ഗോൾ 7 [കബനീനാഥ്] 779

ഗോൾ 7

Goal Part 7 | Author : Kabaninath

 [ Previous Part ] [ www.kkstories.com ]


 

സുഹാന കൊടുത്ത ചായകുടിച്ചു കൊണ്ട് സുൾഫിക്കർ കസേരയിലേക്ക് ചാരി……

ഹാളിൽ നിശബ്ദതയായിരുന്നു…

“” ജോലി ഏതായാലും അന്തസ്സുണ്ട് , പക്ഷേ, ഇയ്യിനി ആ പണിക്ക് പോകണ്ട സല്ലൂ… “

സുൾഫി സല്ലുവിനെ നോക്കി…

സല്ലു മുഖം താഴ്ത്തി..

“ വേറൊന്നും കൊണ്ടല്ല… ഒരു പെണ്ണ് ചോയ്ച്ച് ചെല്ലുമ്പോ അതൊരു കൊറച്ചിലാ…””

അബ്ദുറഹ്മാനും അത് ശരിവയ്ക്കുന്ന രീതിയിൽ തല കുലുക്കി…

“”കഷ്ടപാട് ന്താന്നറിയാനാ, അന്റുപ്പാ അന്നെ അവിടെ കൊണ്ടാക്കിയേ… അതുകൊണ്ട് ഇയ്യുപ്പയോട് ദേഷ്യമൊന്നും വിചാരിക്കണ്ട… “”

ചായ കുടിച്ച് സുൾഫി എഴുന്നേറ്റു…

“” മറ്റന്നാള് ഞാൻ പോകും.. ഒരാഴ്ചയ്ക്കുള്ളിൽ അന്നെ ഞാൻ വിളിക്കും…… “

സുൾഫി സല്ലുവിനോടായി പറഞ്ഞു…

“” ബാപ്പ ഒന്ന് വരീ…….’

സുൾഫി, അബ്ദുറഹ്മാനെ സിറ്റൗട്ടിലേക്ക് ക്ഷണിച്ചു..

അബ്ദുറഹ്മാൻ സുൾഫിയുടെ പിന്നാലെ ചെന്നു.

“” ഇങ്ങള് ബാങ്കിലെ ബോഡ് മെമ്പറല്ലേ… ഒരു ലോൺ കിട്ടാൻ… …. “

“” ലോണൊക്കെ ശരിയാക്കാം.. ഇയ്യ് കാര്യം പറ… “

“” അളിയൻ കടയിട്ടത് സല്ലുവിനു വേണ്ടിയാന്നറിയാം…… അത് വിട്… ന്റെ കയ്യിൽ എടുത്തു മറിക്കാൻ ഇപ്പോഴൊന്നുമില്ല….. ഒരു കടയിട്ടു കൊടുക്കാം… ഈ അവസ്ഥയിലാകുമ്പോൾ അവൻ നിന്നോളും… “”

“” ഇയ്യ് പറഞ്ഞതു ശരിയാ… പക്ഷേ, ഷെരീഫ്…….?””

അബ്ദുറഹ്മാൻ ഒന്നു സംശയിച്ചു…

“” അളിയനോട് ഞാൻ പറഞ്ഞോളാം…… മക്കൾ പെഴച്ചു പോയാൽ ബാപ്പമാർക്ക് മാത്രമല്ല നാണക്കേട്… അമ്മോൻമാർക്കുമുണ്ട്… “

അബ്ദുറഹ്മാൻ മിണ്ടിയില്ല…

“” സല്ലു നിന്നോളും… ഒരുത്തരവാദിത്വമൊക്കെ വരട്ടെ ബാപ്പാ… “

സുൾഫി പറഞ്ഞു……

“” വീട്ടു ജോലി തീർത്ത് ഓളും പോയിരുന്നോട്ടെ… ലാഭം പ്രതീക്ഷിച്ചല്ല, ഇവിടെയിങ്ങനെ അടച്ചുപൂട്ടി ഇരിക്കണ്ടല്ലോ… “

യാത്ര പറഞ്ഞ് സുൾഫി ഇറങ്ങി…

സുൾഫിക്കർ പോയതിനു ശേഷം വീടാകെ മ്ലാനതയിലായിരുന്നു…

സുഹാന അപ്പോൾ മുറിയിൽ കയറി വാതിലടച്ചതാണ്…

The Author