ഗോൾ 4 [കബനീനാഥ്] 864

സുഹാനയിൽ ഒരു തരിപ്പുണ്ടായി… ….

അതിന് പോയതല്ലെന്ന്… ….

ഏതിന്… ?

പറഞ്ഞു കഴിഞ്ഞാണ് സല്ലുവിനും അബദ്ധം മനസ്സിലായത്…

അവൻ വീണ്ടും കിടക്കയിലേക്ക് മുഖം താഴ്ത്തി…

 

****        *****       *****       *****       *****

 

മൂഢനേപ്പോലെ മൂസ  ബസ് സ്റ്റാൻഡിൽ നിന്നു .

കീശയിൽ കിടന്ന ഗാന്ധിയുടെ മുഖം അവൻ ഒന്നു കൂടി എടുത്തു നോക്കി…

നൂറു രൂപ… !

“” അന്ന് ഞാൻ എസ്. ഐ…… ഓൺ പ്രൊബേഷൻ… …. “

ഇനി കാണുന്ന കാലത്ത് അയാളെങ്ങാനും ഈ ഡയലോഗും പറഞ്ഞു വരുമോ എന്നൊരു ചിന്ത മൂസയിലുണ്ടായി..

എവിടേക്ക് പോകും…….?

നോ ഐഡിയ……….

ഗോളടിക്കാൻ വഴി തേടുന്ന ഫോർവേഡിനേപ്പോലെ മൂസ ബസുകൾക്കിടയിലൂടെ നടന്നു……

വീട്ടിലേക്ക് പോയാൽ വാപ്പ വെട്ടിക്കൊല്ലും……….

സുൾഫിയുടെ മുഖം ഓർമ്മയിൽ വന്നതും എതിർകളിക്കാരൻ പന്തു റാഞ്ചിയതു പോലെ മൂസ തകർന്നു നിന്നു…

ഇക്കാ പച്ചയ്ക്ക് കത്തിക്കാനേ വഴിയുള്ളൂ…

പല തവണ ഗൾഫിലേക്ക് ക്ഷണിച്ചതാണ്……

വിസയും പേപ്പറും ടിക്കറ്റും റെഡിയാക്കി വെച്ചിട്ട് പോകാതെ സീനത്തിന്റെ കട്ടിലിനടിയിൽ ( എങ്ങനെയും വായിക്കാം..?)  ഒളിച്ചിരുന്നത് മൂസ ഓർത്തു……

വിസിലടി കേട്ടതും മൂസ കളിയിലേക്ക് വന്നു…

പന്തെവിടെ… ….?

പിന്നിൽ കിടക്കുന്ന ബസിലെ റഫറി വിസിലടിച്ച് തെറി പറഞ്ഞതും മൂസ ഒതുങ്ങി നിന്നു…

സുൾഫിക്കാ വരുന്നതിനു മുൻപ് ഗ്രൗണ്ട് വിട്ടേ മതിയാകൂ… ….

അതെവിടേക്ക് ……………..?

വേൾഡ് കപ്പും കോപ്പയും ഒരേ ദിവസം തോറ്റ ബ്രസീൽ ആരാധകനേപ്പോലെ മൂസ സർവ്വതും തകർന്ന് നിന്നു…..

 

****       *****      *****       *****        ******

 

ഷെരീഫ് വന്നു…….

സല്ലുവിനെ തല്ലാനൊന്നും നിന്നില്ല……

വിസയുടെ കാര്യങ്ങളുമായിട്ടായിരുന്നു വരവ്…

നിസാമുമായിട്ടുള്ള ഷോപ്പിന്റെ ഷെയർ ഒഴിവായി……

സുഹാന പ്രതീക്ഷിച്ചതു പോലെ അബ്ദുറഹ്മാന്റെ എതിർ പാർട്ടിക്കാർ സംഭവം കുത്തിപ്പൊക്കുകയുണ്ടായില്ല..

അതിനു മാത്രം എസ്.ഐ വിഷ്ണുനാഥിനെ അബ്ദുറഹ്മാൻ സ്വാധീനിച്ചിരുന്നു……

The Author