ഗോൾ 1 [കബനീനാഥ്] 858

ഗോൾ 1

Goal Part 1 | Author ; Kabaninath


പതിയെ നിഷിദ്ധം വരാൻ ചാൻസുള്ള കഥയാണ്…

താല്‌പര്യമില്ലാത്തവർ വായിക്കാതിരിക്കുക…


 

” ഇന്നെങ്കിലും സ്കൂട്ടി കൊണ്ടുവന്നു വെച്ചില്ലെങ്കിൽ സല്ലൂ, നീ പെട്ടിയും കിടക്കയുമെടുത്ത് ഇങ്ങോട്ട് പോരെട്ടോ… “

സുഹാനയുടെ വാക്കുകളുടെ മൂർച്ച സംസാരത്തിൽ ഉണ്ടായിരുന്നില്ല……

കാരണം അവളുടെ ശബ്ദം അങ്ങനെയാണ്…

കിളി കൂജനം എന്ന് കേട്ടു മാത്രം പരിചയച്ചവർക്ക് അനുഭവേദ്യമാകുന്ന സ്വരം………!

“” അതുമ്മാ ഞാൻ…….. “

മറുവശത്തു നിന്ന് സൽമാൻ വിക്കി…

“” ഇയ്യ് ഇങ്ങോട്ടൊന്നും പറയണ്ട… അന്റെ പന്തുകളിക്കും കൂട്ടുകാരുടെ കൂടെ കറങ്ങാനുമാണ് വണ്ടി തരാത്തതെന്ന് എനിക്കറിയാം… “

സുഹാന കൂട്ടിച്ചേർത്തു…

സത്യമതാണ്……….

സുഹാനയുടെ ഒലിപ്പുഴയിലെ  വീട്ടിലാണ് കുറച്ചു കാലങ്ങളായി സൽമാൻ..

പ്ലസ് ടു കഴിഞ്ഞ് മറ്റു കോഴ്സുകൾക്കൊന്നും പോകാതെ ഫുട്ബോൾ മാത്രം ജീവിതം എന്ന് കരുതി നടക്കുന്ന ഒരു പതിനെട്ടുകാരൻ പയ്യൻ…

അല്ലെങ്കിലും മലപ്പുറംകാർക്ക് ഫുട്ബോൾ എന്നത് , റമദാൻ വ്രതം പോലെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത സംഗതിയാണ്……

എല്ലാ വീട്ടിലും ഓരോ ഗൾഫുകാർ ഉണ്ടാകും……

അതു പോലെ തന്നെ ഒരു ഫോർവേഡോ , മിഡ്ഫീൽഡറോ , ബാക്കോ ഇല്ലാത്ത വീടുകളും ഉണ്ടാകില്ല…

വള്ളുവനാട്ടിലെ  കൊയ്ത്തൊഴിഞ്ഞ വയലുകളിൽ  വൈകുന്നേരങ്ങളെ കൊല്ലുന്നത് ഫുട്ബോളാണ്…

അതിൽ ആബാലവൃദ്ധം ജനങ്ങളും പങ്കാളികളുമായിരിക്കും……

“” അല്ലെങ്കിലും അന്നെ പറഞ്ഞിട്ട് കാര്യമില്ല..ഒക്കെ മൂസാനെ പറഞ്ഞാൽ മതിയല്ലോ…””

മൂസ എന്നത് മുഹ്സിൻ ആണ്…

സുഹാനയുടെ സഹോദരൻ…

സൽമാന്റെ കോച്ചും അമ്മാവനും ഒരാൾ തന്നെയാണ്……

മൂസയുടെ കല്യാണവും മൊഴി ചൊല്ലലും എല്ലാം അടുത്തടുത്തായിരുന്നു…

പണിക്കു പോകുന്ന കാര്യത്തിൽ മൂസയോളം മടിയുള്ള ആൾ മേലാറ്റൂർ പരിസരത്ത് ഉണ്ടാകാൻ വഴിയില്ല..

ഫുട്ബോളുമായി ഉറക്കം എന്നു പറഞ്ഞാൽ അതാണ് കക്ഷി… !

ദാമ്പത്യ പരാജയമൊന്നും മൂസയുടെ ഫുട്ബോളിന്റെ ആവേശത്തെ തണുപ്പിച്ചില്ല…

മൂസ വയലുകളിൽ അനവധി ഗോളുകൾ അടിച്ചു കൂട്ടി…

മൂസയുടെ ഉമ്മയും വാപ്പയും സൽമാനുമാണ് തറവാട്ടിൽ ഉള്ളത്..

The Author