ഗോൾ 1 [കബനീനാഥ്] 858

അടുത്ത് ആളിരുന്നതും വിളറിയ ഒരു ചിരിയോടെ യുവതി , ധൃതിയിൽ സെന്റർ ടച്ച് മാർക്ക് തൊട്ട് ഫയൽ ക്ലോസാക്കുന്നത് സുഹാന ശ്രദ്ധിച്ചു…

അവളും ഒരു പുഞ്ചിരി യുവതിക്കു സമ്മാനിച്ചു…

മറച്ചു വെച്ച് വായിക്കുന്ന സ്റ്റോറികൾ ഏതാണെന്ന് ഒരു നിമിഷം സുഹാന ആലോചിച്ചു…

പിന്നീടവൾ ആ ചിന്ത തിരുത്തുകയും ചെയ്തു.

ഒരു യുവതിയാണ്……….!

പൊതു സ്ഥലമാണ്… ….!

പക്ഷേ മലയാളികളുടെ കപട സദാചാര മൂല്യങ്ങളുടെ ആഴവും വ്യാപ്തിയും അവൾ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ…

ഷോപ്പിനു മുന്നിൽ അവൾ പതിവു പോലെ ബസ്സിറങ്ങി… ….

ചന്ദനക്കുറിയണിഞ്ഞ ശിവരാമൻ ചേട്ടന്റെ പതിവു മുഖം ദർശിച്ച്, അയാൾക്കൊരു പുഞ്ചിരിയും സമ്മാനിച്ച് അവൾ ഹാന്റ് ബാഗിൽ നിന്ന് കടയുടെ ചാവിയെടുത്തു…

വായിച്ചു കൊണ്ടിരുന്ന പത്രം രണ്ടാക്കി മടക്കി ശിവരാമൻ ചേട്ടൻ അവൾക്കരുകിലേക്ക് വന്നു…

ലോക്ക് തുറന്ന് അവൾ നിവർന്നതും അയാൾ ഷട്ടർ ഉയർത്തിക്കൊടുത്തു…

“” കടയിപ്പോൾ മോളുടെ സ്വന്തമായോ..? അവരെയാരെയും ഇങ്ങോട്ടു കാണാറില്ല……””

അയാൾ കുശലം ചോദിച്ചു…

“” ഒരു പണിയുമില്ലാത്തത് എനിക്കല്ലേ… അവർക്കൊക്കെ ഓരോ തിരക്കല്ലേ… “

അവൾ കടയ്ക്ക് ഉള്ളിലേക്ക് കയറി…

പത്തര വരെ കടയിൽ ആരും വന്നില്ല…

യു ട്യൂബിലും വാട്സാപ്പിലും നോക്കി അവൾ സമയം കളഞ്ഞു..

പുതിയ സെക്യൂരിറ്റി ഒന്നു രണ്ടു തവണ വാഹനങ്ങൾ തള്ളിമാറ്റി സൗകര്യം ചെയ്യുന്നത് ഇതിനിടയിൽ അവൾ ഗ്ലാസ് ഡോറിലൂടെ കണ്ടു…

അയാളുടെ ഒരു കാലിന് ശകലം മുടന്തുള്ളതു പോലെ അവൾക്കു തോന്നി…

മദ്ധ്യവയസ്കനാണ്…

ആദ്യം ഉണ്ടായിരുന്ന ഒരു സെക്യൂരിറ്റിയെ ബാത്റൂമിൽ ഒളിഞ്ഞു നോക്കിയതിന് തല്ലിയോടിച്ച കാര്യം അവൾക്ക് ഓർമ്മ വന്നു…

ഇയാളും അത്തരക്കാരനാകുമോ ആവോ… ?

സുഹാന വീണ്ടും യു ട്യൂബിലേക്ക് കയറി…

ഇടയ്ക്ക് രണ്ട് കസ്റ്റമർ വന്നു പോയി…

മൂത്രശങ്ക തോന്നിയ സുഹാന  ഗ്ലാസ്ഡോർ ചാരി   ബിൽസിംഗിനു ഇടതു വശത്തുള്ള കോമൺ ബാത്റൂമിനു നേർക്ക്  നടന്നു.

വലിയ വൃത്തിയുള്ള ബാത് റൂം അല്ല അത്…

സുഹാനയാണെങ്കിൽ വൃത്തിക്കാരിയും…

നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ മാത്രമേ അവൾ അവിടേക്ക് പോകാറുള്ളൂ…

മൂത്രമൊഴിച്ച് അവൾ തിരിച്ചിറങ്ങി.. അഴിച പാന്റിന്റെ വള്ളി അവൾ തിരികെ കെട്ടിയത് ബാത്റൂമിന്റെ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു…

The Author