ഗോൾ 2 [കബനീനാഥ്] 782

വന്ന വോയ്സിനു മറുപടി കൊടുത്ത് ഗുഡ്നൈറ്റ് പറഞ്ഞ് അവൾ കിടന്നു……

പിറ്റേന്ന് നാലരയായി അവൾ എഴുന്നേറ്റപ്പോൾ…

അത് അവളെ സംബന്ധിച്ച് നേരത്തെ തന്നെയായിരുന്നു……

വെറുതെ കിടന്ന് അവൾ ഫോണെടുത്തു നോക്കി…

കഥ വന്നിട്ടുണ്ട്…

കാമമെന്ന വികാരം തൊട്ടു തീണ്ടാതെ , ജിജ്ഞാസ മാത്രം കൊണ്ടാണ് അവൾ വായിച്ചു തുടങ്ങിയത്…….

പേജുകൾ മുന്നേറുന്തോറും അവൾ തളർന്നു തുടങ്ങി…

താൻ പറയാൻ പറ്റാത്ത ഒരവസ്ഥയിലേക്ക് പറിച്ചെറിയപ്പെടുന്നുണ്ട് എന്ന് സുഹാനക്ക് തോന്നി തുടങ്ങിയിരുന്നു…

പാടില്ല…

ആ പുലരിയിൽ തന്നെ അവൾ ദൃഡപ്രതിജ്ഞയെടുത്തു…

വായിച്ച ശേഷം സേർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്ത് അവൾ എഴുന്നേൽക്കാനാഞ്ഞതും ഫോൺ ബല്ലടിച്ചു…

ബാപ്പ……….!

താഴെ നിന്ന് വിളിക്കേണ്ട കാര്യം ….?

ഒരാപത്ശങ്ക അവൾക്ക് തോന്നി…

ഫോണെടുക്കാതെ അവൾ വാതിൽ തുറന്ന് പടികൾ വേഗത്തിലിറങ്ങി……

ഹാളിൽ തന്നെ വസ്ത്രം മാറി ബാപ്പ നിൽക്കുന്നുണ്ടായിരുന്നു…

അടുത്തായി ഉമ്മയും… ….

“” എന്താ ബാപ്പാ……….””

സുഹാന പരിഭ്രമത്തോടെ ചോദിച്ചു……

“ ഞാന് ഒലിപ്പുഴ വരെ പോകുവാ… കാര്യങ്ങളൊക്കെ ഉമ്മ പറയും… ….””

ബാപ്പയുടെ സ്വരത്തിലെ മാറ്റം സുഹാന ശ്രദ്ധിച്ചു…

അയാൾ വാതിൽക്കലേക്ക് നീങ്ങി…

ബാപ്പയ്ക്ക് പറയാൻ പറ്റാത്ത കാര്യം… ?

ഉമ്മ പറയുമെന്ന്…

സുഹാന ഫാത്തിമയെ ആന്തലോടെ നോക്കി……….

 

(തുടരും… )

 

The Author