ഗീതാഗോവിന്ദം [കാളിയൻ] 839

ചിരിയുടെ ശബ്ദം മാത്രം മതിയായിരുന്നു…. നടുറോഡിൽ ഞാൻ എല്ലാം മറന്ന് നിന്ന നിമിഷം അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുക്കൊരു കുഞ്ഞ് ……. സിമ്മൺസിന്റെ വിക്കറ്റെടുത്ത ശ്രീശാന്തിനെ പോലെ ഭ്രാന്തമായി ആഘോഷിക്കണമെന്നെനിക്കു മുണ്ടായിരുന്നു…..പക്ഷെ.. …………

” ടാ മൈരേ എടുത്തോണ്ട് പോട വണ്ടി…….” മുന്നിലൂടെ ചീറിപ്പാഞ്ഞ ബൈക്കിലെ ചെറുപ്പക്കാരന്റെ ശബ്ദം കേട്ടാണ് സ്ഥലകാല ബോധം വന്നത്….

“കൺഗ്രാസുലേഷൻസ് മക്കളേ ….” എന്റെ വായിൽ വന്നത് അതാണ് ….
എവിടുന്നെട ഇവനൊക്കെ എന്ന് പറഞ്ഞ് ഒരമ്മാവൻ സൈഡിലുടെ ഓവർ ടേക്ക് ചെയ്ത് പോയി…..ഒരായിരം വാഹനങ്ങളുടെ ഹോണടി ശബ്ദം എന്റെ പുറകിൽ നിന്നും കേട്ടു…. ഏതോ ദിവ്യ സംഗീതം പോലെ…..

വീട്ടിൽ ഞാനെത്തിയത് തൊട്ടിലിൽ സവാളയും പഞ്ചസാരയുമിട്ടായിരുന്നു…. അവൾ പറഞ്ഞതൊന്നു വിടാതെ വാങ്ങി…..എന്റെ വണ്ടിയുടെ ശബ്ദം കേട്ടതും വീടിനുള്ളിൽ നിന്ന് ഓടി വരുന്ന എന്റെ ഗീതുവിനെയാണ് ഞാൻ കണ്ടത്…. പണ്ട് അച്ഛൻ ജോലി കഴിഞ്ഞെത്തുമ്പോ നമ്മൾ ഓടി ചെല്ലു പോലെ …. ബൈക്ക് സ്റ്റാഡ് പോലുമിടാതെ ഞാൻ ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു…. എടുത്ത് പൊക്കി…. മുഖത്ത് തിരുതെരെ ഉമ്മകൾ വച്ചു…. ആനന്ദത്താൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു…..
അന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ ഉത്സവമായിരുന്നു… വാർത്ത അറിഞ്ഞ് വീട്ടിൽ നിന്ന് അമ്മയും അച്ഛനുമൊക്കെ വന്നിരുന്നു… അവളുടെയും…

അവളെ ഉണ്ണാന്യം ഊട്ടാനും ഉറക്കാനുമൊക്കെ അവർ മത്സരമായിരുന്നു…….. പെണ്ണിനാണേൽ ഒടുക്കത്തെ വിശപ്പും … കഴിച്ച് കഴിച്ച് അവൾ ആകെ മാറി ….. പ്രസവ സമയത്ത്  സ്ത്രീകൾ തടി വയ്ക്കുമെന്ന് കേട്ടിട്ടുണ്ട് പക്ഷെ ഗീതുവിലെ മാറ്റം കണ്ട് ഞാൻ ശരിക്കും അന്തംവിട്ടു…..അവളെ അങ്ങ് കൊണ്ട് പോവാൻ നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല…അവളെ തലോലിച്ച് മതിയായിരുന്നില്ല… എനിക്ക് ….. അവസാനം അവളുടെ അമ്മ അവളെ ശ്രുശൂഷിക്കാനു മറ്റുമൊക്കെ ഇവിടെ താമസിക്കാൻ തീരുമാനിച്ചു…. സിനിമേലൊക്കെ കാണുമ്പോലുള്ള കുസൃതികൾ ഗീതു എന്നിലും പരീക്ഷിക്കാതിരുന്നില്ല…. പച്ചമാങ്ങയും മസാല ദോശയ്ക്കുമൊക്കെ രാത്രി അലാറം വച്ച് എണീപ്പിച്ച് എന്നെ വിടാറുണ്ടായിരുന്നു….എന്തിനാ ഈ ക്രൂരത എന്ന് ചോദിക്കുമ്പോ അവൾ പറയും, സിനിമേലൊക്കെ ഇങ്ങനെ ആണെന്ന് ….. ശരിക്ക് സ്നേഹമുള്ള ഭർത്താവ് ഏതു പാതിരാത്രീലും ഭാര്യക്ക് അവളുടെ ആവശ്യം നിറവേറ്റി കൊടുക്കുമെന്ന് …..
ഒരു ദിവസം രാത്രി 1 മണിക്ക് വിളിച്ചെഴുന്നേൽപ്പിച്ചിട്ട് പറയുവാ ബ്ലൂബെറി വേണമെന്ന് …. ഈ കുരുപ്പ് ഈ സാധനങ്ങളാണോ രാത്രി സ്വപ്നം കണ്ടോണ്ട് കിടക്കുന്നേ…… ഞാനാണേൽ മൾബറിയല്ലാതെ വേറൊരു ബറീം കണ്ടിട്ട് കൂടിയില്ല…. രാത്രി എണീറ്റ് സ്വമിമാരെ പോലെ കുത്തി ഇരുന്നിട്ട് പറയ്യാ ഇതൊക്കെ ഒരു ആചാരമാണെന്ന് ……. നിവൃത്തിയില്ലാതെ ആ രാത്രി ഒരു സൂപ്പർ

The Author

34 Comments

Add a Comment
  1. അനിരുദ്ധ്

    ♥️

  2. Ee kadha ethra adipoli ayirunno kaliyan sireee?
    Seyye vayki poyi ?

    Enni ethinte baki part koodi vayikatteye ?

    Ennu ?

  3. ആദ്യം തന്നെ ഒരു വല്യ സോറി. സൈറ്റ് എന്നും open ചെയ്യും, ഒരു ദിവസം നോക്കിയപ്പോ കഥയുടെ പേര് കണ്ടു എന്നാൽ വായിച്ചില്ല അതിന് പറ്റിയ അവസ്ഥ ആയിരുന്നില്ലപ്പോ. പിന്നെ എപ്പഴേലും വായിക്കാം എന്നായി. പക്ഷെ അതിനും പറ്റിയില്ല. അതോർക്കുമ്പോ എനിക്ക് കുറ്റബോധം തോന്നുന്നു.

    ഇനി കഥയിലേക്ക്…. കഥയെ പറ്റി വർണിച്ച് പറയാനൊന്നും എനിക്കറിയില്ല എല്ലാ വായനക്കാരെ പോലെ ഞാനും പറയുന്നു അസാദ്യം. Part 2 വായിച്ചില്ല എന്നാലിന്ന് തന്നെ എന്ത് തിരക്കുണ്ടെലും അതെല്ലാം മാറ്റി വച്ച് ഒരഞ്ചു മിനിറ്റ് ഞാൻ അതിനായി ചിലവഴിക്കും.

    ഒരുപാട് സ്നേഹത്തോടെ

    Dixon ❤️

    1. Thanks bro❤️❤️❤️

    2. Bro
      Njanum broye polle thanne kurachu munne kandu vayikan thudagiyathu ayirunnu pinne vayichilla
      Ennu 5 partinye msg vannapol annu vayichathu

  4. കാളിയൻ…❤❤❤

    ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതകഥ, തീവ്രമായ ഒരു വായനാനുഭവമായിരുന്നു, പറഞ്ഞുപോയ ഒരുപാടു റിയാലിറ്റി ഉണ്ട്, ഓരോരുത്തരും കടന്നു പോവുന്ന സാഹചര്യങ്ങൾ ഉണ്ട്,
    മുൻപോട്ടു വെക്കുന്ന ചില പൊളിറ്റിക്സ് ഉണ്ട്.

    ഗോവിന്ദ് ഇപ്പോൾ കടന്നു പോകുന്ന ഫേസ് അവന്റെ ചിന്തകൾ എല്ലാം മനോഹരമായി എഴുതിയിട്ടുണ്ട്…
    എല്ലാ ഭാവുകങ്ങളും…❤❤❤

    ഗീതുവിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. സന്തോഷം achillies❤️❤️❤️❤️❤️

    2. മിഥുൻ

      ?✌?

  5. കഥ വളരെ ഇഷ്ട്ടായി ❤ ലളിതമായഅവതരണം

  6. ലളിതം മനോഹരം കാളിയൻ❤️
    ഒരു മിഡിൽ ക്ലാസ് കുടുംബജീവിതം അതുപോലെ തന്നെ വരച്ചു വെച്ചപോലെ ഉണ്ട്……
    ഗീതാഗോവിന്ദം നല്ല ഒരു പ്രണയകഥ ആകട്ടെ എന്ന് ആശംസിക്കുന്നു❤️

  7. സ്ലീവാച്ചൻ

    കിടുക്കി ബ്രോ. നല്ല രസമുള്ള അവതരണം. ഇത് വരെ അങ്ങനെ വായിക്കാത്ത ഒരു തീം ആണ്. Anyway വലിയ വലിയ കളികൾക്കായി കാത്തിരിക്കുന്നു

  8. മിഥുൻ

    ഹായ്
    എന്ത് പറഞ്ഞു അഭിനന്ദിക്കണമെന്നറീല്ല.
    പച്ചയായ ജീവിതസാഹചര്യങ്ങളെ അതുപോലെ കഥയിൽ
    പകർത്തുമ്പോ എന്തോ നമുക്ക് ഗോവിന്ദും ഗീതയും മുൻപ് എവിടെയോ കണ്ടു മറന്നവർ ആണെന്ന് തോനുന്നു.
    തീർച്ചയായും ഈ കഥ ഏതെങ്കിലും മുന്തിയ മാഗസിനുകളിൽ പ്രസിദ്ധീകരണ യോഗ്യമെന്നു നിസംശയം പറയാം. ഇതിൽ കമ്പിയില്ലെങ്കിൽ പോലും ഇതൊരു കിടിലൻ കഥയാകുമായിരുന്നു. എങ്കിലും സൈറ്റിലേക്ക് വരുമ്പോ അതും വേണമല്ലോ. എന്തായാലും ഇതുപോലെ ഉള്ള ഉദ്യമങ്ങൾക്ക് എന്നും പിന്തുണ ഉണ്ടെന്നു പറഞ്ഞുകൊള്ളട്ടെ.
    കാണാം.
    മിഥുൻ X കൊമ്പൻ

    1. ഫ്ലോക്കി കട്ടേക്കാട്

      ???

    2. വളരെ സന്തോഷം മിഥുൻ …..❤️❤️❤️❤️

  9. കാളിയ ലളിതം മനോഹരം..ഇത്രെയെ എനിക്ക് പറയാനുള്ളു സാധാരണ..കഥയുടെ തുടക്കത്തിൽ ഒരു സംശയം വന്നിരുന്നു ഇതെന്തേ പ്രണയം ടാഗിൽ വരാഞ്ഞതെന്ന് പക്ഷെ ഓരോ പേജ് കഴിയുമ്പോഴുമതിന്റെ കാരണം വ്യക്തമായിക്കൊണ്ടിരുന്നു…സൺഡേ ഹോളിഡേയിൽ ശ്രീനിവാസന്റെ അച്ഛൻ പറയും പോലെ “ഭാവനയോടൊപ്പം ചില ജീവിത സത്യങ്ങളും ചേരുമ്പോഴാണ് ഒരു കഥ കഥയാവുന്നത്..” ഈ കഥ വായിച്ചപ്പോഴെനിക്ക് അതാണ് മനസ്സിൽ വന്നത് ഒരു ആവറേജ് മിഡിൽക്ലാസ്സ് ഫാമിലയിലെ എല്ലാ ആൺപിള്ളേരും കടന്ന് പോകുന്ന ഒരുപാട് അവസ്ഥകൾ ഒട്ടും വലിച്ചുനീട്ടാതെ മനോഹരമായി തന്നെ എഴുതിയിട്ടുണ്ട്..എല്ലാം ആവശ്യത്തിന് മാത്രം ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഭാഗം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤️
    -Devil With a Heart

    1. വിലപ്പെട്ട ഈ അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

    2. ജീവിത സത്യങ്ങളോട് ചേർന്നിരിക്കുമ്പോളും ഭാവന ഏത് റിയാലിറ്റി ഏതെന്ന് തിരിച്ചറിയാൻ സുഹൃത്ത് കാണിച്ച മനസ്സ് അഭിനന്ദാർഹമാണ്. കാരണം ഇവിടെ പലെ കൊടൂര ഭാവനകളും ബ്ലൈന്റായി വിശ്വസിച്ച് യഥാർത്ഥ സമൂഹത്തിലിറങ്ങിച്ചെല്ലുന്ന വായനക്കാരുണ്ട്.

      1. ഇവിടമൊരു മായിക ലോകമല്ലേ നമ്മുടെ ഫാന്റസികൾക്ക് ജീവൻ വെക്കുന്നയിടം..ഇതിനുപുറത്തുള്ള ജീവിതം വളരെ വത്യസ്തമല്ലേ..അത് തിരിച്ചറിഞ്ഞില്ലെങ്കിൽ അതൊരു കൈവിട്ട കളിയായി പോകില്ലെ…കഥ ‘വേ’ ജീവിതം ‘റെ’

  10. ആളുകൾ പറയും പണത്തിന് സന്തോഷം നൽകാനാവില്ലെന്ന് . പണം കൊണ്ട് ബെൻസോ ബംഗ്ലാവോ വാങ്ങാനായാലും സന്തോഷം വാങ്ങാനാവില്ലാന്ന്. പക്ഷെ ബെൻസോടിച്ച് നടക്കുന്നവൻ സങ്കടപ്പെട്ടിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങൾ കണ്ടിട്ടുണ്ടോ….
    ഓക്കെ എന്നും പറഞ്ഞ് പണത്തിന് വേണ്ടി എന്തു ദ്രോഹവും ചെയ്യാമെന്നൊന്നും ഞാൻ പറയുന്നില്ലേ കേട്ടോ ……..

    1. ഫ്ലോക്കി കട്ടേക്കാട്

      സത്യം പരമാർത്ഥം.

      പണം കൊണ്ട് എല്ലാം നേടാം എന്നൊരു ധാരണ ഒന്നും ഇല്ല. എന്നാൽ നമ്മുടെ നാട്ടിലെ ബഹുഭൂരിഭാകം വരുന്ന മധ്യവർഗ യുവാക്കളുടെയും 90% ആധി, വേവലാതികൾ പണമില്ലാത്തതുമായി ബന്ധപെട്ടു തന്നെ ആണ്. 22 വയസ്സ് വരെ പഠിക്കുന്ന ശരാശരി വ്യക്തി പെട്ടന്നൊരു ദിവസം കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കുന്ന ഒരു സിസ്റ്റം. അവിടുന്നങ്ങോട്ട് മാസം അവസാനമാകുമ്പോഴേക്കും ആധി കൂടി ഉള്ള സന്തോഷം മുഴുവൻ പോകും. കോൺഫിഡൻസ് പോകും. അതില്ലാതാക്കാൻ പണം തന്നെ വേണം…

      കൂടുതൽ പറഞ്ഞു കദയുമായി ബന്ധപെട്ടുള്ള ഡിസ്കഷൻ വഴിമാരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത്രമേൽ ശ്രദ്ധ ലഭിക്കേണ്ട ഒരു കഥയായി ഞാൻ ഇതിനെ കാണുന്നു….

      1. ? പിന്നെ നരയാവും കഷണ്ടിയാവും, എന്താല്ലെ …..

      2. മിഥുൻ

        സത്യം

  11. ഗുഡ് സ്റ്റോറി bro. വളരെ കാലത്തിനു ശേഷമാണ് നല്ലൊരു ആഫ്റ്റർ മാര്യേജ് ലവ് സ്റ്റോറി കണ്ടത്. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി ഇതുപോലെ മുന്നോട്ടുപോട്ടെ ഒരു രണ്ടു പാർട്ടും കൂടി കഴിഞ്ഞാൽ എനിക്ക് തോന്നുന്നത് ഈ കഥയാകും പോപ്പുലർ സ്റ്റോറീസിൽ നമ്പർ one . കളി അവസരത്തിനൊത്ത് ആഡ് ചെയ്താൽ മതി ബ്രോ.

  12. ഫ്ലോക്കി കട്ടേക്കാട്

    കാളിയൻ…

    വായിച്ചു തുടങ്ങി രണ്ടാമത്തെ പേജിൽ തന്നെ മനസ്സിലായി. കഥ എന്നേം കൊണ്ടേ പോകും എന്ന്. മികച്ച അവതരണം എന്ന് പറഞ്ഞാൽ കുറച്ചു പോകും അത്രമേൽ ലളിതവും മനോഹരവുമായിരുന്നു. ജീവിതങ്ങളിലെ പച്ചയായ സത്യങ്ങളിലൂടെ കടന്നുപോകുന്ന തീം. എല്ലാവർക്കും പരിചിതമായ എന്നാൽ പലരും കൈവെച്ചിട്ടില്ലാത്ത ഒരു തീം. മനോഹരം എന്നതിനപ്പും മറ്റൊരു തരത്തിലും പറയാനാകുന്നില്ല.

    “പിന്നെ തിരിച്ചറിവിന്റെ കാലമാണ് …. പെണ്ണല്ല , ചങ്കല്ല പണമാണ് വലുതെന്ന തിരിച്ചറിവ് ”

    അതൊരു വല്ലാത്ത തിരിച്ചറിവാണ് ബ്രോ. പലരും പറഞ്ഞും കെട്ടും തഴമ്പിച്ച ഒന്നാണ് പണമൊന്നുമല്ല വലുതെന്നു. എന്നാൽ സത്യം അതല്ല. പണമില്ലെങ്കിൽ നാട്ടിലും വീട്ടും പുല്ല് വിലയാണ്. ആ തിരിച്ചറിവിൽ നിന്നു തന്നെ ആണ് ആൺകുട്ടികളുടെ ജീവിതം മാറുന്നത്.

    ഗീതയും ഗോവിന്ദും.!!! ഒരു മനോഹരമായ പ്രണയം. ഡിപ്രെഷൻ എന്നാ അവസ്ഥ ഒരിക്കലും വിവരിക്കാനാവാത്ത ഒന്നാണ്. മനസ്സിനെ പിടിച്ചു നിർത്തനവാത്ത അവസ്ഥകളിലൂടെ കടന്നു പോയ ഗീതയുടെ മാനസികാവ്യാപരം ഗോവിന്ദിന്റെ സ്നേഹത്തിലൂടെ കാണിച്ചു തരുന്ന ആ എഴുത്തിനു അഭിനന്ദനങ്ങൾ…

    ഇത് പോലെ പച്ചയായ ജീവിതം മനോഹര്മായി തന്നെ തുടറന്നെഴുതുക. എല്ലാ വിധ ഭാവുകങ്ങളും….

    സ്നേഹം
    ഫ്ലോക്കി കട്ടേക്കാട്.

    1. താങ്കളുടെ വിലപ്പെട്ട സമയം എന്റെ ഈ കൊച്ച് കഥയെ അനുേദിക്കാൻ ഉപയോഗിച്ചതിൽ ഞാൻ സുഹൃത്തിനോട് വളരെ വളരെ കടപ്പെട്ടിരിക്കുന്നു. ഈ വാക്കുകൾ എനിക്ക് വളരെ വലുതാണ്. താങ്കൾ വിചാരിക്കുന്നതിലും വലുത് . വെറുമൊരു കമ്പി കഥ മാത്രമാക്കാമായിരുന്ന കഥ ഞാൻ ഇങ്ങനെ എഴുതിയത് ഒറ്റ കാരണമാണ്. നമ്മൾ സൃഷ്ടിക്കുന്നതിൽ നിന്ന് ലൈംഗിക സുഖം മാത്രമല്ലാതെ വേറെന്തെങ്കിലും കൂടി വായനക്കാർക്ക് ലഭിക്കണം അത് അനുഭവങ്ങളു വാം ജീവിത പാഠങ്ങളാവാം
      ഒരിക്കൽ കൂടി നന്ദി….
      തുടരും

  13. വിഷ്ണു ⚡

    വളരെ നന്നായിട്ടുണ്ട് ബ്രോ❤️.
    തുടക്കം ഒരു ദുഃഖത്തിൽ ആയിരുന്നു എങ്കിലും അവസാനം വന്നപ്പോ ഒരു കളി നടക്കാതെ പോയി നിരാശയിൽ ആണെന്ന് പറയാം..അതും കൂടെ എഴിതാമയിരുന്നൂ.എന്തായാലും നല്ല എഴുത്ത്.ഇഷ്ടമായി❤️❤️

    1. ബാക്കി വരും. അതിലേക്ക് പതുക്കെ എത്തുന്നതാണ് ഒരു ത്രില്ലെന്ന് കരുതുന്നു?

  14. നന്നായിട്ടുണ്ട് ബ്രോ.. നല്ല തുടക്കം, നല്ല ശൈലി..

    ഒരു സംശയം മാത്രം, ഈ ഞങ്ങൾ എന്ന് യൂസ് ചെയുന്നതിനു പകരം നമ്മൾ എന്ന് പറയുന്നത് എന്താണ്..? ബ്രോയുടെ നാട്ടിൽ അങ്ങനെ ആണോ..? ആണെങ്കിൽ നോ പ്രോബ്ലം, എനിക്ക് അങ്ങനെ വായിക്കുമ്പോൾ എന്തോ ഒരു ഇത് പോലെ, അതുകൊണ്ട് ചോദിച്ചതാ..

    സ്നേഹം ❤️

    1. ശ്രമിക്കാം ചില സാഹചര്യങ്ങളിൽ നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ വരിയുടെ അർത്ഥം മാറി പോകും

  15. Ith kollalo machane oru variety attempt aanu ithu pakuthiku vechu povaruthu pls variety ezhuthunna mikkavarum athu pakuthi ittitu pokum ahtonda so waiting for next part ❤️❤️

  16. ❤?❤ ORU PAVAM JINN ❤?❤

    അടിപൊളി ബ്രോ ❤❤❤

  17. നന്നായിട്ടുണ്ട് bro നല്ല എഴുത്തു ഏതുവരെ വായിച്ചിട്ടില്ലാത്ത ഒരു തീം ഉം
    keep going

  18. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *