ഗോൾ 3 [കബനീനാഥ്] 769

അതു കേട്ടതും സല്ലു മുഖമുയർത്തി എസ്. ഐ യെ നോക്കി…

മൂസ വാ പൊളിച്ചു…

എസ്. ഐ മറ്റാരും കാണാതെ സല്ലുവിനെ നോക്കി കണ്ണിറുക്കി…

ജനങ്ങൾ പതിയെ വലിഞ്ഞു തുടങ്ങി..

തമിയും മറ്റുള്ളവരും മാത്രമായി എസ്. ഐ യുടെ മുൻപിൽ ..

എസ്. ഐ കോൺസ്റ്റബിളിനെ കയ്യാട്ടി വിളിച്ചു……

“” എഴുതിയെടുക്കടോ എല്ലാത്തിന്റെയും പേരും അഡ്രസ്സും… “

എല്ലാവരും നിന്ന് പരുങ്ങി…

“” ആരെങ്കിലും ഓയിൽ ചേഞ്ചിനിറങ്ങിയാൽ അപ്പോഴിറങ്ങിക്കോളും കുറേ സദാചാരക്കാര്… പിന്നെ ഞങ്ങളൊക്കെ എന്നാത്തിനാടോ………?””

“” അതെന്നാ സാറ് ഓയിൽ മാറ്റി തരുമോ………. ? “”

തമി മനസ്സിലാണത് ചോദിച്ചത്…

പത്തു മിനിറ്റു കൊണ്ട് സംഭവം ക്ലിയറായി…

“” ചെക്കനെ ഒന്ന് ചെക്കപ്പ് നടത്തട്ടെ.. എന്നിട്ടു ഞാൻ എല്ലാത്തിനേയും വിളിക്കാം… “

എസ്. ഐ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു…

“” ഫോൺ നമ്പർ ഇല്ലേ എല്ലാവന്റെയും……….?””

എസ്. ഐ കോൺസ്റ്റബിളിനെ നോക്കി……

കോൺസ്റ്റബിൾ തലയാട്ടി……

ഗവൺമെന്റ് ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് അബ്ദുറഹ്മാൻ സല്ലുവിനെയും കൂട്ടി മൂസയെ ശ്രദ്ധിക്കാതെ കാറിൽ കയറി…

മൂസ പൊലീസ് ജീപ്പിനു മുന്നിൽ നിന്ന് പരുങ്ങി…

“ എന്നാടാ…….?”

“”ങ്ങൂഹും…”

“” കാര്യം പറയെടാ… ….? ”

“ വണ്ടിക്കാശില്ല… …. “

“” പിന്നെ അപ്പം തിന്നാൻ നീ എന്നാകൊണ്ടാ പോയത്…….?””

മൂസ മിണ്ടിയില്ല…

“” സെറ്റപ്പാണല്ലേ……..?””

പറഞ്ഞിട്ട് എസ്. ഐ പഴ്സ് തുറന്ന് നൂറിന്റെ ഒരു നോട്ടെടുത്ത് അവനു നേരെ നീട്ടി…

മൂസ അത് വാങ്ങി, അയാളുടെ നെഞ്ചിലെ നെയിം പ്ലേറ്റിലേക്ക് നോക്കി… ….

ഭാഗ്യം…….!

ഭരത് ചന്ദ്രനെന്നല്ല……..!

 

(തുടരും…)

The Author