ഗീതികയുടെ ഒഴിവ് സമയങ്ങൾ 12 [Smitha] 674

ഞാന്‍ വിനയപൂര്‍വ്വം ചോദിച്ചു.

അദ്ദേഹം എന്‍റെ ചോദ്യം കേട്ടില്ല എന്ന് തോന്നി.

കാരണം ജയകൃഷ്ണനെ കണ്ണുപറിക്കാതെ നോക്കി നില്‍ക്കുകയാണ് അദ്ദേഹം.

ആദ്യം ഞാന്‍ കരുതിയത് അവന്‍റെ സൌന്ദര്യത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം എന്നാണ്.

പലരും അവനെ ഈ പ്രായത്തിലും ഓമനിക്കുകയും കളിപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ടല്ലോ!

“എന്താ ഫാദര്‍?”

അദ്ധേഹത്തിന്റെ നോട്ടത്തിലെ അസ്വാഭാവികത തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

“ആഹ്!”

എന്‍റെ ചോദ്യം കേട്ട് അദ്ദേഹം പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നത് പോലെ എന്നെ നോക്കി.

“ഞാന്‍ ..നമ്മള്‍ ..നമ്മള്‍ മുമ്പ് ഒരിക്കല്‍ ഇവിടെവെച്ച് ..ഈ വീടിന്‍റെ പുറത്ത് വെച്ച് കണ്ടില്ലേ?”

“ഉവ്വ്..കണ്ടിരുന്നു,”

ഞാന്‍ പറഞ്ഞു.

“അന്ന്‍ അച്ഛനോട് ഞാന്‍ അകത്തേക്ക് വിളിച്ചപ്പോള്‍ ..എന്തോ തിരക്കുണ്ട് എന്ന് പറഞ്ഞ് അച്ഛന്‍ കയറിയില്ല…”

“ഓ! ഓക്കേ ഓര്‍ക്കുന്നു ..എല്ലാം ഓര്‍ക്കുന്നു..”

“ഇരിക്ക് ഫാദര്‍!”

ഞാന്‍ പറഞ്ഞു.

“ഇല്ല ..ഇല്ല ..”

വീണ്ടും ജയകൃഷ്ണനെ നോക്കി അദ്ദേഹം പറഞ്ഞു.

“ഇന്ന്‍ ഒരു കുഞ്ഞിനെ സപ്നം കണ്ടു…”

അവന്‍റെ മുഖത്ത് നിന്ന് നോട്ടം മാറ്റാതെ അദ്ദേഹം തുടര്‍ന്നു.

“അവന് ..അവന് ഇവന്‍റെ മുഖം പോലെ…”

പിന്നെ അദ്ദേഹം എന്നെ നോക്കി.

“കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞിരുന്നു ഇഷ്ട ദൈവം ശിവനാണ് എന്ന്, അല്ലെ?”

“ഉവ്വ് പറഞ്ഞിരുന്നു…”

“പ്രാര്‍ത്ഥന വേണമെന്നും പറഞ്ഞിരുന്നു ഞാന്‍; ഇല്ലേ?”

“ഉവ്വ്! ഫാദര്‍ പറഞ്ഞിരുന്നു,”

“എന്നിട്ട് അമ്പലത്തില്‍ ഒക്കെ പോയോ? പ്രാര്‍ഥിച്ചോ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...