ഞാന്‍ സത്യത്തില്‍ വിറച്ചുപോയി.
എന്‍റെ മനസ്സിലപ്പോള്‍ ചാക്കോചേട്ടന്‍ മാത്രമായിരുന്നു.
അയാളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്.
എന്നിട്ട് മോന്‍ പറയുന്നു…!!
എന്താണ് അതിന്റെ അര്‍ഥം?
അവന്‍ എന്‍റെ കടമയെ ഓര്‍മ്മപ്പെടുത്തുകയാണോ?
“സിനിമ കാണുമ്പോഴും മോന് മമ്മി പറയുന്നതൊക്കെ കേള്‍ക്കാമോ?”
“മമ്മി മനസ്സില്‍ പറയുന്നത് വരെ എനിക്ക് കേള്‍ക്കാം!”
അത് പറഞ്ഞ് അവനെന്നെ ഒന്ന്‍ നോക്കി.
ഇത്തവണ എന്‍റെ ഹൃദയം അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു.
ഒരു എട്ടുവയസ്സുകരനാണ് അങ്ങനെ പറയുന്നതെന്ന്‍ ചിന്തിക്കാന്‍ എനിക്ക് പ്രയാസമായിരുന്നു.
അപ്പോള്‍ ഡോര്‍ബെല്‍ ശബ്ദിച്ചു.
“ഞാന്‍ പോയി നോക്കാം മമ്മി,”
ഞാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ജയന്‍ പറഞ്ഞു.
“മമ്മി ഇരുന്നോ! മുഖവും മേലും കണ്ടാല്‍ അറിയാം മമ്മിയ്ക്ക് ഇന്ന്‍ ഭയങ്കര ക്ഷീണം ആണെന്ന്!”
രാജേഷേട്ടാ, നമ്മുടെ മോന് എന്തെങ്കിലും അതിന്ദ്രീയ ശക്തിവല്ലതുമുണ്ടോ?
അവന്‍ സംസാരിച്ച ഓരോ വാക്കും എന്നെ കീറിമുറിയ്ക്കാന്‍ പോന്നവയായിരുന്നു.
അവന്‍റെ നോട്ടവും വാക്കുകളും മണം പോലും എന്നെ വല്ലാതെ ഭയപ്പെടുത്തി.
കുഞ്ഞല്ലേ അവന്‍?
അവനെങ്ങനെ വലിയവരുടെ പ്രവര്‍ത്തികളെ
ക്കുറിച്ച് ജ്ഞാനമുണ്ടാവും?
അപ്പോഴേക്കും ജയകൃഷ്ണന്‍ കതക് തുറക്കുന്നത് ഞാന്‍ കണ്ടു.
പുറത്ത് നില്‍ക്കുന്ന ആളെ നോക്കി അവന്‍ മന്ദഹസിക്കുന്നത്ഞാന്‍ കണ്ടു.
“മമ്മി ഉണ്ടോ മോനെ അകത്ത്?”
ആരാണ് എന്ന് ചോദിയ്ക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഘനഗംഭീര്യമുള്ള ശബ്ദത്തില്‍ പുറത്ത് നിന്ന്‍ ആരോചോദിക്കുന്നത് ഞാന്‍ കേട്ടു.
ഞാന്‍ കോച്ചില്‍ നിന്നും എഴുന്നേറ്റു.
വാതില്‍ക്കലേക്ക് നടന്നപ്പോള്‍ പുറത്ത് നിന്നയാള്‍ അകത്തേക്ക് കയറി.
ഒരു നിമിഷം ഞാന്‍ അദ്ഭുതപ്പെട്ടു.
ഫാദര്‍ ഗ്രേഷ്യസ്!
“ഓ! അച്ചനാരുന്നോ?”