എന്തെങ്കിലും കണ്ടെത്തിയേ പറ്റൂ…
വീട്ടിലിരുന്ന് ചടച്ചു തുടങ്ങിയിരിക്കുന്നു……
പുതപ്പു വലിച്ചിട്ട് ഒന്നുകൂടി ചുരുളാൻ ശ്രമിച്ചെങ്കിലും ഉറക്കമെന്നത് സുഹാനയുടെ അടുത്തേക്ക് പോലും വന്നില്ല…….
സല്ലു ഒരു കാരണമായിരുന്നില്ല…….
എന്നാൽ കാരണമല്ലാതായിരുന്നില്ല താനും…
താൻ തല്ലിയെന്നുള്ളത് നേര്..
അതവൻ തെറ്റുകാരനായതിനാൽ മാത്രം……
പലതവണ സ്കൂട്ടിയുമായി ഇവിടേക്ക് വരാൻ പറഞ്ഞിട്ടും അനുസരിക്കാത്ത ദേഷ്യം ഒന്ന്…
പൊതുവേ ബസ്സിൽ കയറാൻ മടിയാണ്…,
അത് മറ്റൊരു കാരണം…
അതൊന്നുമല്ല, കാരണമെന്നും അറിയാം……
മകൻ പരസ്ത്രീ ഗമനത്തിനു പോയി എന്നറിഞ്ഞാൽ ഏതുമ്മയാണ് സഹിക്കുക…… ?
അത് തന്നെയേ സംഭവിച്ചിട്ടുള്ളൂ…….
താൻ തന്നെയാണ് ശരി………..!
താൻ ചെയ്തതാണ് ശരി… !
അവൻ തോന്നുമ്പോൾ വിളിക്കട്ടേ…….
അങ്ങനെയൊരു തീരുമാനത്തിലെത്തിച്ചേർന്ന് സുഹാന എപ്പോഴോ ഉറങ്ങിപ്പോയി… ….
പിറ്റേന്നവൾ വൈകിയാണ് ഉണർന്നതും..
ഓരോ ജോലികളുമായി സമയം കളയുമ്പോൾ ചിലപ്പോഴൊക്കെ സല്ലുവിനെ ഓർത്തെങ്കിലും അത് സ്ഥായിയായിരുന്നില്ല…
എന്നത്തേയും പോലെ മദ്ധ്യാഹ്നവും സായാഹ്നവും വന്നു…
സന്ധ്യയായി… ….
രാത്രിയായി……….
ഭക്ഷണം കഴിച്ചു സുഹാന കിടന്നു…
സഫ്ന വിട്ടു തന്ന സല്ലുവിന്റെ അവിടുത്തെ നമ്പർ സേവ് ചെയ്ത് വെച്ച് സുഹാന ഉറങ്ങാൻ കിടന്നു…
പിറ്റേന്ന് പുലർച്ചെയും ഫോൺ എടുത്തു നോക്കിയെങ്കിലും സല്ലുവിന്റെ ഒരു മെസ്സേജും അവൾ പ്രതീക്ഷിച്ചതു പോലെ ഇല്ലായിരുന്നു..
വല്ലാത്തൊരു തിക്കുമുട്ടൽ അവൾ അനുഭവിച്ചു തുടങ്ങി……
പുറത്തേക്കിറങ്ങിയ അവൾ അടഞ്ഞുകിടക്കുന്ന അവന്റെ മുറിയുടെ നേർക്ക് നോക്കി……
വാതിലടച്ചാണ് അവൻ പോയത്…
മുറിയുടെ നേർക്കല്ല..
തന്റെ നേർക്ക്…
തോളിൽ കിടന്ന തട്ടമെടുത്ത് അവൾ മുഖം തുടച്ചു…
സല്ലു തന്നോട് യാത്ര പറയാതെ ഇറങ്ങിയ പടികളിലേക്ക് അവൾ നോക്കി……
അടുത്ത നിമിഷം അവൾ ആ ചിന്തകളെ മനസ്സിൽ നിന്നും പറിച്ചെറിഞ്ഞു…….
അതിനു മാത്രമൊന്നും താൻ ചെയ്തിട്ടില്ല……
ഉണ്ടെങ്കിൽ തന്നെ ഒരുമ്മയുടെ ദേഷ്യവും സങ്കടവും ആവലാതിയുമായി അവന് കാണാൻ സാധിച്ചിട്ടില്ല എങ്കിൽ അത് തന്റെ കുറ്റമല്ല……
അവന്റെ തന്നെ കുറ്റമാണ്…
അവൾ പതിയെ പടികളിറങ്ങി…
അബ്ദുറഹ്മാൻ പത്രവായനയിലായിരുന്നു …
അവൾ ബാപ്പയ്ക്ക് ചായയുമായി ചെന്നു..
“ ഓൻ വിളിച്ചിട്ടില്ല, അല്ലേ..?”
അവളുടെ മുഖം കണ്ടെതും അയാൾ ചോദിച്ചു..