോ ബ്രോ, ഇനിയെങ്ങാനും ആണോ ആവോ ??

    Pravasi ബ്രോയുടെ എനിക്കായി എന്നൊരു കഥയുണ്ട്, അതിലും ഇതിനു സമാനമായൊരു സീനുണ്ട്, നായികയെ വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നതും അവനറിയാതെ അവളുടെ വയറ്റിൽ കുഞ്ഞു വളരുന്നതും അവൾ ട്യൂമർ വന്നു മരിക്കുന്നതും കൊല്ലങ്ങൾക്ക് ശേഷം നാട്ടിൽ വരുമ്പോൾ എല്ലാമറിയുന്നതും കുഞ്ഞിനെ കണുന്നതുമെല്ലാം.താരതമ്യപ്പെടുത്തിയതല്ലാട്ടോ, ഇത് വായിച്ചപ്പോ ഓർമ വന്നു അതോണ്ടാ.

    അപ്പൊ കഥ വളരെ ഇഷ്ടപ്പെട്ടു,50 ഓളം പേജുകൾ ഉള്ളെങ്കിലും 9 പാർട്ട്‌ ആയി പബ്ലിഷ് ചെയ്ത ബ്രോയുടെ മഹാമനസ്കതയെ നമിക്കുന്നു ????.മൊത്തത്തിൽ സ്പീഡ് കൂടുതലായിരുന്നു എന്നൊരു പരാതി മാത്രം.

    കഥ ഒരുപാടിഷ്ടം, ഗൗരിയോരു നോവായാലും.
    അപ്പൊ എന്റെ ചോദ്യം എന്തെന്ന് വെച്ചാൽ അലീവാൻ രാജകുമാരി എന്ന് തരും.

    1. Write to us ഇപ്പളാ എടുത്തു നോക്കിയത്, അപ്പൊ അവസാത്തെ ചോദ്യം പിൻവലിച്ചിരുന്നു.
      ബൈദുബായ് ഈ ടൈപ്പ് എൻഡിങ് ഒരു ശീലമാക്കേണ്ട മ്മളെ pravasi ബ്രോയെ പോലെ കരയിപ്പിക്കാതെടെ.
      ഗൗരീനാദം മനസ്സിൽ പതിഞ്ഞു, ഹൃദയം ഇവിടെ വെക്കുന്നു പകരമായിട്ട്????

      1. ഹൃദയം സ്വീകരിച്ചു ?

    2. അലീവാൻ രാജകുമാരി ഉടനെ ഒന്നും തീരില്ല ബ്രോ… അത് മൂന്ന് സീസൺ ആയി ആണ്..
      1) അലീവാൻ രാജകുമാരി – 3 പാർട്സ്
      2) Rise of her highness – 2 പാർട്സ്
      3) Battle of Brothers – 3,4 പാർട്സ്

    3. ബ്രോ, പാവം എന്നെ വലിചിഴക്കാണോ ഇതിലേക്ക്?

      പാവം ഞാൻ ?

      1. ചുമ്മാ പറഞ്ഞതാ ബ്രോ
        ഇങ്ങൾ ഇന്ദുനേയും കണ്മണിയേയും കൊന്ന സങ്കടം ഇപ്പോളും മാറീട്ടില്ല ??.
        ഒരു പാവം ലോലഹൃദയനായ ഞാൻ.
        Still you are one of my favourite author

        1. നോ പ്രോബ്ലം മാൻ.. ഇഷ്ടം കൊണ്ടല്ലേ ?

  16. Entinaarunnuuuu?????
    Oru happy ending aakikoodarunnoooo????
    Onnum parayanillaaaa….
    Njan enna kadhak shesham itrem ending manassil thattiya kadha undennu tonnunilla…. Sry swayamvaram und….
    Gouride diary tanna nombaram enghane varnikkanam ennum ariyilla….

    Finally konnu kalanjalloooo dushta niiiii…..

    1. Kadha orupaad ishtam aayiiiii …..?

      1. നന്ദി…. ? ഞാൻ ഒരു ഹാപ്പി എൻഡിങ് കഥ ഉടനെ തന്നെ തരാം..

  17. ഖുറേഷി അബ്രഹാം

    എന്താടോ താൻ എന്നെ അകെ കരയിപ്പിച്ചു കളഞ്ഞല്ലോ അവളുടെ കാര്യം ഓർത്തു ഞാൻ കരഞ്ഞു. എനിക് ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല. ബ്രോ ഞാൻ ഇങ്ങനെ ഒന്നും പറയുമെന്ന് കരുതണ്ട എന്തോ സെന്റി എനിക് വർക്ഔട്ട് ആവുന്നില്ലെന്നേ. മനക്കരുത്ത് അതെന്നെ പിന്നെ എല്ലാ കാര്യത്തിലും പോസിറ്റീവ് കണ്ടാ ആ പ്രെശ്നം തീരും. ഇതിൽ ഇപ്പൊ ആരെയും കുറ്റം പറയാൻ ആകില്ല രണ്ടു പേർക്കും കിട്ടാവുന്ന ഒരു സന്തോഷം രണ്ട് പേരിൽ നിന്നും ലഭിച്ചു. ഗൗരി കാൻസർ മൂലം മരിക്കുമെന്ന് ടെവെട്ടിനിശ്ചയമാണ് അപ്പൊ പിന്നെ അവൾക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ് റോബൻ കൂടെ ചിലവഴിച്ച ഓരോ നിമിഷവും അത് അവളുടെ മറ്റു വേദനകളെ ഇല്ലാതാക്കി. റോബിൻ പുതിയ ജീവിതം ഉണ്ടാകട്ടെ എന്ന ഗൗരിയും ആഗ്രഹിച്ചു അതും നടന്നു. ചുരുക്കി പറഞ്ഞ ഇവിടെ സങ്കടത്തെ കാൽ കൂടുതൽ സന്തോഷകരമായ കാര്യമാണ് ഉണ്ടായിട്ടുള്ളത്.

    എല്ലാവരും മരിക്കേണ്ടവരാണ് അപ്പൊ അതെപ്പോളായാലും ഒരു പോലെ പക്ഷെ സന്തോഷത്തോടെ ആണെങ്കിൽ അതിലും വല്ല്യ ഭാഗ്യം ഇല്ല. താറ്റ്സ്‌ ആൾ, അത്രേ ഉള്ളു. ഇതിന് അടുത്ത ഭാഗം ഉണ്ടോ ജെൻ ന്റെയും ജെറിയുടെയും. അതോ ക്ളൈമാക്‌സോ. ക്ളൈമാക്സ് ആണെന്കി അടുത്ത കഥയിൽ കാണാം

    ഖുറേഷി അബ്രഹാം,,,,,

    1. അടുത്ത കഥയിൽ കാണാം..

  18. ഇവിടിെന്ന് ഒരു ലോഡ് തെറി വീഴും??

    1. ആയ്യോാ ?

  19. Dona ❤MK Lover Forever ❤

    Valare nannayittundu athrem parayunnollu koode randu thulli kannerum vakkunnu…valare sandhosham…

    Dona

    1. നന്ദി…

  20. Dear Brother, ഈ ഭാഗം വല്ലാതെ കരയിച്ചു എന്തുകൊണ്ട് ഗൗരി ഇറങ്ങി ചെന്നില്ല എന്ന് കഴിഞ്ഞതവണ ചോദിച്ചു. പക്ഷെ ഇങ്ങിനെ ഒരു അവസ്ഥ അവൾക്ക് വന്നല്ലോ. വല്ലാത്ത വിധി ആയിപ്പോയി. പാവം ഗൗരി. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. ഇത് ഈ കഥയുടെ end ആണ്

    1. നന്ദി സഹോ

  21. ഷാജി പാപ്പൻ

    നീ ഇന്ന് തെറി കേട്ടു മരിക്കും എന്റെ അണലി…
    ?
    കഥ വേറെ ലെവൽ, ഹൃദയത്തിൽ കൊണ്ടു..

    1. ???

  22. Kollam bro..
    Pakshe ee end ezhuthiya nee pandaram adangi pokum ?

  23. ബ്രോ തന്റെ പേര് മാറ്റിക്കോട്ടോ uff ??? അവസാനം പ്രവാസിയുടെ സ്വയംവരം എന്നാ കഥ പോലെ കരയിപ്പിച്ചല്ലോ ഗുഡ് story

    1. സ്വയംവരത്തിലും നല്ല കഥയും കരയിപ്പിക്കുന്നതും ആണ് അഞ്ജലി തീർത്ഥം ഒക്കെ എന്നാലും പാവം ഞാൻ ?

      ബ്രോ വായിച്ചിട്ട് അഭിപ്രായം പറയാംട്ടോ

  24. Innu rathriyile urakkam poi, oru madhiri mattadethe cheythu aayi poi ?

    1. സന്ധ്യാ

      എല്ലാരുടെയും തെറി കെട്ടല്ലെ ?
      നിനക്ക് അത് തന്നെ വേണം..

    2. നിന്റെ ഉറക്കം പോണം.. എന്റെ ഉറക്കവും പോയി ?

    3. സ്വൊയം വരുത്തി വെച്ചതല്ലേ… അനുഭവിച്ചോ ?
      ഏതായാലും സ്റ്റോറി നൈസ് ആണ്

      1. അടിപൊളി കഥ .ഞാൻ ഇന്നാണ് ഈ കഥ കണ്ടത്. ആത് കൊണ് തന്നെ എല്ലാ ഭാഗവും ഒന്നിച്ചു വയിച്ചു . ഇത് വായിച്ചപ്പോൾ ഉള്ള ഒരു Feel .അത് മറ്റ് ഒരു Story ക്കും കിട്ടിയിട്ടില്ല. പൊളിച്ചു. നല്ല അ ടാറ് story❤❤❤❤❤

  25. എടാ.. ദുഷ്ട…
    നിനക്ക് എങ്ങനെ തോന്നി ഇങ്ങനെ ഒരു end എഴുതാൻ

  26. Ho vallatha ending ayi poyi man… Short but superb story.. adutha story ayi vegam varan sadhikkatte

    1. Thank you bro

Leave a Reply

Your email address will not be published. Required fields are marked *